Kerala PSC Physical Science Mock Test - 225 Questions

Are you searching for Kerala PSC Physical Science Mock Test? Here we give the physical science mock test. This mock test is really helpful for your Kerala PSC 10th level preliminary exam. This Physical Science mock test contains 225 question answers. The physical science mock test is given below.

Kerala PSC Physical Science Mock Test - 225 Questions
1/225
ഇരുമ്പിൻ്റെ അംശമുള്ള ലോഹ ധാതു ഏതാണ് ?
വെള്ളി
സ്വർണ്ണം
മാംഗനീസ്
ചെമ്പ്
2/225
തന്നിരിക്കുന്നവയിൽ സ്വർണത്തിൻ്റെ അയിര് ഏതാണ് ?
കാസിറ്ററൈറ്റ്
സിൽവനയ്റ്റ്
കാസിറ്ററൈറ്റ്
ബിസ്മത്ത്
3/225
താഴെപ്പറയുന്ന ജോടികളിൽ തെറ്റായത് ഏത് ?
  1. യുറേനിയം - പിച്ച്ബ്ലെൻ്റ്
  2. മെർക്കുറി - സിന്നബാർ
  3. മഗ്നീഷ്യം - മാഗ്ന സൈറ്റ്
  4. പൊട്ടാസ്യം - അർജൻറൈറ്റ്
1,3 തെറ്റാണ്
2,3 തെറ്റാണ്
4 തെറ്റാണ്
3,4 തെറ്റാണ്
Explanation: പൊട്ടാസ്യത്തിൻ്റെ അയിരാണ് കർണാ ലൈറ്റ്
4/225
ശരിയായ ജോഡികൾ ഏതെല്ലാം ?
  1. കലാമൈൻ - സിങ്ക്
  2. ഗലീന - ലെഡ്
  3. ചാർക്കോ ലൈറ്റ് - ആൻ്റിമണി
  4. ബറൈറ്റ് - ബേരിയം
3,2,1 ശരിയാണ്
1,4,2 ശരിയാണ്
2,3,4 ശരിയാണ്
4,3,1 ശരിയാണ്
Explanation: ചാർക്കോലൈറ്റ് - കോപ്പർ
5/225
സിങ്ക് , കാഡ്മിയം, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന പ്രക്രിയ ?
സ്വേദനം
ലീച്ചിങ്
ഉരുക്കി വേർതിരിക്കൽ
ഇവയൊന്നുമല്ല
6/225
തന്നിരിക്കുന്നവയിൽ തെറ്റായത് ഏത് ?
ടിൻ ലെഡ് എന്നീ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഒരുക്കി വേർതിരിക്കൽ
സിങ്ക് കാഡ്മിയം മെർക്കുറി തുടങ്ങിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സ്വേദനം
അലൂമിനിയത്തിൻ്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന പ്രക്രിയയാണ് റോസ്റ്റിങ്
വായുവിൻ്റെ അസാന്നിധ്യത്തിൽ അയിരിനെ അതിൻ്റെ ദ്രവണാങ്കത്തിനെക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണ് കാൽസിനേഷൻ
Explanation: അലൂമിനിയത്തിൻ്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന പ്രക്രിയയാണ് ലീച്ചിങ്
7/225
മോണോസൈറ്റ് എന്തിൻ്റെ അയിരാണ് ?
നിക്കൽ
തോറിയം
ചെമ്പ്
പ്ലാറ്റിനം
8/225
ഇരുമ്പിൻ്റെ അയിരുകളിൽ പെടാത്തത് ഏത് ?
മാഗ്നെറ്റൈറ്റ്
അയൺ പൈറേറ്റ്സ്
ഹേമറ്റൈറ്റ്
മാഗ്നസൈറ്റ്
9/225
സ്പെറിലൈറ്റ് എന്തിൻ്റെ അയിരാണ് ?
പ്ലാറ്റിനം
സിൽവർ
ലിഥിയം
നിക്കൽ
10/225
വനേടിയത്തിൻ്റെ അയിര് ഏതാണ് ?
ക്രോമൈറ്റ്
പാട്ട്രോനൈറ്റ്
സ്ലിബ്നൈറ്റ്
കർണാലൈറ്റ്
11/225
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഫ്ലക്സ്
സ്ലാഗ്
ഗാങ്
ധാതു
12/225
താഴെ പറയുന്നവയിൽ ശുദ്ധ ലോഹം കൊണ്ടുണ്ടാക്കിയ വസ്തു ഏത് ?
റെയിൽപാളം
വെള്ളി പാദസരം
നിക്രോം കമ്പി
സ്വർണ്ണവള
13/225
ഗലീന ഏത് ലോഹത്തിൻ്റെ അയിരാണ്?
അലൂമിനിയം
ഇരുമ്പ്
മാംഗനീസ്
ഈയം
14/225
താഴെ തന്നിരിക്കുന്നവയിൽ കോർപ്പറിൻ്റെ അയിര് ഏതാണ് ?
ബോക്സൈറ്റ്
മാലകൈറ്റ്
കൊറണ്ടം
ഇവയൊന്നുമല്ല
15/225
ലൂണാർ കോസ്റ്റിക് എന്തിൻ്റെ അയിരാണ് ?
മെർക്കുറി
ചെമ്പ്
സ്വർണ്ണം
വെള്ളി
16/225
താഴെ കൊടുത്തിരിക്കുന്നവയിൽ ശുദ്ധമായ ലോഹം അല്ലാത്തത് ഏത് ?
രസം
വെള്ളി
ഓട്
സ്വർണ്ണം
17/225
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന അയിര് ഏതാണ്?
അയൺ ക്ലോറൈഡ്
അയൺ പൈറേറ്റ്സ്
ഹേമറ്റൈറ്റ്
മാഗ്നറ്റേറ്റ്
18/225
വ്യാവസായികമായി ലോഹം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ ധാതു ?
ഗ്യാങ്
അയിര്
ഫ്ലക്സ്
സ്ലാഗ്
19/225
ഗ്യാങ് നേ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് ?
ഫ്ലക്സ്
ധാതു
സ്ലാഗ്
ഇവയൊന്നുമല്ല
20/225
സിൽവൈറ്റ് ഏതു ലോഹത്തിൻ്റെ അയിരാണ്?
ടൈറ്റാനിയം
പൊട്ടാസ്യം
കാഡ്മിയം
പ്ലാറ്റിനം
21/225
ഇരുമ്പിൻ്റെ അംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അയിര് ഏതാണ്?
മാഗ്നറ്റെറ്റ്
ഹേമറ്റൈറ്റ്
അയൺ പൈറേറ്റ്സ്
സിഡറൈറ്റ്
22/225
കാസിറ്ററൈറ്റ് എന്തിൻ്റെ അയിരാണ് ?
ലെഡ്
ടിൻ
ബേരിയം
കാൽസ്യം
23/225
പെറ്റാലൈറ്റ് എന്തിൻ്റെ അയിരാണ് ?
ലിഥിയം
സോഡിയം
പൊട്ടാസ്യം
ആൻ്റിമണി
24/225
തന്നിരിക്കുന്നവയിൽ സിങ്കിൻ്റെ അയിര് അല്ലാത്തതേത് ?
സിങ്ക് ബ്ലെൻഡ്
കലാമിൻ
സിൻ സൈറ്റ്
സിഡറൈറ്റ്
Explanation: സിഡറൈറ്റ് - ഇരുമ്പിൻ്റെ അയിരാണ്
25/225
ലിതാർജ് ഏത് ലോഹത്തിൻ്റെ അയിരാണ്
ബേരിയം
ലെഡ്
മെർക്കുറി
നിക്കൽ
26/225
വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം ?
സിനോൺ
അസറ്റിലിൻ
റഡോൺ
ക്രിപ്റ്റോൺ
27/225
സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം?
പ്രൊപ്പെയ്ൻ
ബ്യൂടൈൻ
ഹെക്സൈൻ
ഒക്ടൈൻ
28/225
പ്ലാസ്റ്റർ ഓഫ് പാരീസസിൻ്റെ രാസനാമം?
കാത്സ്യം സൾഫേറ്റ്
കാൽസ്യം ഓക്സൈഡ്
കാൽസ്യം കാർബണേറ്റ്
സോഡിയം സിലിക്കേറ്റ്
29/225
ബ്രീത്ത് അനലൈസറുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഹൈഡ്രജൻ പെറോക്സൈഡ്
നൈട്രസ് ഓക്സൈഡ്
പൊട്ടാസ്യം ഡൈ ക്ലോറോമേറ്റ്
സൾഫർ ഡയോക്സൈഡ്
30/225
Rock cotton എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
ജിപ്സം
ടാർ
ഗ്രാനേറ്റ്
ആസ്ബറ്റോസ്
31/225
മൃതശരീരം കേടുവരാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു ?
അമോണിയ
ഫോർമാൽഡിഹൈഡ്
പൊട്ടാസ്യം സയനൈഡ്
ക്ലോറോഫോം
32/225
നാരങ്ങ വർഗ്ഗത്തിലെ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
സിട്രിക് ആസിഡ്
ടാർടാറിക് ആസിഡ്
സൂക്രോണിക് ആസിഡ്
ക്യാറ്റ ചൂണിക് ആസിഡ്
33/225
ബെൻസീൻ ആദ്യമായി വേർതിരിച്ചത് ആരാണ് ?
റാംസെ
കൈ കൂൾ
വില്യം ഫ്രാങ്ക് ലിബി
മൈക്കൽ ഫാരഡെ
34/225
ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ഉപ്പിൻ്റെ രാസനാമം എന്താണ്?
കാൽസ്യം ക്ലോറൈഡ്
മഗ്നീഷ്യം ക്ലോറൈഡ്
സോഡിയം ക്ലോറൈഡ്
പൊട്ടാസ്യം ക്ലോറൈഡ്
35/225
ഹിപ്നോട്ടിസം നടത്തുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു ?
സൾഫ്യൂരിക് ആസിഡ്
ഫ്ലൂറോ ആൻ്റിമണിക്ക് ആസിഡ്
സൂക്രോണിക് ആസിഡ്
ബാർബിടൂറിക് ആസിഡ്
36/225
എന്തിൻ്റെ സാന്നിധ്യം പരിശോധിക്കുന്നതിനാണ് ബെനഡിക്റ്റ് ലായനി ഉപയോഗിക്കുന്നത് ?
യൂറിയ
അയഡിൻ
പ്രോട്ടീൻ
ഗ്ലൂക്കോസ്
37/225
കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ് എന്തിൻ്റെ രാസനാമമാണ് ?
ആസ്ബറ്റോസ്
ടെഫ്ലോൺ
ആൽക്കഹോൾ
റബ്ബർ
38/225
നീന്തൽ കുളങ്ങളിൽ അണൂനാശിനിയയി ഉപയോഗിക്കുന്നത് ഏതു രാസവസ്തുവാണ് ?
കാൽസ്യം
ക്ലോറിൻ
സൾഫർ
പൊട്ടാസ്യം
39/225
ശരീരതാപനില സാധാരണ ഊഷ്മാവിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ?
ആൻ്റി സെപ്റ്റിക്
അനസ്തറ്റിക്
ആൻ്റി പൈററ്റിക്
അനാർജസിക്
40/225
ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം ബെൻസോവേറ്റ്
സോഡിയം സിട്രേറ്റ്
സോഡിയം ക്ലോറൈഡ്
ഹൈഡ്രജൻ പെറോക്സൈഡ്
41/225
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ?
മാർഗോസീൻ
ക്യാപ്സസിൻ
ജിഞ്ചറിൻ
കുർക്കുമിൻ
Explanation:
  • മാർഗോസിൻ - വേപ്പ്
  • ക്യാപ്സസിൻ - മുളക്
  • ജിഞ്ചറിൻ - ഇഞ്ചി
  • 42/225
    ഹൈഡ്രജൻ ബോംബ് കണ്ടെത്തിയത് ?
    എഡ്വേർഡ് ടെല്ലർ
    റോബർട്ട് ഓപ്പൺ ഹൈമർ
    ഓട്ടോഹാൻ
    രാജാ രാമണ്ണ
    Explanation:
  • ആറ്റംബോംബിൻ്റെ പിതാവ് റോബർട്ട് ഓപ്പൺ ഹൈമർ
  • ആറ്റംബോംബ് കണ്ടെത്തിയത് ഓട്ടോഹാൻ
  • 43/225
    നെയിൽ പോളിഷ് റിമൂവർ ആയി ഉപയോഗിക്കുന്ന രാസവസ്തു ?
    ലിതാർജ്
    അസറ്റോൺ
    ടെട്രാസൈൻ
    ഇവയൊന്നുമല്ല
    44/225
    വെളുത്ത വസ്ത്രങ്ങൾ വിയർപ്പ് കാരണം മഞ്ഞനിറം ആകാൻ കാരണം എന്തിൻ്റെ സാന്നിധ്യം മൂലമാണ് ?
    ക്ലോറിൻ
    അയഡിൻ
    സൾഫർ
    ഫോസ്ഫറസ്
    45/225
    സ്പിരിറ്റിലെ ആൽക്കഹോളിൻ്റെ അളവ് എത്ര ശതമാനമാണ് ?
    95%
    98%
    99%
    80%
    46/225
    ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏതാണ് ?
    ഫ്ലൂറോ ആൻ്റിമണിക്ക് ആസിഡ്
    ഹൈഡ്രോക്ലോറിക് ആസിഡ്
    ഹൈഡ്രോഫ്ലുറിക് ആസിഡ്
    സൾഫ്യൂരിക് ആസിഡ്
    47/225
    ഒന്നാംതരം സോപ്പിൻ്റെ ടിഎഫ്എം എത്രയാണ് ?
    76 +
    60 - 65
    70
    70 - 75
    48/225
    ഗോബർ ഗ്യാസിലെ പ്രധാന ഘടകം ഏതാണ് ?
    മീഥൈൻ
    പ്രൊപ്പെൻ
    ബ്യൂട്ടെയ്ൻ
    ഇവയൊന്നുമല്ല
    49/225
    വാഹനങ്ങൾ, ഇൻസുലേറ്ററുകൾ ഹെൽമറ്റുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസ്സ്?
    പൈറക്സ് ഗ്ലാസ്സ്
    ഫൈബർ ഗ്ലാസ്
    സോഡാ ഗ്ലാസ്
    പൊട്ടാഷ് ഗ്ലാസ്
    50/225
    ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത് ?
    പോളിത്തീൻ
    നൈലോൺ
    ടൈറിലിന്
    ബേക്കലൈറ്റ്
    51/225
    യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത് ?
    ചണം
    കോട്ടൺ
    റേയോൺ
    ഇവയൊന്നുമല്ല
    Explanation: ഗോൾഡൻ ഫൈബർ - ചണം
    52/225
    റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്ന ഹൈഡ്രോകാർബൺ ?
    ബിറ്റുമിൻ
    ആന്ത്രസൈറ്റ്
    പീറ്റ്
    ലിഗ്നൈറ്റ്
    53/225
    കൽക്കരിയുടെ ഏറ്റവും ശുദ്ധമായ രൂപം ?
    ലിഗ്നൈറ്റ്
    പീറ്റ്
    ആന്ത്രസൈറ്റ്
    ഇവയൊന്നുമല്ല
    54/225
    ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ ഭാരം?
    15.5kg
    16.2kg
    14 kg
    14.2 kg
    55/225
    ഇരുമ്പ് തുരുമ്പ് പിടിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ ഏതാണ്?
    വൾക്കനൈസേഷൻ
    ഗാൽവനൈസേഷൻ
    സ്പെക്ട്രോ സ്കോപ്പി
    ഇവയൊന്നുമല്ല
    Explanation: റബ്ബറിന് കാഠിന്യം കൂട്ടുവാൻ സൾഫർ ചേർക്കുന്ന പ്രക്രിയ വൾക്കനൈസേഷൻ
    56/225
    സോപ്പ് കുമിളകളിലെ വർണ്ണങ്ങൾക്ക് കാരണമായ പ്രകാശത്തിൻ്റെ പ്രതിഭാസം ?
    ഇൻ്റെർഫറൻസ്
    ഡിഫ്രാക്ഷൻ
    പ്രതിഫലനം
    അപവർത്തനം
    57/225
    രാത്രികാലങ്ങളിൽ ശത്രുക്കളുടെ നീക്കങ്ങൾ അറിയാൻ ഞാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട് ഉണ്ട് ഏതുതരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
    ഗാമ
    അൾട്രാവയലറ്റ്
    ഇൻഫ്രാറെഡ്
    എക്സ്-റേ
    58/225
    പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ് ?
    ടിൻഡൽ പ്രഭാവം
    അപവർത്തനം
    പ്രതിപതനം
    വിസരണം
    59/225
    സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതി ആക്കിമാറ്റുന്ന സാങ്കേതികവിദ്യ ഏതാണ് ?
    ഫോട്ടോ വോൾട്ടായിക്
    ഇലക്ട്രോ ഡയാലിസിസ്
    ആർട്ടിരിയോഗ്രാഫീ
    ഇവയൊന്നുമല്ല
    60/225
    കടലിൻ്റെ നീല നിറത്തിന് കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    റൊണാൾഡ് റോസ്
    ആൽബർട്ട് ഐൻസ്റ്റീൻ
    സി വി രാമൻ
    ജെ സി ബോസ്
    61/225
    ടെലിവിഷൻ സംപ്രക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ഏതെല്ലാം ?
    നീല ചുവപ്പ് മഞ്ഞ
    പച്ച ഓറഞ്ച് മഞ്ഞ
    ചുവപ്പ് നീല പച്ച
    ചുവപ്പ് വയലറ്റ് മഞ്ഞ
    62/225
    പ്രകാശത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എങ്ങനെയാണ് ?
    അക്വാറസ്റ്റിക്സ്
    ഓഡിയോളജി
    ക്രയോജനിക്സ്
    ഒപ്റ്റിക്സ്
    Explanation: വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്
    63/225
    സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    ഐസക് ന്യൂട്ടൺ
    ഗലീലിയോ
    മാർട്ടിൻ ക്ലപ്പോർത്ത്
    ആൽബർട്ട് ഐൻസ്റ്റീൻ
    64/225
    ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ ഏത് നിറമായി കാണപ്പെടുന്നു ?
    മഞ്ഞ
    വെള്ള
    കറുപ്പ്
    നീല
    65/225
    ശബ്ദതരംഗങ്ങൾ ഏതുതരം തരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ് ?
    അനുദൈർഘ്യ തരംഗം
    അനുപ്രസ്ഥ തരംഗം
    വൈദ്യുത തരംഗം
    മൈക്രോവേവ്സ്
    66/225
    വൈദ്യുതിയെ ഏറ്റവും നന്നായി കടത്തി വിടുന്ന ലോഹം വെള്ളിയാണ് എന്നാൽ താപത്തെ ഏറ്റവും നന്നായി കടത്തി വിടുന്ന ലോഹം ഏതാണ് ?
    ചെമ്പ്
    വെള്ളി
    അലൂമിനിയം
    ഇരുമ്പ്
    67/225
    താപനിലയുടെ SI യൂണിറ്റ് ഏതാണ് ?
    ഡിഗ്രി സെൽഷ്യസ്
    കെൽവിൻ
    ജൂൾ
    കലോറി
    68/225
    താപോർജ്ജത്തെ നന്നായി ആഗിരണം ചെയ്യുന്ന നിറം ഏതാണ് ?
    വെളുപ്പ്
    മഞ്ഞ
    കറുപ്പ്
    ചുമപ്പ്
    69/225
    സെൻ്റിഗ്രേഡും , ഫാരൻഹീറ്റും ഒരുപോലെ ആകുന്നത താപനില ?
    40 ഡിഗ്രി
    -100 ഡിഗ്രി
    100 ഡിഗ്രി
    -40 ഡിഗ്രി
    70/225
    2250 കെൽവിൻ താപനിലയിൽ സ്ഥിതി ചെയ്യുന്ന ഒരു കിലോഗ്രാം ജലത്തിനും ഒരുകിലോഗ്രാം വെളിച്ചെണ്ണയ്ക്കും 4200 ജൂൾ താപോർജ്ജo നൽകി ഇവയുടെ പുതിയ താപനില എത്രയായിരിക്കും ?
    ജലം 2251 k, വെളിച്ചെണ്ണ 2251k
    ജലം 2252 k, വെളിച്ചെണ്ണ 2252 k
    ജലം 2251 k, വെളിച്ചെണ്ണ 2252 k
    ഇവയൊന്നുമല്ല
    71/225
    ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏതു നിറത്തിലാണ് കാണപ്പെടുന്നത് ?
    ചുമപ്പ്
    മഞ്ഞ
    വെള്ള
    നീല
    72/225
    സൂര്യാസ്തമയത്തിനു ശേഷം അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത് എന്തു മൂലമാണ് ?
    സൗരവികിരണം
    സംവഹനം
    ഭൗമവികിരണം
    അഭിവഹനം
    Explanation: ഭൗമവികിരണം- ദീർഘതരംഗരൂപത്തിൽ ഭൗമോപരിതലത്തിൽ നിന്നും ശൂന്യാകാശത്തേക്ക് താപം മടങ്ങിപ്പോകുന്നു.
    73/225
    കത്തുന്ന ബൾബിന് താഴെ നിൽക്കുന്ന ഒരാൾക്ക് ചൂട് അനുഭവപ്പെടാൻ കാരണം എന്തായിരിക്കും ?
    വികിരണം
    ചാലനം
    സംവഹനം
    ഇവയൊന്നുമല്ല
    Explanation: വികിരണം വൈദ്യുത കാന്തിക തരംഗങ്ങളുടെ രൂപത്തിലുള്ള താപത്തിന്റെ ഈ കൈമാറ്റരീതിക്ക് ഒരു മാധ്യമത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. സൂര്യനിൽ നിന്നുമുള്ള താപവികിരണം ഈ രൂപത്തിലാണ് ഭൂമിയിൽ എത്തുന്നത്. വസ്തുക്കളിലെ കണങ്ങൾ കമ്പനം ചെയ്യുമ്പോഴുണ്ടാകുന്ന ത്വരണം മൂലമാണ് വൈദ്യുതകാന്തിക തരംഗങ്ങൾ ഉണ്ടാകുന്നത്. ഇൻഫ്രാറെഡ് തരംഗങ്ങളുടെ രൂപത്തിലാണ് താപം വികിരണം ചെയ്യപ്പെടുന്നത്.
    74/225
    സീറോ കെൽവിൻ എന്ന് പറയുന്നത് എത്ര ഡിഗ്രി സെൽഷ്യസാണ്?
    100
    50
    -273
    -50
    75/225
    സൂര്യനിൽ നടക്കുന്ന ഊർജ്ജ പ്രവർത്തനം ഏതാണ് ?
    ന്യൂക്ലിയർ ഫിഷൻ
    ന്യൂക്ലിയർ ഫ്യൂഷൻ
    ചെയിൻ റിയാക്ഷൻ
    ഇവയൊന്നുമല്ല
    76/225
    താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
    പൈറോ മീറ്റർ
    ക്രയോ മീറ്റർ
    അൾട്ടിമീറ്റർ
    ഇവയൊന്നുമല്ല
    Explanation: ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
    77/225
    ഖര പദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?
    സംവഹനം
    ചാലനം
    വികിരണം
    വിസരണം
    Explanation: ചാലനം

    ഖരവസ്തുക്കളിൽ താപകൈമാറ്റം നടക്കുന്നത് ഈ രീതിയിലാണ്. താപം വസ്തുക്കളുടെ അടിസ്ഥാനകണങ്ങളായ അണുക്കളേയും, തന്മാത്രകളേയും മറ്റും കമ്പനം/vibration ചെയ്യിക്കുന്നു. ഇങ്ങനെ കമ്പനം ചെയ്യപ്പെടുന്ന കണങ്ങൾ തൊട്ടടുത്ത കണങ്ങളുമായി കൂട്ടിമുട്ടുകയും അതുവഴി ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇത്. ലോഹങ്ങളിൽ സ്വതന്ത്ര ഇലക്ട്രോണുകളാണ് താപത്തിനും വൈദ്യുതിക്കും ചാലകമായി വർത്തിക്കുന്നത്. അതിനാൽ ചെമ്പു പോലെയുള്ള നല്ല വൈദ്യുത ചാലകങ്ങൾ താപത്തിന്റേയും ഉത്തമ ചാലകങ്ങളാണ്.

    താപോർജ്ജത്തിന്റെ ചാലനം ഓരോ വസ്തുക്കളിലും വ്യത്യസ്ത അളവിലാണ്. താപോർജ്ജം കൂടുതലായി കടത്തി വിടുന്ന വസ്തുക്കളെ താപ ചാലകങ്ങൾ (ആംഗലേയം: heat conductors) എന്നും വളരെ കുറവായി മാത്രം ചാലനം നടത്തുന്ന വസ്തുക്കളെ അചാലകങ്ങൾ (insulators) എന്നും അറിയപ്പെടുന്നു.

    78/225
    താപത്തിൻ്റെ യൂണിറ്റ് ഏതാണ്?
    ജൂൾ
    കെൽവിൻ
    ഡിഗ്രി സെൽഷ്യസ്
    വാട്ട്
    79/225
    ഡിഗ്രി സെൽഷ്യസ് സ്കെയിലിൽ 35 ഡിഗ്രി സെൽഷ്യസ് ന് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ് ആണ് ?
    100
    98
    95
    35
    80/225
    ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
    ലാക്ടോമീറ്റർ
    ബാരോമീറ്റർ
    തെർമോമീറ്റർ
    മാനോ മീറ്റർ
    81/225
    Absolute zero എന്നത് താഴെക്കൊടുത്തിരിക്കുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    പ്രകാശം
    ശബ്ദം
    കാന്തികത
    താപം
    82/225
    അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം ?
    തെർമോളജി
    ക്രയോജനിക്സ്
    ന്യൂക്ലിയർ ഫിസിക്സ്
    ഇവയൊന്നുമല്ല
    83/225
    തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?
    തോമസ് ആൽബർട്ട്
    ഗലീലിയോ ഗലീലി
    റെനെ ലെനക്
    ജെയിംസ് പ്രക്കൊട്ട് ജൂൾ
    84/225
    ഒരു കലോറി എത്ര ജൂൾ ആണ്?
    13.6
    4.2
    4.6
    4200
    85/225
    കുളത്തിന് അടിത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഒരു വാതക കുമളയുടെ വലിപ്പം ക്രമേണ കൂടിവരുന്നു ഇത് ഏതുമായി ബന്ധപ്പെട്ട വാതക നിയമം?
    ജുൾ നിയമം
    ചാൾസ് നിയമം
    ബോയിൽ നിയമം
    അവഗാഡ്രോ നിയമം
    86/225
    പ്രെഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?
    120
    100
    1225
    110
    87/225
    ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയത് ആരാണ് ?
    തോമസ് ആൽബർട്ട്
    എഡിസൺ
    റെനെ ലെനക്
    ഗലീലിയോ ഗലീലി
    88/225
    ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം ?
    മെർക്കുറി
    ടങ്സ്റ്റൺ
    ഇരുമ്പ്
    സ്വർണ്ണം
    Explanation: ദ്രവണാങ്കം(melting point), സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഖരം ഊഷ്മാവു കൂടി ദ്രാവകമായി മാറുന്ന സ്ഥിരതാപനിലയാണ്‌. ദ്രവണാങ്കത്തിൽ ഖര-ദ്രാവകാവസ്ഥകൾ ഒരേപോലെ നിലനിൽക്കുന്നു. ഖരം ദ്രാവകമാകുമ്പോൾ ദ്രവണാങ്കമെന്നും ദ്രാവകാവസ്ഥയിൽ നിന്നും ഖരാവസ്ഥയിലെത്തുമ്പോൾ ഇതിന്‌ ഖരാങ്കമെന്നും പറയും.
    89/225
    മെർക്കുറിയുടെ ദ്രവണാങ്കം എത്രയാണ് ?
    0 ഡിഗ്രി സെൽഷ്യസ്
    -39 ഡിഗ്രി സെൽഷ്യസ്
    -273 ഡിഗ്രി സെൽഷ്യസ്
    - 40 ഡിഗ്രി സെൽഷ്യസ്
    90/225
    തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനെകാൾ നീരാവി കൊണ്ടുള്ള പൊള്ളൽ മാരകം ആകുന്നതിനു കാരണം ?
    നീരാവിയുടെ ദ്രവണാങ്കം
    നീരവിയുടെ മർദ്ദം
    നീരാവിയുടെ ലീനതാപം
    നീരാവിയുടെ വിശിഷ്ടതാപധാരിത
    Explanation: താപഗതിക വ്യവസ്ഥയുടെ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള പരിവർത്തനത്തിനു വേണ്ട ഊർജ്ജമാണു ലീനതാപം (Latent Heat ). ഉദാഹരണത്തിനു വെള്ളം നീരാവി ആകുമ്പോൾ ആഗിരണം ചെയ്യുന്ന ഊർജ്ജത്തിനെ ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എന്നു പറയുന്നു.
    91/225
    ആറ്റത്തിൻ്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ് ?
    ജെ ജെ തോംസൺ
    റുഥർഫോർഡ്
    ഗോൾഡ് സ്റ്റേയിൻ
    നീൽസ് ബോർ
    92/225
    ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
    ജെ ജെ തോംസൺ
    ജയിംസ് ചാഡ്വിക്
    മില്ലികൻ
    വില്യം ക്രൂക്സ്
    93/225
    മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ ( C6 H12 O6) ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും ?
    72
    135
    540
    27
    94/225
    ആറ്റത്തിൻറെ പ്ലം പുഡിങ് മോഡൽ കണ്ടെത്തിയതാര്?
    ജോൺ ഡാൽട്ടൺ
    ലാവോസിയ
    റുഥർഫോർഡ്
    ജെ ജെ തോംസൺ
    95/225
    ആറ്റത്തിലെ ന്യൂക്ലിയസിന് ഉള്ളിലെ ചാർജില്ലാത്ത കണം ഏതാണ് ?
    ഇലക്ട്രോൺ
    പ്രോട്ടോൺ
    ന്യൂട്രോൺ
    ഇവയൊന്നുമല്ല
    96/225
    ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്?
    പ്രോട്ടോൺ
    ഇലക്ട്രോൺ
    ന്യൂട്രോൺ
    ഇവയൊന്നുമല്ല
    97/225
    ഐസോട്ടോപ്പുകൾ ഉണ്ടാകാൻ കാരണം എന്താണ് ?
    പ്രോട്ടോണുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം
    പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം
    നുട്രോണിൻ്റെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം
    ഇവയൊന്നുമല്ല
    98/225
    ഒരു ആറ്റത്തിലെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
    8
    16
    24
    32
    99/225
    ഒരു ആറ്റത്തിലെ K ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
    2
    8
    18
    32
    100/225
    ന്യൂട്രോൺ കണ്ടുപിടിച്ചത് ആരാണ് ?
    ജെ ജെ തോംസൺ
    ജയിംസ് ചാഡ് വിക്
    ജോസഫ് പ്രിസ്റ്റലി
    ഇവരാരുമല്ല
    101/225
    ഇലക്ട്രോൺ കണ്ടുപിടിച്ചതാരാണ് ?
    റുഥർഫോർഡ്
    നീൽസ് ബോർ
    ചാഡ്‌വിക്
    ജെ ജെ തോംസൺ
    102/225
    ഏറ്റവും ചെറിയ ആറ്റം?
    നൈട്രജൻ
    ഇരുമ്പ്
    ഹൈഡ്രജൻ
    സിൽവർ
    103/225
    തന്നിരിക്കുന്നവയിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകമേത്?
    ഹീലിയം
    ഹൈഡ്രജൻ
    ലിഥിയം
    സോഡിയം
    104/225
    ഒരു പദാർത്ഥത്തിലെ ഏറ്റവും ചെറിയ കണമാണ് ആറ്റം ഈ ആറ്റം കണ്ടെത്തിയത് ആരാണ് ?
    ജോൺ ഡാൾട്ടൺ
    ജെ ജെ തോംസൺ
    റുഥർഫോർഡ്
    ഇവരാരുമല്ല
    105/225
    ആറ്റത്തിന് പരമാണു സിദ്ധാന്തം അവതരിപ്പിച്ചത് ആരാണ് ?
    കണാദ മുനി
    പ്രഫുല്ല ചന്ദ്രറെ
    ഗോൾഡ് സ്റ്റേയിൻ
    റുഥർഫോർഡ്
    Explanation: പദാർത്ഥങ്ങൾ ചെറു കണങ്ങളാൽ നിർമ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയരാണ് കണാദ മുനി
    106/225
    പോസിട്രോൺ കണ്ടെത്തിയത് ആരാണ് ?
    ചേംബർ ലൈൻ
    കാൾ ആൻഡേഴ്സൺ
    ബ്രൂസ് കോർക്ക്
    ഇവരാരുമല്ല
    107/225
    കൂട്ടത്തിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക ?
    ഇലക്ട്രോണിൻ്റെ ചാർജ്ജ് നെഗറ്റീവാണ്
    ന്യൂട്രോൺ കണ്ടെത്തിയത് ജെയിംസ് ചാഡ്‌വിക് ആണ്
    ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം ന്യൂട്രോണണ്
    ഒരു പദാർത്ഥത്തിൻ്റെ രാസ സ്വഭാവം നിർണയിക്കുന്നത് പ്രോട്ടോൺ ആണ്
    Explanation: ഒരു പദാർത്ഥത്തിൻ്റെ രാസ സ്വഭാവം നിർണയിക്കുന്നത് - ഇലക്ട്രോൺ
    108/225
    ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള ആറ്റങ്ങളാണ് ?
    ഐസോബാർസ്
    ഐസോടോൺസ്
    ഐസോടോപ്പ്
    ഇവയൊന്നുമല്ല
    109/225
    ഇലക്ട്രോണിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക ?
    ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയത് മില്ലിക്കൻ
    ലോഹങ്ങളുടെ ചാലകത നിർണയിക്കുന്നത് ഇലക്ട്രോണുകളാണ്
    ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമാണ് ഇലക്ട്രോൺ
    ഒരു ആറ്റത്തിൻ്റെ ID കാർഡ് എന്നറിയപ്പെടുന്നത് ഇലക്ട്രോണിനെയാണ്
    Explanation: ഒരു ആറ്റത്തിൻ്റെ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്നത് പ്രോട്ടോൺ
    110/225
    ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ് ?
    ലെഡ്
    ടിൻ
    അയൺ
    ഇവയൊന്നുമല്ല
    111/225
    ഒരു ഓർബിറ്റലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
    6
    4
    32
    2
    112/225
    ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
    ഓസ്റ്റ് വാൾഡ്
    ഡെമോക്രിറ്റസ്
    ഹംഫ്രി ഡേവി
    ജെ ജെ തോംസൺ
    113/225
    ഓയിൽ ഡ്രോപ്പ് എക്സ്പിരി മെൻറ് എന്തുമായി ബന്ധപ്പെട്ട പരീക്ഷണമായിരുന്നു ?
    പ്രോട്ടോണിൻ്റെ ചാർജ് കണ്ടെത്തുവാൻ
    ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തുവാൻ
    ന്യൂട്രോണിൻ്റെ ചാർജ് കണ്ടെത്തുവാൻ
    ഇവയൊന്നുമല്ല
    114/225
    കൂട്ടത്തിൽ തെറ്റായ ജോഡിയെ കണ്ടെത്തുക ?
    ആൻ്റി ന്യൂട്രോൺ - ബ്രൂസ് കോർക്ക്
    പോസിട്രോൺ - കാൾ ആൻഡേഴ്സൺ
    ന്യൂട്രോൺ - ഏണസ്റ്റ് റൂഥർഫോർഡ്
    ആൻ്റി പ്രോട്ടോൺ - ചേംബർ ലൈൻ
    Explanation: ന്യൂട്രോൺ കണ്ടെത്തിയത് ജെയിംസ് ചാഡ്‌വിക്
    115/225
    P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്രയാണ് ?
    6
    14
    10
    2
    116/225
    മാസ് സംരക്ഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
    ലൂസിപ്പസ്
    ജോൺ ഡാൽട്ടൺ
    നീൽസ് ബോർ
    ലാവോസിയ
    117/225
    അറ്റത്തിന്റെ ആധുനിക മാതൃകയ്ക്ക് ഉദാഹരണം?
    സൗരയൂഥ മാതൃക
    വാട്ടർമെലൺ മോഡൽ
    പ്ലം പുഡിംഗ് മോഡൽ
    വേവ് മെക്കാനിക്സ് മാതൃക
    118/225
    ന്യൂക്ലിയസിൽ നിന്ന് അകലും തോറും ഷേല്ലുകളുടെ ഊർജ്ജം കൂടിവരുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
    ജെ.ജെ. തോംസൺ
    ഡെമോക്രിറ്റസ്
    നീൽസ് ബോർ
    ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
    119/225
    "അറ്റത്തിനുള്ളിലെ ഭൂരിഭാഗം സ്ഥലവും ശൂന്യമാണ് "എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ?
    ലൂസിപ്പസ്
    നീൽസ് ബോർ
    ജെ.ജെ. തോംസൺ
    ഏണസ്റ്റ് റൂഥർഫോർഡ്
    120/225
    ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ?
    ഡെമോക്രിറ്റസ്
    ബ്രൂസ് കോർക്ക്
    ലൂസിപ്പസ്
    ഏണസ്റ്റ് റൂഥർഫോഡ്
    121/225
    ഭൂവൽക്കത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെടുന്ന മൂലകം ?
    നൈട്രജൻ
    ഓക്സിജൻ
    അസ്റ്ററ്റിൻ
    ഹീലിയം
    122/225
    മൂലകങ്ങളുടെ വർഗീകരണവുമായി ബന്ധപ്പെട്ട ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    ന്യൂലാൻഡ്
    മെൻഡലിയേഫ്
    മോസ്ലി
    ഡോബറൈനേർ
    123/225
    അറ്റോമിക് നമ്പറിൻ്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചത് ആരാണ് ?
    മോസ്‌ലി
    ന്യൂലാൻഡ്സ്
    മെൻഡലിയേഫ്
    കാവൻഡിഷ്
    124/225
    ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന മൂലകം ഏതാണ്?
    മെർക്കുറി
    പ്ലാറ്റിനം
    സീസിയം
    ഇവയൊന്നുമല്ല
    125/225
    വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം ഏതാണ്?
    ഫോസ്ഫറസ്
    സൾഫർ
    ജർമേനിയം
    പൊളോണിയം
    126/225
    തെറ്റായ ജോഡിയെ കണ്ടെത്തുക ?
    ഇതായ് ഇതയ് രോഗം - കാഡ്മിയം
    ഗോയിറ്റർ - അയഡിൻ
    വിൽസൺസ് രോഗം - ലെഡ്
    ബ്ലാക്ക് ഫുട്ട് - ആഴ്സനിക്
    Explanation: വിൽസൺസ് രോഗം - കോപ്പർ
    127/225
    ഏറ്റവും കൂടുതൽ രൂപാന്തരത്വം പ്രകടിപ്പിക്കുന്ന മൂലകം ഏതാണ് ?
    കാർബൺ
    ഹൈഡ്രജൻ
    സൾഫർ
    ഓക്സിജൻ
    128/225
    തെറ്റായ പ്രസ്താവന കണ്ടെത്തുക ?
    ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകമാണ് യുറേനിയം
    ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം 92 ആണ്
    നിലവിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മൂലകങ്ങളുടെ എണ്ണം 118 ആണ്
    കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകമാണ് സോഡിയം
    Explanation: കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകമാണ് പൊട്ടാസ്യം
    129/225
    വിദ്യുത് ഋണത ഏറ്റവും കുറഞ്ഞ മൂലകം?
    ക്ലോറിൻ
    ബ്രോമിൻ
    സീസിയം
    ഫ്രാൻസിയം
    130/225
    ടെക്നീഷ്യത്തിന്റെ ആറ്റോമിക നമ്പർ?
    46
    44
    45
    43
    131/225
    ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
    ഹൈഡ്രജൻ
    സിലിക്കൺ
    നൈട്രജൻ
    ഓക്സിജൻ
    132/225
    മൂലകം എന്ന പദം ആദ്യമായി നിർദ്ദേശിച്ച വ്യക്തി?
    ബർസേലിയസ്
    ജോൺ ഡാൾട്ടൺ
    റോബർട്ട്‌ ബോയിൽ
    ജോൺ ന്യൂലാൻഡ്സ്
    133/225
    സ്ഥിരാനുപാത നിയമം മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ?
    ജോസഫ് പ്രൗസ്റ്റ്
    ലോതർ മേയർ
    ബര്‍സേലിയസ്
    ജോൺ ഡാൽട്ടൺ
    134/225
    ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം?
    ടെന്നിസെൻ
    നിഹോണിയം
    മോസ്കോവിയം
    ഫ്രാൻസിയം
    135/225
    അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
    ആർഗൺ
    ഓക്സിജൻ
    അലുമിനിയം
    സിലിക്കൺ
    136/225
    മൂലകങ്ങളുടെ രാസപരവും ഭൗതികവുമായ ഗുണങ്ങൾ അവയുടെ ആറ്റോമിക നമ്പറിൻറെ ആവർത്തന ഫലങ്ങളാണെന്ന് പ്രസ്താവിച്ചത്?
    ദിമിത്രി മെൻഡലിയേവ്
    ഹെൻട്രി മോസ്‌ലി
    ജോൺ ഡാൽട്ടൺ
    റോബർട്ട് ബോയിൽ
    137/225
    കണ്ടുപിടിക്കപ്പെട്ട രണ്ടാമത്തെ കൃത്രിമ മൂലകം
    ടെക്നീഷ്യം
    ക്രോമിയം
    പ്രൊമിത്തിയം
    സീസിയം
    138/225
    IUPAC യേ സംബന്ധിച്ച പ്രസ്താവന അല്ലാത്തതേത് ?
    മൂലകങ്ങൾക്ക് ഓർഗാനിക് സംയുക്തങ്ങൾ ക്ക് പേര് നൽകുന്ന അന്താരാഷ്ട്ര സംഘടനയാണ് ഐ. യു. പി .എ. സി
    IUPAC നിലവിൽ വന്ന വർഷം 1919 ആണ്
    UPAC ആസ്ഥാനം വിയന്നയിൽ ആണ്
    ഏറ്റവും ഒടുവിലായി ഐ യു പി എ സി പേര് നൽകിയ മൂലകമാണ് ഒഗാനസെൻ
    Explanation: IUPAC ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സൂറിച്ച്
    139/225
    ആധുനിക ആവർത്തന പട്ടിക ലെ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി__എന്ന് പറയുന്നു ?
    സംക്രമണ മൂലകങ്ങൾ
    ഉൽകൃഷ്ട വാതകങ്ങൾ
    പ്രാതിനിധ്യ മൂലകങ്ങൾ
    അന്ത സംക്രമണ മൂലകങ്ങൾ
    140/225
    ആധുനിക ആവർത്തന പട്ടികയുടെ പിതാവ് ?
    ഹെൻട്രി മോസ്‌ലി
    ന്യൂലാൻഡ്സ്
    മെൻഡലീവ്
    ബസേലിയസ്
    141/225
    തെറ്റായ പ്രസ്താവന ഏത്?
    അറ്റോമിക നമ്പര് മാസ് നമ്പര് എന്നിവ ഒന്നായ മൂലകമാണ് ഹൈഡ്രജൻ
    ഡ്രൈസെൽ ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്
    കോപ്പറിൻ്റെ ശത്രു എന്നറിയപ്പെടുന്ന മൂലകം ആണ് സൾഫർ
    ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ ഉള്ള മൂലകം ഫ്ലുറിനാണ്
    Explanation:
  • ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം സീസിയം
  • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഫ്ലൂറിൻ
  • 142/225
    തന്നിരിക്കുന്നവയിൽ നൈട്രജൻ കുടുംബത്തിൽ പെടാത്ത മൂലകം ഏത്?
    ഫോസ്ഫറസ്
    ആഴ്സനിക്
    സെലിനിയം
    ബിസ്മത്ത്
    Explanation:
  • നൈട്രജൻ കുടുംബം - നൈട്രജൻ, ഫോസ്ഫറസ്, ആഴ്സനിക്, ആൻ്റിമണി ബിസ്മത്ത് ,മോസ്കോവിയം
  • ഓക്സിജൻ കുടുംബം - ഓക്സിജൻ സൾഫർ സെലീനിയം ടെലൂറിയം പൊളോണിയം ലിവർ മോറിയം
  • 143/225
    തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന മൂലകം ഏതാണ് ?
    സോഡിയം
    പൊട്ടാസ്യം
    ലിഥിയം
    വൈറ്റ് ഫോസ്ഫറസ്
    Explanation:
  • സോഡിയം പൊട്ടാസ്യം എന്നീ മൂലകങ്ങൾ മണ്ണെണ്ണയിലാണ് സൂക്ഷിക്കുന്നത്
  • മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം
  • 144/225
    കൂട്ടത്തിൽ ശരിയായത് കണ്ടെത്തുക?
    തീപ്പെട്ടി കവറിൻ്റെ വശങ്ങളിൽ പുരട്ടുന്ന മൂലകമാണ് വൈറ്റ് ഫോസ്ഫറസ്
    വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം നൈട്രജൻ
    സൗരസെൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം സിലിക്കൺ
    റേഡിയോ ആക്ടിവിറ്റി കൂടുതലുള്ള മൂലകം പൊളോണിയം
    Explanation:
  • റേഡിയോ ആക്ടീവിറ്റി കൂടുതലുള്ള മൂലകം റഡോൺ
  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം ഹൈഡ്രജൻ
  • തീപ്പെട്ടി കവറിൻ്റെ വശങ്ങളിൽ പുരട്ടുന്ന മൂലകം ചുവന്ന ഫോസ്ഫറസ്
  • 145/225
    ജീവികളുടെ DNA, RNA എന്നിവയിൽ കാണപ്പെടുന്ന മൂലകം?
    ഫോസ്ഫറസ്
    സിലിക്കൺ
    പൊട്ടാസ്യം
    അയഡിൻ
    146/225
    ജഡത്വ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
    ആൽബർട്ട് ഐൻസ്റ്റീൻ
    ഗലീലിയോ
    ഐസക് ന്യൂട്ടൻ
    ആർക്കമിഡീസ്
    147/225
    ചുറ്റിക കൊണ്ട് ആണി അടിച്ചു കയറുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം ?
    കേശികത്വം
    പ്രതലബലം
    പ്ലവക്ഷമബലം
    ആവേഗ ബലം
    148/225
    ഭൂഗുരുത്വത്തിനെതിരെ സൂക്ഷ്മ സുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രാവകങ്ങളുടെ കഴിവിനെ അറിയപ്പെടുന്നത് എങ്ങനെയാണ്?
    ശ്യാന ബലം
    കേശികത്വം
    പ്ലവക്ഷമബലം
    പ്രതലബലം
    Explanation: ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം
    149/225
    ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിൽ അനുഭവപ്പെടുന്ന ബലം ?
    പ്ലവക്ഷമബലം
    പ്രതലബലം
    ശ്യാന ബലം
    ആവേഗ ബലം
    150/225
    ലഘുയന്ത്രങ്ങളിൽ നാം ഉപയോഗിക്കുന്ന ബലം ?
    യത്നം
    രോധം
    ധാരം
    ഇവയൊന്നുമല്ല
    151/225
    വലിയ ചെറിയ സമയത്തിൽ അനുഭവപ്പെടുന്ന വലിയ ബലമാണ് ....?
    കോഹിഷൻ ബലം
    ആക്കം
    ജഡത്വം
    ആവേഗ ബലം
    Explanation: സമയത്തെ ആധാരമാക്കി ബലത്തിന്റെ സമഗ്രതുകയെ (സമാകലനം) ആവേഗം(ഇംഗ്ലീഷ്:Impulse) എന്നു പറയാം. ഒരു ദൃഢ വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിന്റെ ആക്കത്തിന് വ്യതിയാനം സംഭവിക്കുന്നു. ശക്തിയായ ബലം കുറച്ചു സമയത്തേക്ക് പ്രയോഗിക്കുമ്പോഴും, അധിക ശക്തിയില്ലാത്ത ബലം കൂടുതൽ സമയം പ്രയോഗിക്കുമ്പോഴുമുണ്ടാകുന്ന ആക്കം തുല്യമായിരിക്കും, എന്തെന്നാൽ ബലം സമയം എന്നിവയുടെ ഗുണനഫലത്തിന്റെ സമഗ്രതുക ആശ്രയിക്കുന്നു. ആവേഗം എന്നത് ആക്കത്തിനുണ്ടാകുന്ന മാറ്റം എന്നും പറയാം.
    152/225
    ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതമായി ഒരു പ്രതിപ്രവർത്തനം ഉണ്ടാകും എന്നത് നുട്ടൻ്റെ ഏതു ചലനനിയമം ആണ് ?
    1
    2
    3
    4
    Explanation: ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. അതായത് ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും.എങ്കിലും അവ പരസ്പരം റദ്ദാക്കപ്പെടുന്നില്ല. കാരണം ബലങ്ങൾ രണ്ടു വ്യത്യസ്ത വസ്തുക്കളിലാണ് പ്രയോഗിക്കപ്പെടുന്നത്. ബലം പ്രയോഗിക്കുന്ന വസ്തു A യും ബലപ്രയോഗത്തിന് വിധേയമാക്കുന്ന വസ്തു B യും ആണങ്കിൽ, ബലപ്രയോഗത്തിന് വിധേയമാക്കുന്ന B എന്ന വസ്തു A യിലും ബലം പ്രയോഗിക്കുന്നുണ്ട്. ഈ ബല പ്രതിബലങ്ങൾ തുല്യവും വിപരീതവുമായ ദിശകളിൽ പ്രവർത്തിക്കുന്നവയും ആയിരിക്കും എന്നാണ് മൂന്നാം ചലന നിയമം പറയുന്നു. ഏതു ബലത്തിനും തുല്യവും വിപരീതവുമായ പ്രതിബലം ഉണ്ടായിരിക്കും. ബല പ്രതി ബലദ്വന്ദും എന്ന നിലയ്ക്കല്ലാതെ, ബലത്തിന് അസ്തിത്വം ഇല്ല.
    153/225
    ബലത്തിൻ്റെ യൂണിറ്റ് ഏതാണ്?
    വാട്ട്
    ന്യൂട്ടൺ
    ഹെർഡ്സ്
    ജൂൾ
    154/225
    മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനേ നിരക്കി മാറ്റുമ്പോൾ അതിൻറെ ചലനത്തിന് തടസ്സം ഉണ്ടാക്കുന്ന ബലം ഏതാണ് ?
    ഗുരുത്വാകർഷണബലം
    ഘർഷണ ബലം
    ഇലാസ്തിക ബലം
    പ്രതലബലം
    Explanation: ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ, ചലിക്കാൻ ശ്രമിക്കുമ്പോഴും അവരുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിനു സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു ഇതാണ് ഘർഷണബലം
    155/225
    ഗുരുത്വാകർഷണ നിയമം കണ്ടെത്തിയത് ആരാണ് ?
    ഐസക് ന്യൂട്ടൻ
    ടോളമി
    കോപ്പർനിക്കസ്
    ഗലീലിയോ
    156/225
    ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് അനുഭവപ്പെടാൻ കാരണം?
    ഗുരുത്വാകർഷണബലം
    ഘർഷണബലം
    പ്ലവക്ഷമബലം
    കാന്തിക ബലം
    Explanation: മുങ്ങിയിരിക്കുന്ന ഒരു വസ്തുവിൽ ഒരു ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലത്തെ പ്ലവക്ഷമബലം എന്നു പറയുന്നു. ചില വസ്തുക്കൾ ദ്രാവകങ്ങളിൽ പൊങ്ങിക്കിടക്കുന്നത് ഈ ബലം മൂലമാണ്. ഒരു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരം ആ വസ്തുവിന്റെ ഭാരത്തിനോട് തുല്യമായിരിക്കും. പ്ളവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 1) ദ്രാവകത്തിൻറെ സാന്ദ്രത 2) വസ്തുവിന്റെ വ്യാപ്തം
    157/225
    മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിൻ്റെ കറക്കം ഏതുതരം ചലനത്തിന് ഉദാഹരണമാണ് ?
    തരംഗചലനം
    ഖൂർണന ചലനം
    കമ്പന ചലനം
    ദോലനചലനം
    Explanation: ഒരു കേന്ദ്രബിന്ദുവനെ ചുറ്റിയുളള ഒരു വസ്തുവിന്റെ വർത്തുള ചലനമാണ് ഘൂർണനം (Gyration) അഥവാ ഘൂ൪ണനചലനം എന്നറിയപ്പെടുന്നത്.
    158/225
    കറങ്ങികൊണ്ടിരിക്കുന്ന ഫാൻ ഓഫ് ആക്കിയലും അല്പസമയം കൂടി കറങ്ങുന്നു ഇതിന് കാരണം എന്താണ് ?
    ചലന ജഡത്വം
    അഭികേന്ദ്രബലം
    നിശ്ചല ജഡത്വം
    ഘർഷണം
    159/225
    ചലിക്കുന്ന ഒരു വസ്തുവിന് അതിൻ്റെ ചലനം തുടരാനുള്ള പ്രവണതയെ എന്ത് വിളിക്കും?
    ഭ്രമണം
    ജഡത്വം
    അപവർത്തനം
    ഘർഷണം
    160/225
    ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ?
    ബോട്ടിൽ ഓപ്പണർ
    കത്രിക
    ചവണ
    പാക്കുവെട്ടി
    161/225
    ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം ഏതാണ് ?
    കാന്തിക ബലം
    ഗുരുത്വാകർഷണബലം
    വൈദ്യുത ആകർഷണബലം
    ഘർഷഷണ ബലം
    Explanation: ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ഭൂഗുരുത്വാകർഷണ ബലം
    162/225
    താഴെപ്പറയുന്നവയിൽ സമ്പർക്ക രഹിത ബലം ഏതാണ് ?
    ഒരാൾ മേശ തള്ളുന്നു
    ഒരാൾ ക്രിക്കറ്റ് ബോൾ ബാറ്റ് കൊണ്ട് അടിക്കുന്നു
    മാങ്ങ ഞെട്ടറ്റു വീഴുന്നു
    ഒരാൾ കൈവണ്ടി വലിക്കുന്നു
    163/225
    പ്രകാശവർഷം എന്തിൻ്റെ ഏകകമാണ് ?
    മാസ്സ്
    ദൂരം
    വേഗത
    സമയം
    Explanation: നക്ഷത്രങ്ങളിലേക്കും മറ്റുമുള്ള ദൂരത്തെ സൂചിപ്പിക്കാനാണ്‌ പ്രകാശ വർഷം ഉപയോഗിക്കുന്നത്. ജ്യോതിശാസ്ത്രത്തിൽ പ്രകാശ വർഷത്തെക്കാൾ കൂടുതൽ പ്രാമുഖ്യം പാർസെക്കിനാണ്‌, കാരണം പാർസെക്ക് കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു. പക്ഷേ പൊതുവായി കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പ്രകാശ വർഷം തന്നെയാണ്‌.
    164/225
    ഊതിവീർപ്പിച്ച ബലൂൺ കുറച്ചുനേരം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു ഇതുമായി ബന്ധപ്പെട്ട വാതക നിയമം ?
    ചാൾസ് നിയമം
    അവഗാഡ്രോ നിയമം
    ജൂൾ നിയമം
    ബോയില്സ് നിയമം
    Explanation: സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്.
    165/225
    മിനുസമുള്ള തറയിൽ വെള്ളം ഉണ്ടായാൽ ഒരാൾ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ് അതിന് കാരണം എന്താണ് ?
    ഘർഷണബലം ഇല്ലാത്തതുകൊണ്ട്
    ഘർഷണ ബലം കുറവായതുകൊണ്ട്
    ഘർഷണബലം കൂടുതലായതുകൊണ്ട്
    ഇവയൊന്നുമല്ല
    166/225
    ഊഞ്ഞാലിൻ്റെ ആട്ടം ഏതുതരം ചലനമാണ് ?
    വർത്തുള ചലനം
    ദോലനചലനം
    കമ്പന ചലനം
    ഭ്രമണ ചലനം
    Explanation: ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ അവസ്ഥകൾക്കിടയിലോ സമയാന്തരാളത്തിൽ ആവർത്തിച്ചുളള വ്യതികരണമാണ് ദോലനം (Oscillation).
    167/225
    ഒരു പ്രൊജക്റ്റലിന് പരമാവധി റേഞ്ച് ലഭിക്കാൻ ഏതു കോണളവിൽ വിക്ഷേപിക്കണം?
    225 ഡിഗ്രി
    60 ഡിഗ്രി
    90 ഡിഗ്രി
    45 ഡിഗ്രി
    168/225
    വാഹനങ്ങൾ ഓടിയ ദൂരം കാണിക്കുന്നത് ഏതു മീറ്ററിലാണ് ?
    ഓഡോമീറ്റർ
    സ്പീഡോമീറ്റർ
    മാനോമീറ്റർ
    ഇവയൊന്നുമല്ല
    169/225
    തന്നിരിക്കുന്നവയിൽ ദോലനചലനത്തിന് ഉദാഹരണം ഏതാണ് ?
    ക്ലോക്കിലെ സൂചിയുടെ ചലനം
    ഭൂമിയുടെ പരിക്രമണം
    തറയിലൂടെ ഉരുളുന്ന പന്ത്
    ക്ലോക്കിലെ പെൻഡുലത്തിൻ്റെ ചലനം
    Explanation: തലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിൻ്റെ ഇരുവശത്തേക്കുമുള്ള ചലനമാണ് ദോലനം
    170/225
    കൂട്ടത്തിൽ തെറ്റായ പ്രസ്താവന ഏത് ?
    ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം
    ഊർജ്ജത്തിൻ്റെ സി. ജി. എസ് യൂണിറ്റാണ് ജൂൾ
    ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്
    ഒഴുകുന്ന ജലം, വീഴുന്ന വസ്തുക്കൾ, പായുന്ന ബുള്ളറ്റ് എന്നിവയിലെ ഊർജ്ജം ഗതികോർജ്ജമാണ്
    Explanation: ഊർജ്ജത്തിൻ്റെ സി ജി എസ് യൂണിറ്റ് എർഗ്
    171/225
    ഡൈനാമോ യിൽ നടക്കുന്ന ഊർജ പരിവർത്തനം ഏതാണ് ?
    വൈദ്യുതോർജ്ജം - പ്രകാശോർജം
    താപോർജ്ജം - യാന്ത്രികോർജ്ജം
    യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം
    രാസോർജം - പ്രകാശോർജം
    172/225
    കാറ്റിൻ്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
    അനിമോമീറ്റർ
    വിൻഡ് വെയിൻ
    ഹൈഗ്രോമീറ്റർ
    ബാരോമീറ്റർ
    173/225
    ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജം ഏതാണ് ?
    സ്ഥിതികോർജ്ജം
    വൈദ്യുതോർജ്ജം
    താപോർജ്ജം
    ഗതികോർജ്ജം
    174/225
    കൂട്ടത്തിൽ പെടാത്തത് ഏത് ?
    സൗരോർജ്ജം
    പ്രകൃതിവാതകം
    കൽക്കരി
    പെട്രോളിയം
    Explanation: പുനസ്ഥാപിക്കവുന്ന ഊർജ്ജ സ്രോതസ്സാണ് സൗരോർജ്ജo
    175/225
    തെറ്റായ ഊർജപരിവർത്തന രീതി ഏത് ?
    ഇസ്തിരിപ്പെട്ടി: വൈദ്യുതോർജ്ജം - താപോർജ്ജം
    ആവിയന്ത്രം : താപോർജ്ജം - യാന്ത്രികോർജ്ജം
    ഇലക്ട്രിക് ഹീറ്റർ: വൈദ്യുതോർജ്ജം - താപോർജ്ജം
    പ്രകാശസംശ്ലേഷണം : രാസോർജം - പ്രകാശോർജം
    Explanation: പ്രകാശസംശ്ലേഷണ സമയത്ത് പ്രകാശോർജം രാസോർജം ആയിട്ടാണ് മാറുന്നത്
    176/225
    മർദ്ദനത്തിൻ്റെ സി ജി എസ് യൂണിറ്റ് ഏതാണ് ?
    പാസ്ക്കൽ
    ബാർ
    ജൂൾ
    എർഗ്
    Explanation: മർദ്ദത്തിൻ്റെ SI യൂണിറ്റ് Pascal
    177/225
    സൂര്യനിലെ ഊർജോൽപാദന ത്തെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണം നൽകിയ ആദ്യ ശാസ്ത്രജ്ഞൻ ആരാണ് ?
    ആൽബർട്ട് ഐൻസ്റ്റീൻ
    ഹാൻസ് ബേത്ത്
    ആർക്കമെഡീസ്
    ഇവരാരുമല്ല
    178/225
    കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ? ബയോഗ്യാസ്, ജലം, ജൈവ പിണ്ഡം, കൽക്കരി
    ജലം
    ജൈവ പിണ്ഡം
    ബയോഗ്യാസ്
    കൽക്കരി
    Explanation: കൽക്കരി പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സാണ്
    179/225
    മൈക്രോ ഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം ?
    ശബ്ദ ഊർജ്ജം - വൈദ്യുതോർജ്ജം
    വൈദ്യുതോർജ്ജം - ശബ്ദ ഊർജ്ജം
    താപോർജം - വൈദ്യുതോർജ്ജം
    രാസോർജ്ജം - ശബ്ദോർജം
    180/225
    സ്വതന്ത്രമായി ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥിതികോർജം താഴേക്ക് വീഴുന്നതിന് അനുസരിച്ച്?
    കൂടിവരുന്നു
    സ്ഥിരമായി നിൽക്കുന്നു
    കുറഞ്ഞുവരുന്നു
    ആദ്യം കുറഞ്ഞുവരുന്നു പിന്നെ കൂടുന്നു
    181/225
    ഊർജ്ജത്തിൻ്റെ പരമപ്രധാനമായ ഉറവിടം ഏതാണ്?
    വൈദ്യുതി
    സൂര്യൻ
    പെട്രോളിയം
    വിറക്
    182/225
    ഒരു വസ്തുവിനെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
    റുഥർഫോർഡ്
    ഐൻസ്റ്റീൻ
    റോബർട്ട് ബോയിൽ
    സി വി രാമൻ
    183/225
    തറയിൽ ഇരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും
    19 ജൂൾ
    9.8 ജൂൾ
    0
    39.2 ജൂൾ
    184/225
    താഴെപ്പറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത് ?
    വാതകങ്ങളിൽ
    ദ്രാവകങ്ങളിൽ
    ലായനികളിൽ
    ഖരങ്ങളിൽ
    185/225
    രാസോർജം വൈദ്യുതോർജ്ജമാക്കുന്നത് ഏത് ?
    മോട്ടോർ
    ജനറേറ്റർ
    ബാറ്ററി
    ബൾബ്
    186/225
    ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്?
    ഒക്ടോബർ 15
    ഡിസംബർ 21
    ഡിസംബർ 14
    ഒക്ടോബർ 19
    187/225
    ലോകത്തിൽ ഉപയോഗിക്കുന്ന ഊർജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിൻ്റെ അളവ് എത്ര ശതമാനമാണ്
    80
    75
    90
    95
    188/225
    കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജ്ജ സ്രോതസ്സ് ഏതാണ്?
    പെട്രോളിയം
    പ്രകൃതിവാതകം
    സൗരോർജം
    കൽക്കരി
    189/225
    മുകളിലേക്ക് അറിയപ്പെടുന്ന ഒരു വസ്തുവിൻെറ ഗതികോർജ്ജം കുറയുന്നു എന്നാൽ സ്ഥിതികോർജ്ജം ...... ?
    കുറയുന്നു
    കൂടിയിട്ട് കുറയുന്നു
    കൂടുന്നു
    മാറ്റമില്ല
    190/225
    ജലസംഭരണിയിൽ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജ്ജം ?
    ഗതികോർജ്ജം
    സ്ഥിതികോർജ്ജം
    രാസോർജം
    വൈദ്യുതോർജ്ജം
    191/225
    അന്താരാഷ്ട്ര ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ച വർഷം ?
    2011
    2005
    2008
    2006
    192/225
    ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ്റെ പ്രവേഗം ഇരട്ടി ആകുകയാണെങ്കിൽ അതിൻ്റെ ഗതികോർജ്ജം ?
    പത്തിരട്ടി ആകും
    മാറ്റമുണ്ടാകില്ല
    ഇരട്ടിയാകും
    നാലിരട്ടി ആകും
    193/225
    താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
    ഊർജ്ജ സംരക്ഷണ നിയമത്തിൻ്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീൻ ആണ്
    ദ്രാവക ഇന്ധനങ്ങൾ വേർതിരിച്ചെടുക്കുന്നത് പെട്രോളിയത്തിൽ നിന്നാണ്
    ബയോഗ്യാസ് പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സാണ്
    കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ
    194/225
    താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏതാണ് ?
    ജലം പുനഃസ്ഥാപിക്കാൻ കഴിയാത്ത ഒരു ഊർജ്ജ സ്രോതസ്സാണ്
    വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം സി എൻ ജി ആണ്
    ഇലക്ട്രിക് മോട്ടോറിൽ രാസോർജം യാന്ത്രികോർജ്ജം ആയിട്ട് മാറുന്നു
    ആപേക്ഷികതാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീൻ ആണ്
    195/225
    ജോസഫ് പ്രീസ്റ്റ്ലി ഓക്സിജൻ കണ്ടെത്തിയ വർഷം ?
    1774
    1775
    1778
    1771
    Explanation: ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. ഓക്സിജൻ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.
    196/225
    ഓക്സിജന് പേര് നൽകിയത് ആരാണ് ?
    ജോസഫ് പ്രീസ്റ്റ്ലി
    ലാവോസിയ
    ഡാനിയൽ റൂഥർഫോർഡ്
    ഹംഫ്രി ഡേവി
    Explanation: ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ-ലോറന്റ് ഡി ലാവോസിയർ രസായനവിദ്യയും അഗ്നിതത്ത്വവുമെല്ലാമായിരുന്ന രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നൽകിയതും സർവ്വലൗകിക ഭാഷ നൽകിയതും ആന്ത്വാൻ ലാവോസിയാണ്.ലാവോസിയയുടെ പരീക്ഷണമാണ് ദ്രവ്യസംരക്ഷണനിയമത്തിനു (The law of Conservation of Mass)വഴി തുറന്നത്. ദ്രവ്യം നശിപ്പികുവാനോ, സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു. ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന് ലവോസിയേ മനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്.
    197/225
    ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    ജോസഫ് പ്രീസ്റ്റ്ലി
    കാൾ ഷീലെ
    ഹെൻറി കാവൻഡിഷ്
    റോബർട്ട് ബോയിൽ
    Explanation: കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ്‌ ഹെൻ‌റി കാവൻഡിഷ്.

    തന്റെ കാലത്തെ രസതന്ത്രജ്ഞരിൽ വാതകങ്ങളെക്കുറിച്ച് പഠിച്ചവരിൽ പ്രധാനിയായി കാവെൻഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിൻറെ ഘടനയെപ്പറ്റി കാവൻഡിഷ് നടത്തിയ കണ്ടെത്തലുകൾ പുറത്തുവരുന്നത് 1766-ൽ റോയൽ സൊസൈറ്റിക്കയച്ച ഫാക്ഷൃസ് എയേഴ്സ് (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന വാതകമായ ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തൽ ഇതിലുണ്ട്.

    1781-ൽ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാൽ ജലമുണ്ടാകുമെന്ന് കാവൻഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേർന്നാണ് ജലമുണ്ടാകുന്നതെന്നും അങ്ങനെയുണ്ടാകുന്ന ജലത്തിൻറെ ഭാരം ഹൈഡ്രജൻറെയും ഒക്സിജൻറെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവൻഡിഷ് വ്യക്തമാക്കി. മൂന്ന് വർഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടിത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.

    1795-ൽ അന്തരീക്ഷവായുവിലെ നൈട്രജൻ ഒക്സിജനുമായി ചേർന്ന് ജലത്തിൽ ലയിച്ചാണ് നൈട്രിക് ആസിഡ് രൂപംകൊള്ളുന്നതെന്ന് കാവൻഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെൻറി കാവൻഡിഷിനാണ്.

    അന്തരീക്ഷത്തിൽ അഞ്ചിലൊന്നു ഭാഗം ഓക്സിജനാണെന്നും ഓക്സിജനും നൈട്രജനും ഒഴികെയുള്ള വാതകങ്ങൾ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെൻഡിഷ് കണ്ടെത്തി

    ശാസ്ത്രത്തിൻറെ ഒട്ടേറെ പുരോഗതികൾക്ക് പങ്കുവഹിച്ച ഹെൻറി കാവൻഡിഷ് 1810-ൽ അന്തരിച്ചു.

    198/225
    നിശ്ചിത ആകൃതിയുള്ള ദ്രവ്യത്തിൻ്റെ അവസ്ഥ ഏതാണ് ?
    ദ്രാവകം
    പ്ലാസ്മ
    ഖരം
    വാതകം
    199/225
    ഒരു ദ്രവ്യത്തിൻ്റെ പിണ്ഡം എപ്പോഴും ?
    ധ്രുവങ്ങളിൽ കൂടുതലായിരിക്കും
    ഭൂമധ്യരേഖയിൽ കുറവായിരിക്കും
    സ്ഥിരമായിരിക്കും
    ഇവയൊന്നുമല്ല
    200/225
    ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് എന്ന പേരുമായി ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞൻ ആരോക്കെയാണ് ?
    1. ദേവേന്ദ്രനാഥ ബോസ്
    2. സത്യേന്ദ്രനാഥ് ബോസ്
    3. ആൽബർട്ട് ഐൻസ്റ്റീൻ
    4. സി വി രാമൻ
    1 & 3
    2 & 3
    1,2,4
    1,2,3
    201/225
    തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ ?
    ഖരം
    ദ്രാവകം
    വാതകം
    പ്ലാസ്മ
    Explanation: അയോണീകൃതമായ വാതകത്തിനാണ് പ്ലാസ്മ എന്നു പറയുന്നത്. ഇതിനെ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവിൽ നിന്നോ തന്മാത്രയിൽ നിന്നോ ഒന്നോ അതിലധികമോ ഇലക്‌ട്രോണുകൾ വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇലക്ട്രോണുകൾ വിട്ടുപോയതോ കൂടിച്ചേർന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകൾ എന്നു പറയുന്നു.
    202/225
    ദ്രവ്യത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ ഏതാണ് ?
    പ്ലാസ്മ
    ഫെർമിയോണിക് കണ്ടൻസേറ്റ്
    ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
    ക്വാർക് ഗുവോൺ
    203/225
    താഴെ തന്നിരിക്കുന്നവയിൽ ആറ്റങ്ങൾ ചാർജ് ഉള്ളതായി കാണപ്പെടുന്ന അവസ്ഥ ഏതാണ് ?
    പ്ലാസ്മ
    ഫെർമിയോണിക് കണ്ടൻസേറ്റ്
    ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
    ക്വാർക് ഗുവോൺ
    204/225
    ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിൻ്റെ അളവിനെ നാം എന്തെന്ന് പറയും ?
    ബോസോൺ
    ക്വാർക്ക്
    പിണ്ഡം
    ഇവയൊന്നുമല്ല
    Explanation: ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്‌ പിണ്ഡം അഥവാ ദ്രവ്യമാനം. ഒരു വസ്തുവിന്റെ പിണ്ഡം, അതിൽ അടങ്ങിയിരിക്കുന്ന അണുക്കളുടെ എണ്ണത്തേയും ഓരോ അണുവിന്റേയും പിണ്ഡത്തേയും ആശ്രയിച്ചിരിക്കുന്നു. പിണ്ഡം അളക്കുന്നതിനുള്ള എസ്.ഐ. ഏകകം കിലോഗ്രാം ആണ്‌. ഒരു വസ്തുവിന്റെ പിണ്ഡവും ഊർജവും ആപേക്ഷികത സിദ്ധാന്തം വഴി ബന്ധപെട്ടിരിക്കുന്നു. നിശ്ചലമായ ഒരു വസ്തുവിന്റെ പിണ്ഡവും ഊർജ്ജവും സമമായിരിക്കും.കിലോഗ്രാം കൂടാതെ ടൺ എന്നതും പിണ്ഡത്തിൻറെ അളവാണ്. കണികകളുടെ പിണ്ഡം ഇലക്ട്രോൺ വോൾട്ട് എന്ന യൂണിറ്റിൽ അളക്കുന്നു.ഇലക്ട്രോൺ വോൾട്ട് എന്നത് അടിസ്ഥാനപരമായി ഊർജ്ജത്തിന്റെ അളവാണ്. എന്നാൽ പിണ്ഡവും ഊർജ്ജവും തമ്മിലുള്ള തുല്യത കാരണം ഇത് പിണ്ഡത്തിന്റെ അളവായും ഉപയോഗിക്കുന്നു. തന്മാത്രകളുടെ പിണ്ഡം അറ്റോമിക്‌ മാസ്സ് യൂണിറ്റിൽ അളക്കുന്നു.

    പിണ്ഡവും ഭാരവും വ്യത്യസ്തമാണ്‌, ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം എന്നത്. ഒരു വസ്തു ഭൂമിയിൽ നിന്നും ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.

    205/225
    ദ്രവ്യത്തിൻ്റെ ആറാമത്തെ അവസ്ഥ ഏതാണ് ?
    ദ്രാവകം
    ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
    ഫെർമിയോണിക് കണ്ടൻസേറ്റ്
    ക്വാർക് ഗുവോൺ
    206/225
    താഴെ കൊടുത്തിട്ടുള്ളവയിൽ പിണ്ഡത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
    ഗ്രാം
    പൗണ്ട്
    കിലോഗ്രാം
    മീറ്റർ
    207/225
    ദൈവകണം എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
    ഹിഗ്സ് ബോസോൺ
    ക്വർക്ക്
    സൂപ്പർ ഫ്ലുയ്ഡ്
    പ്ലാസ്മ
    208/225
    ദൈവകണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
    പോൾ ഡിറാക്
    ലിയോൺ ലീഡർമാർ
    സത്യേന്ദ്രനാഥ് ബോസ്
    ആൽബർട്ട് ഐൻസ്റ്റീൻ
    209/225
    പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ കണം?
    ബോസോണുകൾ
    ക്വാർക്ക്
    പ്ലാസ്മ
    സൂപ്പർ ഫ്ലുയ്ഡ്
    210/225
    ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം ?
    ഹിഗ്ഗ്സ് ബോസോൺ
    ക്വാർക്ക്
    പ്ലാസ്മ
    സൂപ്പർ ഫ്ലുയ്ഡ്
    Explanation: സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് ഒരു അടിസ്ഥാനകണം ആണ് ഹിഗ്സ് ബോസോൺ. ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ മൗലികകണങ്ങൾക്കും പിണ്ഡം നൽകുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം
    211/225
    ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് നിർമ്മാണ ഘടകം ?
    പ്ലാസ്മ
    സൂപ്പർ ഫ്ലുയിടുകൾ
    ക്വാർക്ക്
    ബോസോണുകൾ
    Explanation: മൗലിക കണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം: ഫെർമിയോണുകളെന്നും ബോസോണുകളെന്നും. ബോസ്-ഐൻസ്റ്റൈൻ സാംഖ്യികം അനുസരിക്കുന്ന കണികകളാണ് ബോസോണുകൾ. ഇന്ത്യൻ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിന്റെ ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
    212/225
    നിശ്ചിത ആകൃതി ഇല്ലാത്തതും എന്നാൽ നിശ്ചിത വ്യാപ്തം ഉള്ളതുമായ ദ്രവ്യത്തിൻ്റെ അവസ്ഥ ?
    ഖരം
    ദ്രാവകം
    വാതകം
    പ്ലാസ്മ
    Explanation: ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ദ്രാവകം. ഇതിലെ കണികകൾ പദാർത്ഥത്തിന്റെ ഉള്ളിൽ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു.
    213/225
    താഴെ പറയുന്നവയിൽ ഏത് പ്രക്രിയയിലൂടെയാണ് ഹൈഡ്രജൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് ?
    സയനൈഡ് പ്രക്രിയ
    ഓസ്റ്വാർഡ് പ്രക്രിയ
    സമ്പർക്ക പ്രക്രിയ
    ബോഷ് പ്രക്രിയ
    214/225
    ഹൈഡ്രജൻ്റെ റേഡിയോ ആക്റ്റീവ് ഐസോടോപ് ഏതാണ് ?
    പ്രോട്ടീയം
    ഡ്യൂട്ടീരിയം
    ട്രീഷ്യം
    ഇവയൊന്നുമല്ല
    215/225
    പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ് ?
    ഹൈഡ്രജൻ
    ഓക്സിജൻ
    കാർബൺ ഡയോക്സൈഡ്
    നൈട്രജൻ
    216/225
    അന്തരീക്ഷത്തിലെ ഓക്സിജൻ്റെ അളവ് എത്രശതമാനമാണ് ?
    19
    21
    22
    ഇവയൊന്നുമല്ല
    217/225
    അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വാതകം?
    ഓക്സിജൻ
    ഹൈഡ്രജൻ
    നൈട്രജൻ
    കാർബൺ ഡൈ ഓക്സൈഡ്
    218/225
    ജലം ഉൽപ്പാദിപ്പിക്കുന്നത് എന്ന് അർത്ഥം വരുന്ന മൂലകം ഏതാണ് ?
    ഹൈഡ്രജൻ
    ഓക്സിജൻ
    നൈട്രജൻ
    കാർബൺ ഡയോക്സൈഡ്
    219/225
    ലിക്വിഡ് ഓക്സിജൻ്റെ നിറം എന്താണ് ?
    പച്ച
    നീല
    വെള്ള
    നിറമില്ല
    220/225
    താഴെ തന്നിരിക്കുന്നവയിൽ ദ്രവ ഓക്സിജൻ്റെ തിളനില എത്ര ഡിഗ്രിയാണ് ?
    - 100
    - 183
    100
    183
    221/225
    മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?
    ഓക്സിജൻ
    കാർബൺ
    ഹൈഡ്രജൻ
    നൈട്രജൻ
    222/225
    പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ?
    ഓക്സിജൻ
    ഹൈഡ്രജൻ
    നൈട്രജൻ
    ഇവയൊന്നുമല്ല
    223/225
    ഹൈഡ്രജനേ സംബന്ധിച്ച തെറ്റായ പ്രസ്ഥാന കണ്ടെത്തുക ?
    ലോകത്തിൻ്റെ ഗുണം പ്രദർശിപ്പിക്കുന്ന അലോഹം
    ആസിഡിൻ്റെയും ആൽക്കലിയുടെയും സ്വഭാവം കാണിക്കുന്ന വാതകം
    സ്വയം കത്തുന്ന വാതകം
    ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
    224/225
    ഓക്സിജൻ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന വൃക്ഷം ഏതാണ് ?
    ആൽമരം
    തേക്ക്
    മഹാഗണി
    ആഞ്ഞിലി
    225/225
    പമ്പരം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണമാണ് ?
    വർത്തുള ചലനം
    കമ്പന ചലനം
    ദോലനചലനം
    ഭ്രമണ ചലനം
    Explanation: ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെയാണ് ഭ്രമണം (Rotation) എന്നുപറയുന്നത്.
    Result:

    We hope this Kerala PSC Physical Science Mock Test is helpful. Have a nice day.