Degree Level Preliminary Exam 2022 Stage 1 Mock Test

Here we give the Degree Level Preliminary Mock test. This mock test contains 100 questions from Degree Level Preliminary questions paper 2022. This mock test is helpful for your upcoming Degree Level Preliminary exams. These questions are on Kerala PSC's new questions pattern is much more effective. The degree Level Preliminary mock test is below.

Degree Level Preliminary Exam 2022 Stage 1 Mock Test
1/100
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?
ടാറായിൻ യുദ്ധം : 1191
ഒന്നാം പാനിപ്പത് യുദ്ധം : 1526
വാണ്ടി വാഷ് യുദ്ധം : 1760
ഹൽഡിഗാട്ടി യുദ്ധം : 1581
2/100
താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്
ii) പൂന ഉടമ്പടി
iii) ബംഗാൾ വിഭജനം
iv) ലക്നൗ ഉടമ്പടി
ii, i, iv, iii
iii, ii, iv, i
i, iii, iv, ii
iii, iv, i, ii
3/100
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
പട്ടിക - I പട്ടിക - II
i) 1773 ലെ റെഗുലേറ്റിങ് ആക്ട് a) മയോ
ii) സബ്സിഡിയറി ആലിയൻസ് സിസ്റ്റം b) ലിൻലിത്ഗോ
iii) ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കോമേഴ്സ് c) വെല്ലസ്ലി
iv) ഓഗസ്റ്റ് ഓഫർ d) വാറൻ ഹേസ്റ്റിങ്സ്
i - d, ii - a, iii - c, iv - b
i - d, ii - c, iii - a, iv - b
i - a, ii - d, iii - b, iv - c
i - a, ii - b, iii - d, iv - c
4/100
വാർസോ ഉടമ്പടി നിലവിൽ വന്നത്
1953
1955
1949
1952
5/100
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.
പട്ടിക - I പട്ടിക - II
i) ബ്രഹ്മാനന്ദ സ്വാമി ശിവയോഗി a) അദ്വൈത ചിന്താ പദ്ധതി
ii) ശ്രീനാരായണ ഗുരു b) ആചാരഭൂഷണം
iii) ചട്ടമ്പി സ്വാമികൾ c) സ്ത്രീവിദ്യാ പോഷിണി
iv) കെ. പി. കറുപ്പൻ d) ദൈവദശകം
i - c, ii - d, iii - a, iv - b
i - d, ii - a, iii - b, iv - c
i - b, ii - a, iii - d, iv - c
i - a, ii - c, iii - b, iv - d
6/100
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

i) കുറിച്യ ലഹള
ii) ആറ്റിങ്ങൽ ലഹള
iii) ശ്രീരംഗപട്ടണം ഉടമ്പടി
iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം
iii, iv, ii, i
i, iii, ii, iv
ii, iii, iv, i
Option 4
7/100
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.
പട്ടിക - I പട്ടിക - II
i) തത്വഭോധിനി സഭ a) ബി എം മലബാറി
ii) റെഹനുമായി മസ്ദായസൻ സഭ b) രാധാകാന്താ ദേവ്
iii) ധർമ്മ സഭ c) ദേബേന്ദ്ര നാഥ ടാഗോർ
iv) സേവ സദൻ d) നവറോജി ഫർഡോൻജി
i - c, ii - d, iii - b, iv - a
i - d, ii - a, iii - b, iv - c
i - c, ii - b, iii – d, iv - a
i - b, ii - a, iii - c, iv – d
8/100
അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ/ സംഭവങ്ങൾ എന്തൊക്കെയാണ് ?

i) ബോസ്റ്റൺ ടീ പാർട്ടി
ii) പ്രൈഡ്സ് പർജ്
iii) ഡിക്ലറേഷൻ ഓഫ് റൈറ്റ്സ് ആൻഡ്
ഗ്രിവെൻസസ്
iv) മെയ് ഫോർത് മൂവ്മെന്റ്
ii ഉം iii ഉം മാത്രം
i ഉം iii മാത്രം
i, iii ഉം iv മാത്രം
i ഉം ii മാത്രം
9/100
മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത്
റവന്യു ഭരണം
മതപരമായ കാര്യങ്ങൾ
രാജ കൊട്ടാരം
സൈനിക വകുപ്പ്
10/100
ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?
ഗൗരി പാർവതി ഭായി
ശ്രീമൂലം തിരുനാൾ
ചിത്തിര തിരുനാൾ ബാലരാമ വർമ
ആയില്യം തിരുനാൾ
11/100
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിങ്ങിന് അത്യാവശ്യം ആയത് ?

i) ഊർജ സ്രോതസ്സിന്റെ വികിരണം
ii) ഊർജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം
iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും
iv) വ്യാഖ്യാനവും വിശകലനവും
i ഉം ii ഉം ശരിയാണ്
i ഉം ii ഉം ശരിയാണ്
i ഉം ii ഉം iv ഉം ശരിയാണ്
മുകളിൽ നൽകിയത് എല്ലാം ശരിയാണ്
12/100
ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
ജിയോഡെസി
കാർട്ടോഗ്രഫി
ജിഐസ്
ഫോട്ടോഗ്രാമെട്രി
13/100
ചേരുംപടി ചേരുന്നവ കണ്ടെത്തുക.

a) ആരാവല്ലി നിരകൾ : ഡൽഹി മുതൽ അഹമ്മദാബാദ് വരെ
b) നർമദാ താഴ്വാരം : റിഫ്ട് താഴ്വാരം
c) ഉപദ്വീപ പീഠഭൂമി : 1600 കി. മീ.
d) കിഴക്കൻ തീരം : കാവേരി ഡെൽറ്റ
a യും b യും മാത്രം
b യും d യും മാത്രം
c മാത്രം
a, b, c, d
14/100
ഇന്ത്യൻ കാലാവസ്ഥയെ ബാധിക്കുന്ന ഉയർന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ് ?
എൽ നിനോ പ്രവർത്തനം
ലാ നിനാ പ്രവർത്തനം
ജെറ്റ് സ്ട്രീം
ചുഴലികാറ്റ്
15/100
2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?
964
960
943
948
16/100
ഗുഡ്സ് ആൻഡ് സെയിൽസ് നികുതി (ജിഎസ്ടി) എന്നാണ് നിലവിൽ വന്നത് ?
1st ഏപ്രിൽ 2017
1st ജൂലൈ 2017
1st ഏപ്രിൽ 2015
1st ജൂലൈ 2015
17/100
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.

i) ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.
ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.
iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.
iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.

മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?
i, ii ഉം iv മാത്രം
ii, iii ഉം iv മാത്രം
ii, iii മാത്രം
i, iv മാത്രം
18/100
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?
പലിശ അടവുകൾ
ശമ്പളവും പെൻഷനും
പ്രതിരോധ ചിലവുകൾ
സാമൂഹിക സേവനത്തിനായുള്ള ചിലവുകൾ
19/100
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.

i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്.
ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്.
iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i, ii മാത്രം
iii മാത്രം
i, iii മാത്രം
ii ഉം iii ഉം അല്ല
20/100
ഏത് പഞ്ചവത്സര പദ്ധതിയാണ് ആദ്യമായി ദാരിദ്ര്യ നിർമാർജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത് ?
ഒന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
21/100
താഴെ കൊടുത്തിരിക്കുന്നതിൽ ഓൾ ഇന്ത്യാ സർവീസിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാത്തത് ഏതാണ് ?

i) ലോ ആന്റ് ഓർഡർ നിലനിർത്തുക
ii) ദേശീയ ഏകീകരണവും ദേശ നിർമാണവും
iii) വികേന്ദ്രീകൃതമായ ഭരണത്തിന്റെ വ്യാപനം
iv) ഫെഡറൽ പോളിറ്റി നിയന്ത്രിക്കുക
i ഉം iv
ii ഉം iv
iii മാത്രം
iv മാത്രം
22/100
താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളിൽ ഒന്ന് Assertion (A) എന്നും Reason (R) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

Assertion (A) : സർക്കാർ ജീവനക്കാർ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരായാണ് പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാവൂ.

Reason (R) : രാഷ്ട്രീയ നേതാക്കൾ അംഗീകരിക്കുന്ന സർക്കാർ പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണ്.

(A) യും (R) ഉം ശരിയാണ്, (A) യുടെ ശരിയായ വിവരണമാണ് (R)
(A) യും (R) ഉം ശരിയാണ്. പക്ഷേ (A) യുടെ ശരിയായ വിവരണമല്ല (R)
(A) ശരിയാണ് പക്ഷേ (R) തെറ്റാണ്
(A) തെറ്റാണ് പക്ഷേ (R) ശരിയാണ്
23/100
താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.
ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.
iii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.
iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം (6%) സാധുവായ വോട്ട് നേടണം.
i
ii
iii
iv
24/100
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഏജൻസിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ?
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്
ആസ്സാം റൈഫിൾസ്
ഡയറക്ടറേറ്റ് ഓഫ് എൻഫോസ്മെന്റ്
പ്രധാനമന്ത്രിയുടെ ഓഫീസ്
25/100
താഴെ തന്നിരിക്കുന്ന ലോക്പാലിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
ഒരു ചെയർപേഴ്സണും മറ്റു എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ലോക്പാൽ.
ലോക്പാലിലെ അംഗങ്ങളിൽ 50% ആൾക്കാർ ന്യായാധിപരായിരിക്കണം.
ചെയർപേഴ്സണേയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.
ഒരു അംഗത്തിന്റെ റിട്ടയർമെന്റ് പ്രായം 70 ആണ്
26/100
താഴെ കൊടുത്തിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഇല്ലാതിരുന്നത് ?
ജവഹർലാൽ നെഹ്റു
അല്ലാടി കൃഷ്ണസ്വാമി അയ്യർ
ബി. എൽ. മിറ്റർ
കെ. എം. മുൻഷി
27/100
ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?
42nd അമെന്റ്മെൻഡ്
44th അമെന്റ്മെൻഡ്
64th അമെന്റ്മെൻഡ്
73rd അമെന്റ്മെൻഡ്
28/100
സാമ്പത്തിക അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം അല്ലാത്തത് ഏത് ?
ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
സാമ്പത്തിക ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
ന്യായാധിപരുടെ ശമ്പളത്തിൽ ഉള്ള കുറവ്
സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകൾ പിരിച്ചു വിടപ്പെടും
29/100
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?
സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഇടയിൽ നികുതി വരുമാനം വീതിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുക.
സംസ്ഥാനങ്ങളുടെ വരുമാനത്തിന് നൽകേണ്ടുന്ന ഗ്രാന്റ്സ് ഇൻ എയ്ഡ് നിർണയിക്കാനുള്ള തത്ത്വങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.
സംസ്ഥാനങ്ങളുടെ സാമ്പത്തിക ബില്ലുകൾ അവതരിപ്പിക്കാൻ ഉള്ള രീതികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.
സംസ്ഥാനങ്ങളുടെ ഏകീകൃത സാമ്പത്തിക നിധി (കൺസോളിഡേറ്റഡ് ഫണ്ട്) കൂട്ടുവാനുള്ള പ്രക്രിയകളെ കുറിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.
30/100
1949 ൽ മുന്നോട്ട് വെച്ച ആമുഖത്തിൽ ഇല്ലാതിരുന്ന സംജ്ഞ ഏതാണ് ?
സോവറൈൻ
സെക്കുലർ
ഡെമോക്രാറ്റിക്
റിപ്പബ്ലിക്ക്
31/100
'Snatch' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത്
ഭാരോദ്വഹനം
ബാസ്ക്കറ്റ്ബോൾ
ക്രിക്കറ്റ്
ഹോക്കി
32/100
2018 വിന്റർ ഒളിമ്പിക്സ് നടന്നത്
കാനഡ
സൗത്ത് കൊറിയ
ഇറ്റലി
റഷ്യ
33/100
എം. ടി. വാസുദേവൻ നായരുടെ ------ നോവലിലെ പ്രധാന കഥാപാത്രമാണ് വിമലാദേവി.
നാലുകെട്ട്
മഞ്ഞ്
കാലം
രണ്ടാംമൂഴം
34/100
ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ.
യവനിക
ഓർമ്മക്കായി
കൊടിയേറ്റം
ചിദംബരം
35/100
നെഹ്റു ട്രോഫി വള്ളം കളി ബന്ധപ്പെട്ടിരിക്കുന്നത്
അഷ്ടമുടി കായൽ
വെള്ളായണി കായൽ
വീരൻപുഴ കായൽ
പുന്നമട കായൽ
36/100
മലയാളം എഴുത്തുകാരനായ വി. വി. അയ്യപ്പന്റെ തൂലികാനാമം.
കോവൂർ
കോവിലൻ
കുട്ടേട്ടൻ
കുറ്റിപ്പുഴ
37/100
2018 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ് ?
തായ്ലൻഡ്
ജപ്പാൻ
സൗത്ത് കൊറിയ
ഇന്തോനേഷ്യ
38/100
2019-ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?
ഭരതം
വാനപ്രസ്ഥം
തന്മാത്ര
മരക്കാർ : അറബിക്കടലിന്റെ സിംഹം
39/100
2018-ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം ഏതാണ് ?
സ്കോട്ട്ലാന്റ്
ആസ്ട്രേലിയ
ഇന്ത്യ
ന്യൂസിലാന്റ്
40/100
2007-ൽ ജ്ഞാനപീഠം അവാർഡ് നേടിയ എഴുത്തുകാരൻ ആരാണ് ?
ഒ. എൻ. വി. കുറുപ്പ്
എം. ടി. വാസുദേവൻ നായർ
എസ്. കെ. പൊറ്റക്കാട്
അക്കിത്തം അച്യുതൻ നമ്പൂതിരി
41/100
ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഇൻക്ജെറ്റ് പ്രിന്റർ
ലേസർ പ്രിന്റർ
പ്ലോട്ടർ
ഡോട്ട് മാട്രിക്സ് പ്രിന്റർ
42/100
സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?
വ്യക്തമായ ഉള്ളടക്കം എഴുതുക
സോഷ്യൽ നെറ്റ്വർക്ക് വഴി വളരെ വേഗം പ്രചാരം നൽകുന്ന വിധമുള്ള ഉള്ളടക്കം നിർമ്മിക്കുക
സൂചികകൾ നിർമിക്കാൻ എളുപ്പമുള്ള വിധം ചെറിയ ഉള്ളടക്കം നിർമ്മിക്കുക
സോഷ്യൽ നെറ്റ്വർക്കുകൾക്കായി ഉള്ളടക്കം നിർമ്മിക്കുക
43/100
FIFO ഷെഡ്യൂളിംഗ് എന്നാൽ എന്താണ് ?
ഫെയർ-ഷെയർ ഷെഡ്യൂളിംഗ്
നോൺ-പ്രീ എംപ്റ്റീവ് ഷെഡ്യൂളിഗ്
ഡെഡ്ലൈൻ ഷെഡ്യൂളിഗ്
പ്രീ എംപ്റ്റീവ് ഷെഡ്യൂളിഗ്
44/100
വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം:
സ്വിച്ച്
ഹബ്
ഗേറ്റ് വേ
പ്രോക്സി സെർവർ
45/100
ഏതെങ്കിലും ഒരു ഡിജിറ്റൽ ആസ്തിയോ വിവരമോ ചോർത്തുന്നത് ഐ. ടി. ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബർ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ?
65
65-D
67
70
46/100
ആഗോളതാപനം നിയന്ത്രിക്കുവാൻ ചെയ്യാവുന്നത്
വന നശീകരണം വർദ്ധിപ്പിക്കുക, ഊർജ ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക
വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗം കൂട്ടുക
വന നശീകരണം വർദ്ധിപ്പിക്കുക ജനസംഖ്യ വർദ്ധനവ് മെല്ലെ കുറയ്ക്കുക
വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക
47/100
പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?
ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയുടെ പാത നിർണയിക്കുന്ന പോളിസി മുഖ്യ ലക്ഷ്യം സൃഷ്ടി (SRISHTI) ആണ്.
ഈ കർമത്തിനെ (ആക്ഷൻ) കാഴ്ചപ്പാട് (വിഷൻ) ആയി പരിണാമപ്പെടുത്തുക.
ഒരു സമർപ്പിത പോളിസി റിസർച്ച് സെൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം
48/100
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?
ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ട ആണ്
ഇന്ത്യൻ സ്പേസ് റിസർച്ചിന്റെ ഫാദർ എന്നറിയപ്പെടുന്നത് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോക്ടർ വിക്രം സാരാഭായി ആണ്.
ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1962 ൽ ആണ്.
ഐ. ആർ. എസ്. ഒ., ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിന് റിപ്പോർട്ട് ചെയ്യുന്നു.
49/100
ആർ ആന്റ് ഡി പ്രോത്സാഹിപ്പിക്കുവാനായി 2007 ൽ മുന്നോട്ട് വെച്ച അംബ്രല്ല പദ്ധതി ഏതാണ് ?
ഇന്റർനാഷണൽ
സയന്റിഫിക് എക്സലെൻസ്
എസ് ആന്റ് ടി മാനവ വിഭവശേഷി സൃഷ്ടിയും പരിപോഷണവും
നാനോ സയൻസ് ആന്റ് ടെക്നോളജി
50/100
REDD പ്ലസ് പദ്ധതി താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ് ?
മില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസ് (MDG)
ന്യൂക്ലിയർ നോൺ പ്രോലിഫെറേഷൻ ട്രീറ്റി (NPT)
കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി (CBD)
എർത്ത് സമ്മിറ്റ്
51/100
സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 20 സംഖ്യകളുടെയും ആകെ തുകയുടെയും അനുപാതം എത്രയാണ് ?
5 : 1
1 : 5
1 : 10
10 : 1
52/100
800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര ?
20
60
80
40
53/100
ഒരു സ്മാരക ട്രസ്റ്റ് നൽകിയ 10,00,000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്. ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്, രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40,000 ഉം 25,000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.
Rs. 55,000
Rs. 60,000
Rs. 50,000
Rs. 65,000
54/100
ഒരു നഗരത്തിലെ 80% ആൾക്കാർക്കും ഒരു കണ്ണിൽ പാടുണ്ട്. 80% ആൾക്കാർക്ക് ഒരു ചെവിയിൽ പാടുണ്ട്. 75% ആൾക്കാർക്ക് ഒരു കയ്യിലും, 85% ആൾക്കാർക്ക് ഒരു കാലിലും, x% ആൾക്കാർക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. x ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ് ?
10
15
20
ഇതൊന്നുമല്ല
55/100
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2,750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്റർ ഉം വ്യാസം 10 മീറ്ററും ഉം ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും ?
4 ദിവസം
3 ദിവസം
2 ദിവസം
1 ദിവസം
56/100
8 ms-1 ൽ ഒരു കള്ളൻ ഒരു നേർരേഖയിൽ ഉള്ള റോഡിൽ ഓടുന്നു. ഒരു പോലീസുകാരൻ 10 ms-1 ൽ പോകുന്ന ജീപ്പിൽ കള്ളനെ പിന്തുടരുന്നു. ഈ നിമിഷത്തിൽ ജീപ്പിനും മോട്ടോർ സൈക്കിളിനും ഇടയിൽ ഉള്ള ദൂരം 50 മീറ്റർ ആണെങ്കിൽ, എത്ര നേരം കൊണ്ട് പോലീസുകാരൻ കള്ളനെ പിടിക്കും ?
25 s
20 s
50 s
30 s
57/100
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തേയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക.
2.27% നഷ്ടം
2.27% ലാഭം
5.14% നഷ്ടം
5.14% ലാഭം
58/100
ഒരു മുറിയുടെ തറയുടെ നീളവും വീതിയും യഥാക്രമം 7.5 മീറ്ററും 2 മീറ്ററും ആണ്. 1/16 സ്ക്വയർ ഉള്ള 40 ടൈൽസ് ഉപയോഗിച്ച് തറ ഭാഗികമായി മൂടി. ടൈൽസ് ഉള്ളതും ഇല്ലാത്തതുമായ തറയുടെ അനുപാതം എത്രയാണ് ?
10 : 1
1 : 10
5 : 1
1 : 5
59/100
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെ ശരാശരി മാർക്ക് 62 ഉം പെൺകുട്ടികളുടെ മാർക്ക് 52 ഉം ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കൂടി ശരാശരി മാർക്ക് 60 ആണെങ്കിൽ ആ ക്ലാസ്സിൽ ആൺകുട്ടികൾക്ക് എത്ര ശതമാനം മാർക്ക് ഉണ്ട് ?
80
50
60
40
60/100
3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീർക്കുവാനാകും. അതുപോലെ 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട് തീർക്കുവാനാകും. എന്നാൽ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷൻ മാത്രം ചെയ്താലും ജോലി തീർക്കാൻ എടുക്കുന്ന ദിവസം യഥാക്രമം
20, 40
40, 20
60, 30
30, 60
61/100
താഴെ തന്നിരിക്കുന്ന ശ്രേണിയിൽ 34 ന് ശേഷം വരുന്ന അക്കം 3, 4, 7, 7, 13, 13, 21, 22, 31, 34, ?
38
40
43
45
62/100
താഴെ തന്നിരിക്കുന്ന സമവാക്യത്തിലെ ഏത് രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും ?

4 ÷ 10 x 1 + 5 - 2 = 4
÷ and -
÷ and +
x and +
x and -
63/100
സോനു തെക്കോട്ടു നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റർ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റർ നടന്നു. ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ് ?
20 മീറ്റർ പടിഞ്ഞാറ്
20 മീറ്റർ കിഴക്ക്
10 മീറ്റർ പടിഞ്ഞാറ്
10 മീറ്റർ കിഴക്ക്
64/100
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ് ? 42, 142, 388, 1252, 5108
5108
1252
388
142
65/100
ഒരു ഘടികാരത്തിലെ 12, 3, 7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?
60, 50, 70
65, 45, 70
50, 85, 45
60, 45, 75
66/100
8 7 6
8 7 6
88 77 -
5632 3773 313
ഈ ടേബിളിലെ ഒഴിഞ്ഞ കളത്തിലെ അക്കം ഏതാണ് ?
6
66
105
87
67/100
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?
38
40
36
37
68/100
ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ട്ലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
സഹോദരി
അമ്മ
ഭാര്യ
അമ്മായി അമ്മ
69/100
ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ്?
1/7
2/7
3/7
4/7
70/100
വിട്ടു പോയ അക്കം ഏത് ? maths question 70
227
34
250
222
71/100
Receptionist: "The interviews resume on Monday. Please bring a copy of your resume today itself." (Identify the parts of speech of the underlined words respectively)
noun and adjective
noun and verb
adjective and noun
none of these
72/100
The students of our school --------given a challenging task yesterday.
were
was
have been
none of these
73/100
I have ------- terrible headache now as I could not sleep last night. (Choose the suitable article)
a
an
the
no article required
74/100
Equanimity is one of the qualities desirable for a successful life. (Choose the word which is equivalent to the word underlined)
courage
calmness
politeness
none of these
75/100
John was exculpated after a thorough investigation. (Select the word which is opposite to the word underlined)
acquitted
exonerated
vindicated
none of these
76/100
Several old buildings were pulled ------- to construct new ones before the Olympics.
off
away
down
none of these
77/100
tiger : tigress :: drake : duck :: ram : ?
ewe
mare
stag
none of these
78/100
Select the wrongly spelt word(s) from the following:

1. equilibrium
2. sacrilegious
1 only
2 only
both
neither
79/100
He is a man who is too ready to believe things. (Replace the underlined part without changing the meaning).
is credible
is deceitful
is fraudulent
none of these
80/100
Had he been inoculated, effect of the disease ------ milder on him.
had been
will have been
would have been
none of these
81/100
Our students (a) /have (b) /just had their dinner (c). (Identify the wrong part)
a
b
c
this is a correct sentence
82/100
He's scarcely admitted his mistakes, ----------? (Add a suitable tag question)
is he
has he
was he
none of these
83/100
John -------- (lie) down on the bed for a short time after lunch. (Fill in the blank using the appropriate form of the verb in the bracket)
lied
lay
laid
none of these
84/100
"Helen is the salt of the earth" means "Helen is very -------"
hard-working
honest
rich
none of these
85/100
Choose another adjective derived from "pure".
impure
unpure
purity
none of these
86/100
John became the de facto ruler of England. (The underlined word means)
actual
democratically elected
hereditary
none of these
87/100
This medicine was proscribed two years ago. (The underlined word means)
developed
industrially manufactured
forbidden
none of these
88/100
Please insist -------- the bill when you make purchases in this supermarket. (Choose the suitable preposition)
with
at
for
none of these
89/100
All schools ---------- (disinfect) today in preparation for tomorrow's re-opening. (Choose the most suitable among the following)
are disinfecting
are being disinfected
disinfected
none of these
90/100
Direct speech: - "Helen, when will you arrive here tomorrow ?", John said

Indirect speech: - John asked Helen when -------- there the next day.
(Fill in the blanks)
will she arrive
she would arrive
would she arrive
none of these
91/100
താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

1) കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
2) കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
3) കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
4) കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
എല്ലാം ശരിയാണ്
2, 3 എന്നിവ ശരി
1, 4 എന്നിവ ശരി
എല്ലാം തെറ്റാണ്
92/100
തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

1) കുട്ടിത്വം
2) ക്രീഡ
3) കാഠിന്യം
4) കണ്ടുപിടുത്തം
1, 4 എന്നിവ
എല്ലാം ശരിയാണ്
2, 3 എന്നിവ
എല്ലാം തെറ്റാണ്
93/100
ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത്

1) ചലത് + ചിത്രം
2) ചല + ചിത്രം
3) ചലനം + ചിത്രം
4) ചല + ച്ചിത്രം
എല്ലാം ശരിയാണ്
1 മാത്രം
3, 4 എന്നിവ
4 മാത്രം
94/100
തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്
2) ദാനത്തിന്റെ മാഹാത്മ്യമാണ്
3) തിന്നുന്നതു കൊടുക്കണമെന്നാണ്
4) തീറ്റയും കൊടുക്കലും വെറുതെയാണ്
1 മാത്രം ശരി
2 മാത്രം ശരി
എല്ലാം ശരി
ഒന്നും ശരിയല്ല
95/100
താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ

1) ലളിതം
2) മൃദു
3) കർക്കശം
4) ദൃഢം
1, 2 എന്നിവ
3, 4 എന്നിവ
4 മാത്രം
എല്ലാം
96/100
കടൽ പര്യായപദമല്ലാത്തത്.

1) പാരാവാരം
2) അർണവം
3) ആഴി
4) നിമ്നഗ
1 മാത്രം
2 മാത്രം
എല്ലാം
4 മാത്രം
97/100
Tit for tat എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

1) ഉരുളയ്ക്കു ഉപ്പേരി
2) പകരത്തിനു പകരം
3) ആവശ്യത്തിനു വേണ്ടി
4) ഇതൊന്നുമല്ല
1, 2 എന്നിവ
3, 4 എന്നിവ
എല്ലാം ശരി
ഒന്നും ശരിയല്ല
98/100
ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി
2) ഗൃഹ്യ
3) ഗൃഹ്യക
4) ഗൃഹീത
1 മാത്രം
2, 3 എന്നിവ
4 മാത്രം
ഒന്നുമല്ല
99/100
കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല, ഇതിലെ ഘടകപദം.

1) കാറ്റ്
2) എങ്കിലും
3) പൊഴിഞ്ഞില്ല
4) വീശി
1 മാത്രം
2 മാത്രം
എല്ലാം ശരി
3, 4 എന്നിവ
100/100
സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.

1) സ്രഷ്ടാവ്
2) സൃഷ്ടാവ്
3) സ്രഷ്ഠാവ്
4) സൃഷ്ഠാവ്
എല്ലാം ശരി
2, 3 എന്നിവ
3, 4 എന്നിവ
1 മാത്രം
Result:

We hope this Degree Level Preliminary Mock test is helpful. Have a nice day.