Here we give the Average Mock Test. This is an essential topic in Kerala PSC exams. So to practice this mock test you get an idea about this topic. We give the 25 most important questions answers with solutions. The Kerala PSC Maths topic Average is the most crucial. The average (ശരാശരി) Mock Test is given below.
1/25
തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ ശരാശരി 25 ആയാൽ വലിയ സംഖ്യയുടേയും ചെറിയ സംഖ്യയുടേയും വ്യത്യാസം എത്ര?
Solution: വ്യത്യാസം = 2 (സംഖ്യ - 1)
2 (5-1) = 2 × 4 = 8
2/25
ഒരു പരീക്ഷയിൽ ഒരു കുട്ടിയുടെ ശരാശരി മാർക്ക് 70 ആണ്. മലയാളത്തിന് 10 മാർക്കും ഇംഗ്ലീഷിന് 4 മാർക്കും കൂടുതൽ കിട്ടിയിരു ന്നെങ്കിൽ ശരാശരി 72 ആകുമായിരുന്നു. എങ്കിൽ എത്ര വിഷയങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്?
Solution: വിഷയങ്ങൾ=കൂടിയ മാർക്ക് ÷ കൂടിയ ശരാശരി
(10+4) ÷ (72-70) = 7
3/25
20 മുതൽ 80 വരെയുള്ള ഇരട്ട സംഖ്യകളുടെ ശരാശരി എന്ത്?
Solution: ആദ്യപദം + അവസാനപദം / 2
20+80/2 = 50
4/25
10 കുട്ടികളുള്ള ഒരു ക്ലാസിലെ 50 kg ഭാര മുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്ന പ്പോൾ ശരാശരി ഭാരത്തിൽ 2kg ന്റെ വർദ്ധന വുണ്ടായെങ്കിൽ പുതുതായി വന്ന കുട്ടിയുടെ ഭാരമെത്ര?
Solution: പോയ ആളുടെ ഭാരം + (അംഗസംഖ്യ * ശരാശരിയുടെ വർദ്ധനവ്)
50+ 10 × 2 = 50 + 20
= 70 kg
5/25
ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg ആണ്. പുതുതായി 10 കുട്ടികൾ കൂടി വന്നപ്പോൾ ശരാശരി ഭാരത്തിൽ 4 kg ന്റെ വർദ്ധനവുണ്ടായെങ്കിൽ പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരമെന്ത്?
Solution: പഴയശരാശരി=അംഗസംഖ്യ × ശരാശരിയുടെ വ്യത്യാസം / പുതുതായി വന്നവരുടെ എണ്ണം
50 + 50×4 / 10 = 50+20 = 70
6/25
1 മുതൽ 17 വരെയുള്ള എണ്ണൽ സംഖ്യക ളുടെ വർഗ്ഗത്തിന്റെ ശരാശരി എന്ത്?
Solution: എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ
ശരാശരി = (n+1)(2n+1)/6
n = 17
=(17+1)(2×17+1)/6 = 18×35/6 = 105
7/25
ഒരു ക്രിക്കറ്റ് കളിക്കാരൻ തന്റെ 16 -ാമത്തെ കളിയിൽ 80 റൺസെടുത്തു. അതോടെ അയാളുടെ ശരാശരിയിൽ 2 റൺസിന്റെ വർദ്ധനവുണ്ടായെങ്കിൽ 16 കളികളിലായി അയാളുടെ ശരാശരി എന്ത്?
Solution: ആദ്യപദം + അവസാനപദം / 2
റൺസ് - (കളികളുടെ എണ്ണം - 1) × ശരാശരിയിലെ വ്യത്യാസം
80-(16-1) 2
= 80-15 × 2
= 80-30
= 50
8/25
നാലു സംഖ്യകളിൽ ആദ്യത്തെ മുന്ന ണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 17 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?
Solution:
- ആദ്യത്തെ 3 സംഖ്യകളുടെ തുക = 16 × 3 = 48
- അവസാനത്തെ 3 സംഖ്യകളുടെ തുക = 17 x 3 = 51
- നാലാമത്തെ സംഖ്യ 18 ആയതി നാൽ (2,3 സംഖ്യകളുടെ തുക =51-18=33
- ആദ്യസംഖ്യ
=48-33=15
9/25
അഞ്ച് സംഖ്യകളുടെ ശരാശരി 27 ആണ്. ഒരു സംഖ്യ ഒഴിവാക്കിയാൽ ശരാശരി 25 ആയി മാറുന്നുവെങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത്?
Solution: 5 സംഖ്യകളുടെ തുക
= 5 × 27 = 135
4 സംഖ്യകളുടെ തുക = 4 × 25 = 100
ഒഴിവാക്കിയ സംഖ്യ
=135-100=35
10/25
10-ാം ക്ലാസിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ് ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടി ചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ്?
11/25
12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യക ളുടെ ശരാശരി എട്ടും അഞ്ചു സംഖ്യകളുടെ ശരാശരി നാലും ശേഷിക്കുന്നവയുടെ ശരാ ശരി ഏഴും ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ്?
Solution: 12 സംഖ്യകളിൽ 3 സംഖ്യകളുടെ തുക
= 3 x 8 = 24
5 സംഖ്യകളുടെ തുക= 5×4 = 20
ബാക്കി 4 സംഖ്യകളുടെ തുക = 4 x 7 = 28
12 സംഖ്യകളുടെ തുക= 72
12 സംഖ്യകളുടെ ശരാശരി= 72/12 = 6
12/25
ഒരു സ്കൂളിലെ 15 അധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയ സ്സുള്ള ഒരാൾ പിരിഞ്ഞുപോയി. പകരം 25 വയസ്സുള്ള ഒരാൾ വന്നു ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എന്ത്?
Solution: പ്രായത്തിലെ കുറവ് = 55 - 25 = 30
ശരാശരിയിലെ കുറവ്=30/15 = 2
പുതിയ ശരാശരി = 40 - 2 = 38
13/25
ഒരു പ്രത്യേക സ്ഥലത്ത് ഒരാഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ്. തിങ്കൾ 32°C, ചൊവ്വ 35°C ബുധൻ 33°C, വ്യാഴം 36°C, വെള്ളി 30ºC എങ്കിൽ ആ സ്ഥലത്തെ അഞ്ച് ദിവസങ്ങ ളിലെ ശരാശരി ചൂട് എത്ര?
30.5°C
31.6°C
32.1°C
33.2°C
14/25
ശിവാനിക്ക് 7 കണക്ക് പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 58%. എട്ടാമത്തെ പരീക്ഷയിൽ എത്ര മാർക്ക് കിട്ടിയാൽ ശരാശരി 60% ആകും?
Solution: (അംഗ സംഖ്യ X ശരാശരിയിലെ വ്യത്യാസം) + പഴയ ശരാശരി
8x2+58
=16+58
=74%
15/25
രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100 കി.മീറ്റർ അകലെയുള്ള നഗര ത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര?
25 കി.മീ/മണിക്കൂർ
30 കി.മീ/മണിക്കൂർ
30 കി.മീ/മണിക്കൂർ
35 കി.മീ/മണിക്കൂർ
16/25
18 കുട്ടികൾക്ക് ഒരു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 30 ആണ്. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിനു പകരം 34 എന്നാണ് എടുത്തത്. തെറ്റ് തിരുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്ര?
Solution: പഴയശരാശരി+വയസിന്റെവ്യത്യാസം / അംഗസംഖ്യ
30+9/18 = 30.5
17/25
പത്തു സംഖ്യകൾ അവരോഹണ ക്രമ ത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാ ശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യക ളുടെ ശരാശരി 40-ഉം അവസാന 4 സംഖ്യ കളുടെ ശരാശരി 50-ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ?
Solution: 10 x 45-(4 x 40+4 x 50)
450-(160+200)
450-360
തുല്യമായ 2 സംഖ്യകളുടെ തുക=90
സംഖ്യ=90/2=45
18/25
രാഹുലിന് തുടർച്ചയായ 5 കണക്കു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ാമത്തെ കണക്കുപരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിന്റെ ശരാശരി മാർക്ക് 50 ആകും?
Solution: 5 പരീക്ഷയിൽ കിട്ടിയ മാർക്കുക ളുടെ തുക = 5 ×45 = 225
ശരാശരി 50 എങ്കിൽ 6 പരീക്ഷക ളിൽ കിട്ടുന്ന മാർക്കിന്റെ തുക = 6 × 50 = 300
6 -ാമത്തെ പരീക്ഷയിൽ ലഭി ക്കേണ്ട മാർക്ക്
=300-225=75
19/25
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെന്ത്?
Solution: 20 പേരുടെ വയസ്സുകളുടെ തുക =27×20=540
പുതുതായി 2 പേർ വന്നതിന്
ശേഷമുള്ള വയസ്സുകളുടെ തുക=28×22=616
പുതുതായി വന്ന 2 രണ്ട് ആളുകളുടെ ആകെവയസ്സ് =616-540 =76
20/25
മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാ ശരി 14 ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
Solution: മൂന്നു സംഖ്യകളുടെ തുക
= 12 × 3 = 36
ആദ്യത്തെ രണ്ടു സംഖ്യകളുടെ തുക
= 10 x 2 = 20
അവസാന രണ്ടു സംഖ്യകളുടെ
തുക
= 14 x 2 = 28
ആദ്യസംഖ്യ
= 36-28 8
മൂന്നാമത്തെ സംഖ്യ
36-20=16
രണ്ടാമത്തെ സംഖ്യ
=36-(16+8)=12
സംഖ്യകൾ = 8, 12, 16
ചെറിയ സംഖ്യ = 8
21/25
35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര?
60.5 കി.ഗ്രാം
68.5 കി.ഗ്രാം
65.5 കി.ഗ്രാം
64.5 കി.ഗ്രാം
22/25
ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ് 10. പുതിയ 10 കുട്ടികളെ ചേർത്തപ്പോൾ ശരാശരി വയസ് 0.2 കൂടി. എങ്കിൽ പുതുതായി ചേർത്ത 10 കുട്ടികളുടെ ശരാശരി വയസ് എത്ര?
23/25
തുടർച്ചയായ 4 ദിവസങ്ങളിൽ സഹീദ യഥാക്രമം 4 മണിക്കൂർ, 7 മണിക്കൂർ, 3 മണിക്കൂർ, 2 മണിക്കൂർ വീതം പഠിക്കുന്നു. എങ്കിൽ അവൻ ഒരു ദിവസം ശരാശരി എത്ര മണിക്കൂർ പഠിക്കുന്നു?
4 മണിക്കൂർ
2 മണിക്കൂർ
5 മണിക്കൂർ
3 മണിക്കൂർ
24/25
ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ ശരാ ശരി ദിവസ വരുമാനം 60 രൂപ. 12 ഓഫീ സർമാർ 400 രൂപ ദിവസ വരുമാനമുള്ളവ രാണ്. ബാക്കിയുള്ളവരുടെ ശരാശരി ദിവസ വരുമാനം 56 രൂപയായാൽ ആകെ ജീവനക്കരെത്ര?
Solution: ജീവനക്കാർ= X
X×56 + 12×400 = (12+X)60
56X + 4800 = 720 + 60X
4X = 4080
X= 1020
ആകെ ജീവനക്കാർ= 1020+12 = 1032
25/25
ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ് 14 ആകുന്നു. ക്ലാസിൽ ഒരു കുട്ടിയേ കൂടി ചേർത്തപ്പോൾ ശരാശരി 14.5 ആയി ഉയർന്നു. അധികമായി ചേർന്ന കുട്ടിയുടെ വയസ് ?
We hope this Average Mock Test is helpful. Have a nice day.