10th Level Prelims Exam Mock Test 2024 - Part 1

WhatsApp Group
Join Now
Telegram Channel
Join Now

10th Level Preliminary Exam Mock Test; Are you searching for the 10th Level Preliminary Exam Mock Test? Here we present the 10th Level Preliminary Stage 1st exam conducted on 20th February 2021. This mock test is essential for the upcoming 10th Level Preliminary exams. This mock test contains 100 questions and answers to questions are selected from the 10th level preliminary questions paper. The 10th-level Preliminary mock test is below.

10th Level Prelims Exam Mock Test 2024 - Part 1
Result:
1/100

കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ് ?

ചവറ
കുണ്ടറ
വാളയാർ
നിലമ്പൂർ
Explanation:
  • കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ള പ്രദേശം - ചവറ-നീണ്ടകര

  • കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഉള്ള പ്രദേശം - കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്

  • കേരളത്തിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം ഉള്ള പ്രദേശം - തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ, പാലക്കാട്, കണ്ണൂർ

  • കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഉള്ള പ്രദേശം - കുണ്ടറ

  • കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള പ്രദേശം-നിലമ്പൂർ

2/100

സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി ?

44 ആം ഭേദഗതി
49 ആം ഭേദഗതി
46 ആം ഭേദഗതി
47 ആം ഭേദഗതി
Explanation:
  • സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി - 44 ആം ഭേദഗതി (1978).
  • ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ച് വർഷമാക്കി നിർണ്ണയിച്ച ഭരണഘടനാ ഭേദഗതി - 44 ആം ഭേദഗതി .
  • അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണം ആഭ്യന്തരകലാപം എന്നതിന് പകരം സായുധവിപ്ലവം എന്നാക്കിയ ഭരണഘടനാ ഭേദഗതി- 44 ആം ഭേദഗതി .
  • 44 ആം ഭരണഘടനാ ഭേദഗതി പാസാക്കിയ സമയത്തെ പ്രധാനമന്ത്രി - മൊറാർജി ദേശായ്.
3/100

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ്?

കെ.എസ്. സച്ചിദാസ്
ആർ.കെ. സച്ചിദാസ്
എസ്.കെ. സച്ചിദാനന്ദൻ
കെ.ആർ. സച്ചിദാനന്ദൻ
Explanation:
  • മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന കെ.ആർ സച്ചിദാനന്ദൻ അന്തരിച്ചു.

  • സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയ ചാേക്ലേറ്റിലൂടെയായിരുന്നു അരങ്ങേറ്റം.

  • റൺ ബേബി റൺ ആണ് ആദ്യ സ്വതന്ത്ര രചന.

  • അയ്യപ്പനും കോശിയുമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

  • രാമലീല, ഷെർലക് ടോംസ്,ഡ്രൈവിംഗ് ലൈസൻസ്, ചേട്ടായീസ് എന്നിവയുടെ രചനയും ഇദ്ദേഹത്തിന്റെതാണ്.

4/100

അടിയന്തിരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?

300
360
350
359
Explanation:
  • അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ റദ്ദ് ആകുന്ന മൗലികാവകാശം - അനുച്ഛേദം 19.
  • ഇന്ത്യൻ അടിയന്തരാവസ്ഥ (1975-1977) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 18 മാസങ്ങൾ ആയിരുന്നു.
  • ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
5/100

ബന്ധം കണ്ടുപിടിക്കുക :

കാർഡിയോളജി :ഹൃദയം :നെഫ്രോളജി :\(\textit{_____}\)

കണ്ണുകൾ
വൃക്കകൾ
തലച്ചോറ്
കരൾ
Explanation:
  • രോഗത്തെ കുറിച്ചുള്ള പഠനം - പാതോളജി
  • അസ്ഥിയെ കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
  • കണ്ണിനെ കുറിച്ചുള്ള പഠനം - ഒഫ്താല്‍മോളജി
  • രക്തത്തെ കുറിച്ചുള്ള പഠനം- ഹെമറ്റോളജി
6/100

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?

രാഷ്ട്രപതി
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
മുഖ്യമന്ത്രി
ഗവർണർ
Explanation:
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്ട്രപതി
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് കൊടുക്കേണ്ടത് - ഗവർണർക്ക്
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് - 1998 ഡിസംബർ 11
7/100

കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം?

ചാന്നാർ ലഹള
പൂക്കോട്ടൂർ കലാപം
ആറ്റിങ്ങൽ കലാപം
അഞ്ചുതെങ്ങ് കലാപം
Explanation:
  • കേരളത്തിൽ ബ്രിട്ടീഷ്‌കാർക്കെതിരെ നടന്ന ആദ്യ കലാപം-അഞ്ചുതെങ്ങ് കലാപം

  • അഞ്ചുതെങ്ങ് കലാപം കലാപം നടന്ന വര്‍ഷം-1697

  • കേരളത്തിൽ ബ്രിട്ടീഷ്‌കാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം-ആറ്റിങ്ങൽ കലാപം

  • ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം-1721

8/100

1114 - ന്റെ കഥ എന്ന കൃതി രചിച്ചതാരാണ്

അക്കാമ്മ ചെറിയാൻ
മന്നത്ത് പത്മനാഭൻ
കെ .കേളപ്പൻ
ആർ . ബാലകൃഷ്‍ണപിള്ള
Explanation:
  • 1938 ൽ രാജധാനി മാർച്ച് നയിച്ചത് : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം)

  • കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത് : അക്കമ്മ ചെറിയാൻ

  • തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത് : അക്കമ്മ ചെറിയാൻ

  • അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന് വിശേഷിപ്പിച്ചത് : ഗാന്ധിജി

9/100

മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി ?

26 -ാം ഭേദഗതി
27 -ാം ഭേദഗതി
24 -ാം ഭേദഗതി
21 -ാം ഭേദഗതി
Explanation:
  • ഭരണ ഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന വകുപ്പ് - ആർട്ടിക്കിൾ 368

  • ഭരണ ഘടന ഭേദദഗതി നിലവിൽ വന്നത് - 1951

  • 24 -ാം ഭേദഗതി പ്രകാരം ആർട്ടിക്കിൾ 13, 368 എന്നിവ പരിഷ്കരിക്കപ്പെട്ടു. മൗലിക അവകാശങ്ങൾ പരിഷ്കരിക്കാൻ പാർലമെൻറിന് അധികാരം നൽകിയത് ഈ ഭേദഗതി പ്രകാരമാണ്.

10/100

ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?

മാൾവ പീഠഭൂമി
ഡെക്കാന്‍ പീഠഭൂമി
ബേരുൾ പീഠഭൂമി
വിന്ധ്യ പീഠഭൂമി
Explanation:
  • ദക്ഷിണ - മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ.

  • വിന്ധ്യ - സത്പുര, മഹാദേവ് കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയപ്രദേശത്തെയാണ് പൊതുവേ ഡെക്കാൻ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.

  • ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി - ലഡാക്ക്

  • കേരളത്തിലെ ഒരേയൊരു പീഠഭൂമി - വയനാട്

11/100

‘ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി’ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

ഡാർജിലിംഗ്
മുസോറി
നീലഗിരി
കൊടൈക്കനാൽ
Explanation:
  • തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന കൊടൈക്കനാൽ എന്ന മനോഹരമായ ഹിൽ സ്റ്റേഷൻ ‘ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി’ എന്നറിയപ്പെടുന്നു.

  • ഗുണ്ടാർ താഴ്‌വരയ്ക്കും പരപ്പർ താഴ്‌വരയ്ക്കും ഇടയിലാണ് കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നത്.

  • സുഖവാസകേന്ദ്രങ്ങളുടെ റാണി എന്ന് അറിയപ്പെടുന്നത് മസൂറി ആണ്.

12/100

ഏത് ഗവര്‍ണര്‍ ജനറലിന്‍റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പുവെച്ചത് ?

വാറൻ ഹേസ്റ്റിംഗ്സ്
കോൺവാലിസ്
വില്ല്യം ബെന്റിക്
ഡൽഹൗസി
Explanation:
  • ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്.
  • 1773- ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്നു.
  • എംപീച് നടപടികൾക് വിധേയനായ ആദ്യ ഗവർണറാണ് വാറൻ ഹേസ്റ്റിങ്.
13/100

മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ്?

അറബി
ലാറ്റിൻ
ഇംഗ്ലീഷ്
സംസ്‌കൃതം
Explanation:
  • ഉപോഷ്ണമേഖല കരഭാഗങ്ങളുടെ മീതെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ കാരണമായി മാസങ്ങളോളം വീശുന്ന ഒരു കാലികവാതമാണ് മൺസൂൺ.

  • ഋതുക്കൾ എന്നഅർത്ഥമുള്ള അറബി പദമായ മൗസിം, മലയ പദമായ മോൻസിൻ ഏഷ്യൻ പദമായ മോവ്സം എന്നിവയിൽ നിന്നുമാണ് മൺസൂൺ എന്ന പദം ഉണ്ടായത്.

  • മൺസൂൺ എന്ന വാക്കിനർത്ഥം കാലത്തിനൊത്ത് ദിശാമാറുന്ന കാറ്റുകൾ എന്നാണ്.

  • മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ച പണ്ഡിതനാണ് ഹിപ്പാലസ്

14/100

ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡന്റ് ആയ ആദ്യ വ്യക്തി ?

എ പി ജെ അബ്ദുൾ കലാം
നീലം സഞ്ജീവറെഡ്‌ഡി
ഫക്രുദീൻ അലി അഹമ്മദ്
ഡോ. സക്കീർ ഹുസൈൻ
Explanation:
  • രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി - സക്കീർ ഹുസൈൻ

  • കേരള ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ ഏക വ്യക്തി-വി.വി.ഗിരി

  • എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദൃ ഇന്ത്യൻ രാഷ്ട്രപതി - നീലം സഞ്ജീവറെഡ്‌ഡി

15/100

വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ?

ഇരവികുളം
സൈലന്റ് വാലി
മംഗളവനം
നെയ്യാർ
Explanation:
  • സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്നുത്ഭവിക്കുന്ന പുഴയാണ് -തൂതപ്പുഴ.

  • കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം.

  • പശ്ചിമഘട്ടം,നീലഗിരി കുന്നുകൾ, എന്നിവയുടെ ഭാഗമായി ഇവ വ്യാപിച്ചു കിടക്കുന്നു.

  • വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം- ഇരവികുളം

16/100

2020-ൽ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി?

കൃതിക് പാണ്ഡേ
അനിത നായർ
ജുoപാ ലാഹിരി
ശൈലി ചോപ്രി
Explanation:
  • ജാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ' 'The Great Indian Tee and Snakes' എന്ന കൃതിക്കാണ് ഇത്തവണത്തെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം.

  • കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.

17/100

കേരള സർക്കാരിന്റെ 2020 ൽ സ്വാതി പുരസ്‌കാരം നേടിയതാര് ?

അംജദ് അലി ഖാൻ
ഡോ.കെ. ഓമനക്കുട്ടി
വി. ദക്ഷിണാമൂർത്തി
മങ്ങാട് കെ. നടേശൻ
Explanation:
  • എൽ. സുബ്രഹ്മണ്യം : 2017 (കർണ്ണാടക സംഗീതജ്ഞൻ വയലിനിസ്റ്റ് )
  • പാലാ സി.കെ. രാമചന്ദ്രൻ : 2018 (കർണ്ണാടക സംഗീതജ്ഞൻ ഗായകൻ)
  • ടി.എം. കൃഷ്ണ : 2019 (കർണ്ണാടക സംഗീതജ്ഞൻ ഗായകൻ)
  • ഡോ.കെ. ഓമനക്കുട്ടി : 2020 (സംഗീതജ്ഞ)
18/100

ഇന്ത്യയുടെ മത സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം ?

ബ്രഹ്മസമാജം
ദേവസമാജം
ആര്യസമാജം
പ്രാർത്ഥനസമാജം
Explanation:
  • ഇന്ത്യയുടെ മത സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനമാണ് ബ്രഹ്മസമാജം.

  • ബ്രഹ്മസഭ ബ്രഹ്മസമാജം എന്ന് പുനർനാമകരണം ചെയ്തത് 1830 ലാണ്.

  • ബ്രഹ്മസമാജം 1866-ല്‍‌ ആദി ബ്രഹ്മസമാജ് , ഭാരതീയ ബ്രഹ്മസമാജ് എന്നിങ്ങനെ രണ്ടായി തിരിഞ്ഞു.

  • ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് കേശവ് ചന്ദ്ര സെൻ ആണ്.

  • കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത് അയ്യത്താൻ ഗോപാലനാണ്.

19/100

ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം?

ബ്രസീൽ
ഫ്രാൻസ്
ഇറാൻ
ഈജിപ്ത്
Explanation:
  • വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്.
  • റഷ്യ, കാനഡ, ചൈന,യു എസ് എ ബ്രസീൽ, ഓസ്‌ട്രേലിയ എന്നിവയാണ് ഇന്ത്യയേക്കാൾ വലിയ രാജ്യങ്ങൾ
  • അർജന്റീന കസാഖിസ്ഥാൻ അൾജീരിയ എന്നീ രാജ്യങ്ങൾ ആണ് 8,9,10 സ്ഥാനങ്ങളിൽ.
20/100

തനിമ ,കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപ്പാക്കുന്നവയാണ് ?

കൈത്തറി
ആരോഗ്യം
വിനോദസഞ്ചാരം
ഫിഷറീസ്
Explanation:
  • കേരള സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി - നവകേരള മിഷൻ
  • നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് - പി. സദാശിവം
  • ഭവനരഹിതർക്ക് ഭവനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - LIFE (Livelihood, Inclusion and Financial Empowerment)
21/100

ഇന്ത്യയുടെ അക്ഷാംശ സ്ഥാനം?

6º45’N - 35º6’N
7º4’N - 37º6’N
8º4’N - 35º7’N
8º4’N - 37º6’N
Explanation:
  • ഉത്തരാർദ്ധ ഗോളത്തിൽ ഭൂമധ്യ രേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം \( 8^0 4 '\) മുതൽ \(37 ^0 6 '\) വരെയും പൂർവ്വരേഖാംശം \(68^0 7 '\) മുതൽ \(97 ^0 25 '\) വരെയുമാണ് ഇന്ത്യയുടെ സ്ഥാനം.

  • ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ - ഉത്തരായന രേഖ.

  • ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന അക്ഷാംശം - ഉത്തരായന രേഖ.

  • ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‍ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര , മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.

  • ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 \(\frac{1}{2} \)ഡിഗ്രി വടക്കായാണ്.
22/100

ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം ?

ആർ കെ മാത്തൂർ
സൂരജ് ഭാന്‍
ആര്‍.എന്‍.പ്രസാദ്‌
അലോക് റാവത്ത്
Explanation:
  • ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1992 ജനുവരി 31.

  • ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം - 1990.

  • ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - 3 വർഷം അല്ലെങ്കിൽ 65 വയസ്.

  • ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ - ജയന്തി പട്‌നായിക്.

  • ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം - അലോക് റാവത്ത്.

  • ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - രാഷ്ട്രമഹിള.

23/100

2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?

ഡോ. ബിജു
ഗീതു മോഹൻദാസ്
ലിജോ ജോസഫ് പെല്ലിശ്ശേരി
അചൽ മിശ്ര
Explanation:
  • ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി ‘മൂത്തോൻ’ എന്ന ചിത്രം.
  • മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്.
  • നിവിൻ പോളിയാണ് മികച്ച നടൻ.
  • മികച്ച ബാല താരം സഞ്ജന ദീപു.
  • റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്ദിനാണ് നടിക്കുള്ള പുരസ്കാരം.
  • ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.
24/100

കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം ?

തലശ്ശേരി
കുണ്ടറ
പുനലൂർ
മൂന്നാർ
Explanation:
  • കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ള പ്രദേശമാണ് ചവറ-നീണ്ടകര

  • കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഉള്ള പ്രദേശമാണ് കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവ

  • കേരളത്തിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം ഉള്ള പ്രദേശമാണ് തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ, പാലക്കാട്, കണ്ണൂർ.

  • കുണ്ടറ സെറാമിക്‌സിൻറെ അസംസ്കൃത വസ്തുവാണ് കളിമണ്ണ്.

  • കേരളത്തിൽ സിലിക്കയുടെ നിക്ഷേപം ഉള്ള പ്രദേശമാണ് ആലപ്പുഴ - ചേർത്തല

  • കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയ പ്രദേശങ്ങളാണ് കോഴിക്കോട് - മലപ്പുറം

25/100

ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?

നോയിഡ
ലഖ്നൗ
ഹൈദരാബാദ്
ബാംഗ്ലൂർ
Explanation:
  • 23-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവൽ (എൻ‌വൈ‌എഫ്) 2020 ജനുവരി 12-16 മുതൽ ലഖ്‌നൗവിലെ ഇന്ദിര പ്രതിഷ്ഠാനിൽ നടന്നു.
  • മുഖ്യമന്ത്രി ഉത്തർപ്രദേശ് യോഗി ആദിത്യനാഥും യുവജനകാര്യ, കായിക മന്ത്രി ശ്രീ കിരൺ റിജിജുവും സംയുക്തമായി ഈ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
  • യുവജനകാര്യ കായിക മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്നാണ് എൻ‌വൈ‌എഫ് 2020 സംഘടിപ്പിച്ചത്.
26/100

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ ?

ഫ്രാൻസിസ്കോ ഡി അൽമേഡ
വാസ്കോ ഡ ഗാമ
പെട്രോ അൽ വാരിസ് കബ്രാൾ
അൽഫോൻസ ഡി അൽബുക്കർക്ക്
Explanation:
  • സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ.
  • 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്.
  • പ്രശ്നങ്ങൾ പരിഹരിക്കുവാനായി മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം 1502 ജനുവരി 10-ന്‌ രണ്ടാമത് ഗാമ ഇന്ത്യയിലെത്തി.
  • കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.
27/100

1838 -ൽ ശുചീന്ദ്രം രഥോത്സവത്തിന്‌ അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച്‌ പ്രതിഷേധിച്ച നവോത്ഥാന നായകൻ?

അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
വൈകുണ്ഠ സ്വാമി
തൈക്കാട് അയ്യാ ഗുരു
Explanation:
  • വൈകുണ്ഠ സ്വാമി ജനിച്ചത് 1809 മാർച്ച് 12ന് ആണ്.

  • 1838 -ൽ ശുചീന്ദ്രം രഥോത്സവത്തിന്‌ അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച സാമൂഹിക പരിഷ്‌കർത്താവാണ് വൈകുണ്ഠ സ്വാമി.

  • 1836-ൽ അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചു.

28/100

ഇൻഡോ നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് സ്ഥിതി ചെയ്യുന്നത് ?

വിഴിഞ്ഞം
അഞ്ചുതെങ്ങ്
അഴീക്കൽ
നീണ്ടകര
Explanation:
  • ഇന്തോ-നോർവീജിയൻ പദ്ധതി നോർവേയുടെ സഹായത്തോടെയുള്ള ആദ്യ വിദേശ വികസന പദ്ധതി ആണ്.

  • 1953 ൽ കേരളത്തിലെ കൊല്ലം തീരത്ത് നീണ്ടകരയിൽ ആരംഭിച്ച ഈ പദ്ധതി കേരളത്തിൻ്റെ ഫിഷറീസ് നവീകരണമാണ് ലക്ഷ്യം വെച്ചത്.

  • ആരോഗ്യം, ശുചിത്വം, ജലവിതരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

  • പ്രസിദ്ധമായ നീണ്ടകര അഴിമുഖം അഷ്ടമുടിക്കായലിലാണ്.

  • കേരളത്തിലെ ആദ്യത്തെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ - നീണ്ടകര

29/100

പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ് ?

അനുച്ഛേദം 16
അനുച്ഛേദം 20
അനുച്ഛേദം 21
അനുച്ഛേദം 15
Explanation:
  • ആർട്ടിക്കിൾ 16: സംസ്ഥാനത്തിനു കീഴിൽ ഒരു പൊതു ഓഫീസിലെ ഉദ്യോഗത്തിൽ അവസര സമത്വം.
  • ആർട്ടിക്കിൾ 17: തൊട്ടുകൂടായ്മ ഇല്ലാതാക്കുക.
  • ആർട്ടിക്കിൾ 18: സ്ഥാനപ്പേരുകൾ റദ്ദാക്കൽ.
  • ആർട്ടിക്കിൾ 19: സ്വാതന്ത്ര്യത്തിനുള്ള അവകാശം.
  • ആർട്ടിക്കിൾ 21: ജീവന്റെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
30/100

പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

ഇന്ദിരാഗാന്ധി
മൊറാര്‍ജി ദേശായി
ജവഹർലാൽ നെഹ്റു
രാജീവ് ഗാന്ധി
Explanation:
  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വച്ചത്.
  • ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.

പഞ്ചശീലതത്വങ്ങൾ

  • രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക.
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
  • സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക.
  • പരസ്പരം ആക്രമിക്കാതിരിക്കുക.
  • സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക.
31/100

കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച് ഏതാണ് ?

കോവളം ബീച്ച്
അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്
വർക്കല ബീച്ച്
മുഴുപ്പിലങ്ങാടി ബീച്ച്
Explanation:
  • "ഗേറ്റ് വേ ഓഫ് മുസിരിസ്' എന്ന പേരിൽ ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച് സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ചാക്കി മാറ്റിയെടുക്കാനുള്ള അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടക്കുന്നത്.

  • തൃശ്ശൂർ ജില്ലയിൽ ഭൂവിസ്തൃതി കൊണ്ട് ഏറ്റവും വലുതായ മുനയ്ക്കൽ ബീച്ച് അഴീക്കോട് സ്ഥിതി ചെയ്യുന്നു.

  • അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്.

  • 'ഗേറ്റ് വേ ഓഫ് മുസിരിസ്' എന്ന പേരിൽ, ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാണ് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്.

32/100

കേരളത്തിലെ വിവേകാനന്ദൻ ' എന്ന് അറിയപ്പെടുന്നത് ആര് ?

ചിന്മയാനന്ദ സ്വാമി
ആഗമാനന്ദ സ്വാമി
ശ്രീനാരായണ ഗുരു
ചട്ടമ്പി സ്വാമികൾ
Explanation:
  • കേരളത്തിലെ വിവേകാനന്ദൻ എന്ന് അറിയപ്പെടുന്നത് ആഗമാനന്ദ സ്വാമിയാണ്. ബ്രാഹ്മണർ മതപഠനത്തിൽ മാത്രം മുഴുകാതെ വ്യവസായ കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

  • 1924 ല്‍ ഋഗ്വേദം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി മാസിക രൂപത്തിൽ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി.

  • 1937 ൽ അദ്ദേഹം കാലടിയിൽ ആശ്രമം സ്ഥാപിച്ചു.

  • ശ്രീ രാമകൃഷ്ണ മിഷൻറെ പ്രബുദ്ധകേരളം മാസികയുടെ പത്രാധിപരായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

33/100

കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?

മഞ്ചേശ്വരം
മടിക്കൈ
ചെംനാട്
മംഗൽപാടി
Explanation:
  • ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല - മലപ്പുറം
  • ഏറ്റവും കുറവ് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല - വയനാട്
  • ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല - തൃശൂർ
  • കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത് - പാറശ്ശാല (തിരുവനന്തപുരം)
34/100

ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ .കെ. ജി അറസ്റ്റ് വരിച്ച വർഷം

1931
1933
1932
1930
Explanation:
  • കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് - എ .കെ. ജി.

  • എ കെ ജി യുടെ ആത്മകഥാപരമായ ഓർമക്കുറിപ്പുകൾ- ഇൻ ദി കോസ് ഓഫ് ദി പീപ്പിൾ.

  • എ കെ ജി യുടെ ആത്മകഥ അറിയപ്പെടുന്നത് ജീവിത കഥ എന്നാണ്.

  • ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ .കെ. ജി 1930ൽ അറസ്റ്റിലാവുന്നുണ്ട്.

35/100

ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം ?

1 .38
2 .18
1 .18
1 .28
Explanation:
  • കേരള സംസ്ഥാനത്തിന്റെ വിസ്തീർണ്ണം - 38863 ച.കി മീ .
  • വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം - 21.
  • വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ (342,239 ചതുരശ്ര കിലോമീറ്റർ).
  • രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 10.4 ശതമാനമാണ് രാജസ്ഥാൻ.
  • രാജസ്ഥാന് തൊട്ടുപിന്നിൽ മധ്യപ്രദേശും മഹാരാഷ്ട്രയുമാണ്.
  • ഗോവ (3,702 ചതുരശ്ര കിലോമീറ്റർ) ഏറ്റവും ചെറിയ സംസ്ഥാനമാണ്.
  • ലക്ഷദ്വീപ് (32 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശവുമാണ്.
36/100

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?

മൗലികാവകാശങ്ങൾ
ഇന്ത്യയിലെ പ്രദേശങ്ങൾ
പൗരത്വം
നിർദേശക തത്വം
Explanation:
  • ഭരണഘടന ഇന്ത്യൻ പൗരന്മാർക്കു 6 മൗലികാവകാശങ്ങൾ വാഗ്ദാനം ചെയുന്നു.

  • ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാ വകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

  • ഇന്ത്യയുടെ മാഗ്നാകാർട്ടാ, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - മൗലികാവകാശങ്ങൾ

  • മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് - സർദാർ വല്ലഭായ് പട്ടേൽ

  • ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം - ഭാഗം III

  • മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം - അമേരിക്ക

  • ആറ് മൗലികസ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 19

  • സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത വർഷം - 1978

37/100

മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

ഡെര്‍മറ്റോളജി
പെഡോളജി
പീഡിയോളജി
മെട്രോളജി
Explanation:
  • പെഡോളജി- മണ്ണിനെക്കുറിച്ചുള്ള പഠനം
  • ഹൈഡ്രോളജി- ജലത്തെക്കുറിച്ചുള്ള പഠനം
  • സീസ്‌മോളജി-ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം
  • മെറ്റലര്‍ജി- ലോഹങ്ങളെക്കുറിച്ചുള്ള പഠനം
  • പെട്രോളജി- ശിലകളെക്കുറിച്ചുള്ള പഠനം
  • ഓറോളജി- പര്‍വ്വതങ്ങളെക്കുറിച്ചുള്ള പഠനം
  • ലിംനോളജി- തടാകങ്ങളെക്കുറിച്ചുളള പഠനം
  • പോട്ടമോളജി- നദികളെക്കുറിച്ചുള്ള പഠനം
  • പീലിയോളജി- ഗുഹകളെക്കുറിച്ചുള്ള പഠനം
38/100

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ?

അഹമ്മദാബാദ് സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
ഖേഡ സത്യാഗ്രഹം
ബർദോളി സത്യാഗ്രഹം
Explanation:
  • ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം(1917)
  • ചമ്പാരൻ സത്യാഗ്രഹം നടന്ന സംസ്ഥാനം - ബീഹാർ
  • ഗാന്ധിജി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവമാകാൻ കാരണമായ സമരം - ചമ്പാരൻ സമരം
  • ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് - രാജ്‌കുമാർ ശുക്ല
39/100

ഏതു വിപ്ലവത്തിന് സാക്ഷ്യം വഹിച്ച മലയാണ് പുരളിമല?

മലബാർ ലഹള
പഴശ്ശി വിപ്ലവം
പുന്നപ്ര വയലാർ സമരം
കയ്യൂർ സമരം
Explanation:
  • വടക്കേ മലബാറിലെ കോട്ടയംകോവിലകത്തെ ഇളയരാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജ അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന് സാക്ഷ്യം വഹിച്ച മലയാണ് പുരളിമല.

  • പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ(തലശ്ശേരി)സബ് കളക്ടറായിരുന്നു തോമസ് ഹാർവേ ബാബർ.

  • പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപനായിരുന്നു കൈതേരി അമ്പു.പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് മാനന്തവാടിയിലാണ്.

40/100

ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം ?

1857
1858
1859
1860
Explanation:
  • 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു.
  • ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത.
  • 1857 മാർച്ച് 29ന് 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു.
41/100

1909 - ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ് ?

വെങ്ങാനൂർ
പുന്നപ്ര
കണ്ണൂർ
കോട്ടയം
Explanation:

അയ്യങ്കാളി

  • അയ്യങ്കാളി ജനിച്ചത് - 1863 ആഗസ്റ്റ് 28
  • സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വില്ലു വണ്ടി സമരം നടത്തി.
  • 1915-ൽ കൊല്ലത്തുനടന്ന 'പെരിനാട്ടു ലഹള'യ്ക്കു നേതൃത്വം നല്‍കി.
  • 'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കു'മെന്ന മുദ്രാവാക്യം കേരളത്തിലെ ആദ്യ കർഷക തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു.
42/100

അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്റെ സാന്നിധ്യം മൂലം പ്രസിദ്ധമാണ്?

ഹിപ്പോപ്പൊട്ടാമസ്
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
കാട്ടുകഴുത
സിംഹം
Explanation:
  • അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം.
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം - ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്).

  • ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക് - ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്)

  • കാശ്മീരി മാനുളുടെ ഏക സംരക്ഷിത പ്രദേശം - ഡച്ചിഗം നാഷണൽ പാർക്ക്
43/100

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?

ഗോവ
ന്യൂഡൽഹി
മുംബൈ
ചെന്നൈ
Explanation:
  • പൊതുജനങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുകയെന്ന അടിസ്ഥാനലക്ഷ്യത്തോടെ, ഇന്ത്യാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുസ്തക പ്രസാധക സംഘമാണ് നാഷണൽ ബുക്ക് ട്രസ്റ്റ്(എൻ.ബി.ടി.).

  • 1957 ലാണ് ഇത് സ്ഥാപിതമായത്.

  • 2020ലെ ലോക ഉർദു കോൺഫറൻസ് വേദി : ന്യൂഡൽഹി

  • നാഷണൽ ബുക്ക് ട്രസ്റ്റ് ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നത് : ന്യൂഡൽഹി

44/100

ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത് ?

1814
1815
1816
1817
Explanation:
  • ആത്മീയ സഭ രൂപീകരിച്ചത് - രാജാറാം മോഹൻ റോയ്
  • ഇന്ത്യയിലെ ആദ്യത്തെ മതപരിഷ്കരണ പ്രസ്ഥാനം - ആത്മീയ സഭ

സംഘടനകൾ - സ്ഥാപകർ

  • അലിഗഢ് പ്രസ്ഥാനം - സർ സയ്യിദ് അഹമ്മദ് ഖാൻ
  • ഓൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സഹജാനന്ദ സരസ്വതി
  • ഇന്ത്യൻ അസോസിയേഷൻ (1876) - സുരേന്ദ്രനാഥ് ബാനർജി
  • ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - ശ്യംജി കൃഷ്ണവർമ്മ
  • ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (1866) - ദാദാഭായ് നവറോജി
  • ഗദ്ദാർ പാർട്ടി - ലാല ഹർദായാൽ
  • അഭിനവ ഭാരത് - വി.ഡി സവർക്കർ
45/100

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

ഡിണ്ടിഗൽ - കൊല്ലം
കോഴിക്കോട് - മൈസൂർ
സേലം - ഇടപ്പള്ളി
ഫറോക്ക് - പാലക്കാട്
Explanation:
  • കേരളത്തിൽ ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കൊട്ടാരക്കര - കുമളി.

  • എൻ എച്ച് 66-----> പനവേൽ- കന്യാകുമാരി

  • എൻ എച്ച് 544 -----> സേലം-ഇടപ്പള്ളി

  • എൻ എച്ച് 85-----> കൊച്ചി-തോണ്ടി പോയിന്റ്‌

  • എൻ എച്ച് 183-----> ദിണ്ടുഗൽ-കൊട്ടാരക്കര

  • എൻ എച്ച് 744-----> തിരുമംഗലം-കൊല്ലം

  • എൻ എച്ച് 766-----> കോഴിക്കോട് - കൊല്ലേഗൽ

  • എൻ എച്ച് 966 -----> ഫറൂക്ക്- പാലക്കാട്

  • എൻ എച്ച് 966 എ-----> കളമശ്ശേരി -വല്ലാർപാടം

46/100

കെ.എസ് .ഇ.ബി യുടെ ഏറ്റവും വലിയ ഡീസൽ പവർപ്ലാൻറ് ?

നല്ലളം
കായംകുളം
ചീമേനി
ബ്രഹ്മപുരം
Explanation:
  • കെ.എസ്.ഇ,ബി സഥാപിതമായത് - 1957 മാർച്ച് 31
  • കെ.എസ്.ഇ,ബി. യുടെ ആപ്തവാക്യം - കേരളത്തിന്റെ ഊർജ്ജം
  • കെ.എസ്.ഇ.ബി. യുടെ കീഴിൽ 23 ജല വൈദ്യുത പദ്ധതികളും 2 ഡീസൽ പവർ പ്ലാന്റുകളും ഒരു കാറ്റാടി ഫാമുമുണ്ട്.
47/100

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

1993
1996
1994
1990
Explanation:

മനുഷ്യാവകാശ സംരക്ഷണ നിയമം

  • ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം.
  • ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻനിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
  • 1993 സെപ്റ്റംബർ 28 നാണ് ഇന്ത്യൻ പാർലമെന്റ് മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കിയത്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചത് - ഒക്ടോബർ 12,1993.
  • കേരള മനുഷ്യാവകാഷ കമ്മീഷൻ (ആസ്ഥാന നഗരം: തിരുവനന്തപുരം) നിലവിൽ വന്ന തീയതി- 11 ഡിസംബർ, 1998.
48/100

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത:

അന്നാ ചാണ്ടി
അക്കാമ്മ ചെറിയാൻ
എ . വി കുട്ടിമാളുഅമ്മ
ആനി മസ്ക്രീൻ
Explanation:
  • തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് കാരണമായ സംഘടനയാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്.

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് പട്ടംതാണുപിള്ളയാണ്.

  • നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഉത്തരവാദഭരണം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1938-ൽ രൂപവത്‍കരിച്ച സ്വതന്ത്ര രാഷ്ട്രീയ കക്ഷിയാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്.

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിതയാണ് അക്കാമ്മ ചെറിയാൻ.

49/100

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ ?

സംസ്ഥാന പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി
നിയമസഭാ സ്പീക്കർ
ഗവർണർ
Explanation:
  • കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1998 ഡിസംബർ 11

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡൻറ്

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ് ഏതാണോ ആദ്യം.

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ - മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി പ്രതിപക്ഷനേതാവ്, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ്, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേ സ്പീക്കർ ,സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിലിലെ ചെയർമാൻ.

50/100

ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം ?

1795
1796
1798
1797
Explanation:
  • ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1793 - 1797
  • രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1800 - 1805
  • പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് - എടചേന കുങ്കൻ.
  • പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് - തലയ്ക്കൽ ചന്തു.
  • തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് - പനമരം
  • പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ - തോമസ്‌ ഹർവെ ബാബർ
  • പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം- കേരളവർമ്മ പഴശ്ശിരാജ
  • കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് - ഹരിഹരൻ
  • പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം - 1805 നവംബർ 30
  • പഴശ്ശിയുടെ യുദ്ധഭൂമി - പുരളിമല
  • പഴശ്ശി വിപ്ലവം അടിച്ചമർത്തിയത് - കേണൽ ആർതർ വെല്ലസ്ലി
51/100

പയ്യന്നൂരിൽ നടന്ന നാലാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് :

കെ കേളപ്പൻ
ലാൽ ബഹദൂർ ശാസ്ത്രി
ജവഹർലാൽ നെഹ്റു
മഹാത്മാ ഗാന്ധി
Explanation:
  • കേരള പ്രദേശ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നാലാമത് കേരള രാഷ്ട്രീയ സമ്മേളനം പയ്യന്നൂരിൽ നടന്നു.
  • 1928 മെയ് 25, 26, 27 തീയതികളിൽ ആണ് നാലാം അഖില കേരള രാഷ്ട്രീയ സമ്മേളനം നടന്നത്.
  • ഈ സമ്മേളനത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അധ്യക്ഷത വഹിച്ചു.
  • അതേ വർഷം കൊൽക്കത്തയിൽ നടക്കാനിരുന്ന വാർഷിക സമ്മേളനത്തിൽ “സ്വരാജ്” എന്നതിനുപകരം “സമ്പൂർണ്ണ സ്വാതന്ത്ര്യം” സ്വീകരിക്കാൻ ഇന്ത്യൻ ദേശീയ കോൺഗ്രസിനോട് അഭ്യർത്ഥിക്കുന്ന ഒരു പ്രമേയം പയ്യന്നൂർ സമ്മേളനം പാസാക്കി.
52/100

ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ?

വി വി ഗിരി
ഡോ. എസ് രാധാകൃഷ്ണൻ
ഡോ. സക്കീർ ഹുസൈൻ
ഗ്യാനി സെയിൽ സിംഗ്
Explanation:
  • ഡോ. എസ് രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി. തുടർച്ചയായി രണ്ട് തവണ (1952 മുതൽ 1962 വരെ) ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച അദ്ദേഹം 1962 മുതൽ 1967 വരെ ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

  • ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ.ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്ട്രപതിയാണ് അദ്ദേഹം.

  • ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം - 35 വയസ്സ്

  • ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി - 5 വർഷം

53/100

ബംഗാൾ ഉൾക്കടൽ നദീ വ്യൂഹത്തിൽ ഉൾപ്പെടാത്ത നദി

മഹാനദി
നർമ്മദ
കാവേരി
കൃഷ്ണ
Explanation:
  • മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്.

  • ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത് നർമ്മദയുടെ തീരത്തിലാണ്.

  • പടിഞ്ഞാറേക്ക് ഒഴുകുന്ന ഉപദ്വീപീയ നദികൾ - നർമ്മദ, താപ്തി, സബർമതി, മാഹി, ലൂണി തുടങ്ങിയവയാണ്.

54/100

എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത് ?

പാനൂർ
തലശ്ശേരി
പയ്യന്നൂർ
തളിപ്പറമ്പ്
Explanation:
  • രവിവർമ്മയുടെ (1611- 1663)പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ആറ്റിങ്ങൽ കലാപം നടക്കുന്നത്.
  • റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ് കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു.
  • 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്. തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്.
  • ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
  • കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.
55/100
2024-ലെ 9-ാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ആതിഥേയ രാജ്യം ഏത്?
ഒമാൻ
സൗദി അറേബ്യ
ഇന്ത്യ
നേപ്പാൾ
Explanation:
  • 2024-ലെ 9-ാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ആതിഥേയ രാജ്യമായി ഒമാൻ തിരഞ്ഞെടുക്കപ്പെട്ടു.
  • 2024 ജൂൺ 21 ന് ഒമാനിലെ മസ്കറ്റിൽ വച്ച് അന്താരാഷ്ട്ര യോഗാദിനം നടക്കും.
  • 2024-ലെ പ്രമേയം: "Yoga for Inclusive Growth and Sustainable Future"
  • ഇന്ത്യക്ക് പുറത്ത് അന്താരാഷ്ട്ര യോഗാദിനം ആതിഥേയത്വം വഹിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ഒമാൻ.
  • ഇതുവരെ അന്താരാഷ്ട്ര യോഗാദിനം ആതിഥേയത്വം വഹിച്ച രാജ്യങ്ങൾ: - 2015: രാജ്പഥ്, ന്യൂഡൽഹി - 2016: ചണ്ഡിഗഢ് - 2017: ലഖ്നൗ - 2018: ഡെറാഡൂൺ - 2019: റാഞ്ചി - 2020: ലേ (വിർച്വൽ) - 2021: വിർച്വൽ - 2022: മൈസൂർ - 2023: ന്യൂയോർക്ക് (UN ആസ്ഥാനം) - 2024: മസ്കറ്റ്, ഒമാൻ
56/100
2024 നവംബറിലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല?
തിരുവനന്തപുരം
കൊല്ലം
ആലപ്പുഴ
കോഴിക്കോട്
Explanation: 2024 നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം ജില്ലയിലാണ്.
57/100

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം ?

കാഞ്ചൻ ജംഗ ദേശീയോദ്യാനം
മാനസ് ദേശീയോദ്യാനം
ജൽദപ്പാറ ദേശീയോദ്യാനം
ഡച്ചിഗാം നാഷണൽ പാർക്ക്
Explanation:
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം - ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്).
  • ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഹെമിസ് ദേശീയോദ്യാനം
  • ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക് - ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്)
  • കാശ്മീരി മാനുളുടെ ഏക സംരക്ഷിത പ്രദേശം - ഡച്ചിഗം നാഷണൽ പാർക്ക്
58/100

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?

സിന്ധു
ബ്രഹ്മപുത്ര
യമുന
ഗംഗ
Explanation:
  • ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു.
  • സിന്ധു നദിയുടെ ഉത്ഭവം - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ
  • ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദിയാണ് സിന്ധു.
  • സിന്ധുനദിയുടെ ആകെ നീളം - 2880 കി.മീ
59/100

താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തതാര് ?

ദേശീയ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
കേന്ദ്ര നിയമ വകുപ്പ് മന്ത്രി
ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ
Explanation:
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ : 7 പേരാണ്.
  • ചെയർപേഴ്സൺ, ദേശീയ പട്ടികജാതി കമ്മീഷൻ.
  • ചെയർപേഴ്സൺ, ദേശീയ പട്ടിക വർഗ കമ്മീഷൻ.
  • ചെയർപേഴ്സൺ, ന്യൂനപക്ഷങ്ങളുടെ ദേശീയ കമ്മീഷൻ.
  • ചെയർപേഴ്‌സൺ, ദേശീയ വനിതാ കമ്മീഷൻ.
  • ചെയർപേഴ്‌സൺ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള ദേശീയ കമ്മീഷൻ.
  • ചെയർപേഴ്‌സൺ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ കമ്മീഷൻ.
  • ചീഫ് കമ്മീഷണർ, പേഴ്‌സൺ വിത്ത് ഡിസബിലിറ്റീസ്.
60/100

കാൽബൈശാഖി എന്നത്:

ഉത്സവം
മേഘം
നൃത്തം
കാറ്റ്
Explanation:
  • കാൽബൈശാഖി പശ്ചിമ ബംഗാളിൽ വീശുന്ന പ്രാദേശിക വാതമാണ് .
  • ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന കാറ്റോടുകൂടിയ മഴയെയും കാൽബൈശാഖി എന്നു പറയാറുണ്ട്.
  • തേയില,ചണം,നെല്ല് എന്നിവയുടെ കൃഷിയെ ഈ കാറ്റോടുകൂടിയ മഴ സഹായിക്കുന്നു.
  • അസമില്‍ ഇവ ബര്‍ദോയി ചില എന്നറിയപ്പെടുന്നു.
61/100

Equivalent ----------മായി ബന്ധമില്ല .

EQUITY
EQUAL
TALE
LENT
Explanation:

Equivalent EQUITY മായി ബന്ധമില്ല .

62/100

ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?

റൈബോ ഫ്ലാവിൻ
ബയോട്ടിന്‍
തയാമിൻ
ഫോളിക് ആസിഡ്
Explanation:
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് വൈറ്റമിൻ D ആണ്.

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് വൈറ്റമിൻ E ആണ്.

  • കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് വൈറ്റമിൻ K ആണ്.

  • വൈറ്റമിൻ G എന്നറിയപ്പെടുന്നത് വൈറ്റമിൻ B2 ആണ്.

  • വൈറ്റമിൻ H എന്നറിയപ്പെടുന്നത് വൈറ്റമിൻ B 7 ആണ്.

63/100

ഭാവിയിലെ ഇന്ധനം :

ഓക്സിജൻ
കാർബൺ ഡൈ ഓക്‌സൈഡ്
ഹൈഡ്രജൻ
നൈട്രജൻ
Explanation:
  • ഊർജമാക്കി ഉപയോഗിക്കുമ്പോൾ യാതൊരു മാലിന്യങ്ങളൊന്നും പുറന്തള്ളാത്ത ഇന്ധനമാണ് ഹൈഡ്രജൻ. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നത് വെള്ളമാണ് അതിനാൽ മലിനീകരണം ഉണ്ടാവുന്നില്ല.

  • മലിനീകരണം ഇല്ലാത്തതിനാൽ പാസഞ്ചർ കാറുകൾ പോലുള്ള വാണിജ്യ ഇന്ധന സെൽ വാഹനങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

  • ഭാവിയിലെ ഇന്ധനം എന്ന് ഹൈഡ്രജൻ അറിയപ്പെടുന്നു.

64/100

മദ്യം ബാധിക്കുന്ന തലച്ചോറിന്‍റെ ഭാഗം ഏത് ?

തലാമസ്
ഹൈപ്പോതലാമസ്
സെറിബ്രം
സെറിബല്ലം
Explanation:

സെറിബെല്ലം

  • മദ്യം തലച്ചോറിന്‍റെ സെറിബെല്ലത്തെ പ്രധാനമായും ബാധിക്കുന്നു.
  • മസ്തിഷ്ക തണ്ടിന്‍റെ മുകൾ ഭാഗത്തിന് പിന്നിലാണ് സെറിബെല്ലം സ്ഥിതിചെയ്യുന്നത് (അവിടെ സുഷുമ്‌നാ നാഡി തലച്ചോറിനെ കണ്ടുമുട്ടുന്നു). ഇത് രണ്ട് അർദ്ധഗോളങ്ങൾ (പകുതികൾ) കൊണ്ട് നിർമ്മിച്ചതാണ്.
  • സെൻസറി വ്യവസ്ഥകൾ, സുഷുമ്‌നാ നാഡി, തലച്ചോറിന്‍റെ മറ്റ് ഭാഗങ്ങൾ എന്നിവയിൽ നിന്ന് സെറിബെല്ലത്തിന് വിവരങ്ങൾ ലഭിക്കുകയും തുടർന്ന് മോട്ടോർ ചലനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു.
  • സെറിബെല്ലം ഐച്ഛിക ചലനങ്ങളായ ഭാവം, സന്തുലിതാവസ്‌ഥ, ഏകോപനം, സംസാരം എന്നിവ ഏകോപിപ്പിക്കുകയും അതിന്‍റെ ഫലമായി സുഗമവും സമതുലിതവുമായ പേശി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
65/100

മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?

ആമാശയം
കരൾ
തൈറോയ്ഡ്
പാൻക്രിയാസ്
Explanation:
  • രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ -K
  • രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോട്ടീൻ ഫൈബ്രിനോജെൻ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫൈബ്രിനോജന്‍, കട്ടപിടിക്കുന്നത്‌ തടയുന്ന ഹെപാരിന്‍, എന്നിവ നിര്‍മിക്കുന്നതും കരളിലാണ്‌.

  • ശരീരത്തില്‍ അധികമുള്ള അമിനോ ആസിഡുകൾ കരളില്‍വെച്ച്‌ വിഘടിച്ച്‌ അമോണിയ ഉണ്ടാകുന്നു. അമോണിയയെ കരൾ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി സംയോജിപ്പിച്ച്‌ യൂറിയ ആക്കിമാറ്റുന്നു.

  • ഗ്ലൂക്കോസിനെ കരളില്‍വെച്ച്‌ ഗ്ലൈക്കോജനാക്കി മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഗ്ലൈക്കോജനെ തിരിച്ച്‌ ഗ്ലുക്കോസാക്കി മാറ്റാന്‍ സഹായിക്കുന്നത്‌ ഗ്ലൂക്കഗോണ്‍ ആണ്‌.

66/100

1 (N) = __ Dyne

\( 10^{5} \)
100
98
102
Explanation:

1 Newton = \(10^{5 }\) Dyne

1 Dyne = \(\frac{1}{10^{5 } }\) Newton
= \(10^{-5}\)Newton .

67/100

പേശികളെ കുറിച്ചുള്ള പഠനം?

മയോളജി
ഫ്രെനോളജി
ഓസ്റ്റിയോളജി
നെഫ്രോളജി
Explanation:

പഠന ശാഖകൾ

  • ഓസ്റ്റിയോളജി -അസ്ഥികൾ
  • നെഫ്രോളജി -വൃക്ക
  • ഹെപ്പറ്റോളജി- കരൾ
  • ഫ്രിനോളജി- തലച്ചോർ
68/100

മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:

32
36
34
38
Explanation:
  • മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്‌. ആറു വയസ്സു മുതൽ 20 വയസ്സു വരെ സ്ഥിര ദന്തങ്ങൾ ഉണ്ടാവുന്നു.

  • ആഹാരങ്ങള്‍ കടിച്ചു മുറിക്കുന്നതിന്‌ സഹായിക്കുന്ന പല്ല് - ഉളിപ്പല്ല്‌

  • ആഹാര വസ്തുക്കള്‍ കടിച്ചു കീറാന്‍ സഹായിക്കുന്ന പല്ലുകള്‍ - കോമ്പല്ല്

  • മാംസഭോജികള്‍ക്കുള്ളതും സസ്യഭുക്കുകളില്‍ ഇല്ലാത്തതുമായ പല്ല്‌ - കോമ്പല്ല്

  • ആഹാരം ചവച്ചരക്കാന്‍ സഹായിക്കുന്ന പല്ലുകള്‍ - അഗ്രചര്‍വണകം, ചര്‍വണകം

69/100

പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ?

വിറ്റാമിൻ ബി
വിറ്റാമിൻ ഇ
വിറ്റാമിൻ എ
വിറ്റാമിൻ സി
Explanation:
  • ഫ്രഷ് ഫ്രൂട്ട് വിറ്റാമിൻ അല്ലെങ്കിൽ ആന്റി സ്കർവി വിറ്റാമിൻ എന്നും അറിയപ്പെടുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ സി.
  • വിറ്റാമിൻ സി, അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്നു, ഇത് വെള്ളത്തിൽ ലയിക്കുന്ന പോഷകമാണ്.
  • ശരീരത്തിൽ, ഇത് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
70/100

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?

സെറിബെല്ലം
തലാമസ്
മെഡുല ഒബ്ലാംഗേറ്റ
സെറിബ്രം
Explanation:
  • അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗമാണ് മെഡുല ഒബ്ലാംഗേറ്റ.
  • ശ്വസനം, ചുമ, ഛർദി ഇവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം ആണ് മെഡുല ഒബ്ലാംഗേറ്റ.
  • ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്‌.
  • രക്തക്കുഴലുകളുടെ സങ്കോചം നിയന്ത്രിക്കുന്നത് - മെഡുല്ല ഒബ്ലാംഗേറ്റ
  • ഈ മസ്തിഷ്ക ഭാഗമാണ്‌ സെറിബ്രോ സ്പൈനൽ ദ്രവം സ്രവിപ്പിക്കുന്നത്.
71/100

ലെസ്സൈൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?

നൈട്രജൻ
ക്ലോറിൻ
ഓക്സിജൻ
സൾഫർ
Explanation:
  • ഒരു സംയുക്തത്തിൽ ഹാലോജൻ, നൈട്രജൻ, സൾഫർ എന്നീ മൂലകങ്ങളുടെ സാന്നിധ്യം ലെസ്സൈൻസ് പരീക്ഷണത്തിലൂടെ നിർണ്ണയിക്കാൻ സാധിക്കും.

  • ഓക്സിജന്റെ സാനിധ്യം ലെസ്സൈൻസ് പരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയില്ല.

  • ജീവവായു എന്നറിയപ്പെടുന്നത് - ഓക്സിജൻ

  • നിറമില്ലാത്ത വാതകമാണ് ഓക്സിജൻ. എന്നാൽ ദ്രാവകരൂപത്തിലുള്ള ഓക്സിജന് ഇളം നീലനിറമുണ്ടാകും.

72/100

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി?

ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ
അപ്പോളോ ഹോസ്പിറ്റൽ
ജി ബി പന്ത് ഹോസ്പിറ്റൽ
അരുണ അസഫ് അലി ഗവൺമെന്റ് ഹോസ്പിറ്റൽ
Explanation:
  • ആധുനിക വാർത്താവിനിമയ/വിവരസാങ്കേതിക വിദ്യകൾ വൈദ്യ ചികിൽസ/ആരോഗ്യ രംഗങ്ങളിൽ ഉപയോഗിക്കുന്നതിനെയാണ് ടെലിമെഡിസിൻ (telemedicine) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
  • സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത് - 2015 ഓഗസ്റ്റ് 25
  • സെഹത് - സോഷ്യൽ എൻഡവർ ഫോർ ഹെൽത്ത് ആൻഡ് ടെലിമെഡിസിൻ
  • ഗ്രാമീണമേഖലയിൽ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന ടെലി മെഡിസിന്‍ പദ്ധതി - സെഹത്
73/100

ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:

പൊട്ടാസ്യം സൾഫേറ്റ്
പൊട്ടാസ്യം ക്ലോറൈഡ്
പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്
പൊട്ടാസ്യം ബ്രോമൈറ്റ്
Explanation:
  • കാസ്റ്റിക് പൊട്ടാഷ് എന്ന നാമത്തിൽ അറിയപ്പെടുന്ന ഒരു അകാർബണിക സംയുക്തമാണ് പൊട്ടാസ്യം ഹൈഡ്രോക്സൈഡ്.
  • സോഡിയം ഹൈഡ്രോക്സൈഡിനേപ്പോലെ (NaOH) ശക്തിയേറിയ ഒരു ക്ഷാരമാണ് പൊട്ടാസ്യം ഹൈഡ്രോക്സൈഡ്.
  • വളരെയധികം വ്യാവസായിക ഉപയോഗങ്ങളുള്ള ഒരു ക്ഷാരമാണിത്.
  • പൊട്ടാസ്യം ഹൈഡ്രോക്സൈഡ് കാസ്റ്റിക് പൊട്ടാഷ്, ലൈ, പൊട്ടാഷ് ലൈ എന്നീ പേരുകളിലും അറിയപ്പെടുന്നു.
74/100

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ട് നിൽക്കുന്ന പദം ഏതാണ് ?

ഇരുമ്പ്
ചെമ്പ്‌
അലൂമിനിയം
അൽനിക്കോ
Explanation:
  • തന്നിരിക്കുന്നവയിൽ അൽനിക്കോ ഒഴികെയെല്ലാം ലോഹങ്ങളും അൽനിക്കോ ലോഹസങ്കരവുമാണ്.

  • ഇരുമ്പ്(Fe), അലുമിനിയം(Al), നിക്കൽ(Ni), കൊബാൾട്ട്(Co) എന്നിവ അടങ്ങുന്ന ഒരു ലോഹസങ്കരമാണ് അൽനിക്കോ (Alnico) .

  • ഓട്‌ (Bronze) - കോപ്പര്‍, ടിന്‍

  • പിച്ചള (Brass) - കോപ്പര്‍, സിങ്ക്‌

  • ഡ്യൂറാലുമിന്‍ - കോപ്പര്‍, അലുമിനിയം, മെഗ്നീഷ്യം, മാംഗനീസ്‌

75/100

സൗരയൂഥത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഗ്രഹം ഏത് ?

പ്ലൂട്ടോ
നെപ്റ്റ്യൂൺ
വ്യാഴം
ബുധൻ
Explanation:
  • 2006 ഓഗസ്റ്റിൽ ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ (ഐ‌എ‌യു) പ്ലൂട്ടോയുടെ നില “കുള്ളൻ ഗ്രഹ” ത്തിലേക്ക് തരംതാഴ്ത്തി.

  • സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌.

  • സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാമേഘത്തിൽ(molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്.

  • സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ്‌ പ്ലൂട്ടോ. കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ.1930-ൽ അമേരിക്കകാരനായ ക്ലൈഡ്‌ ടോംബോഗ് ആണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്‌.

  • ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌.

76/100

ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ ?

പോസിട്രോൺ
പ്രോട്ടോൺ
ന്യൂട്രോൺ
ഇലക്ട്രോൺ
Explanation:
  • ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ. ജെ. തോംസൺ
  • ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം - ഇലക്ട്രോൺ
  • ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം - ഇലക്ട്രോൺ
  • ഐറിഷ് ഭൗതികശാസ്ത്രജ്ഞൻ ജോർജ്ജ് ജോൺസ്റ്റൺ സ്റ്റോണി ആണ് 1891 ൽ 'ഇലക്ട്രോൺ' എന്ന പേര് നിർദേശിച്ചത്.
77/100

റേച്ചൽ കാഴ്‌സൺ രചിച്ച 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?

ഡിഡിടി
ഓസോൺ നാശനം
ഹരിത ഗൃഹ പ്രഭാവം
ആഗോളതാപനം
Explanation:
  • പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം - 1986
  • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് - മേധാ പട്കർ
  • ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കാഴ്‌സന്റെ പുസ്തകം - നിശബ്ദ വസന്തം (silent spring)
  • ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളെക്കുറിച്ച്, ഈ പുസ്തകം ചർച്ച ചെയ്യുന്നു.
78/100

ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത്?

6
7
4
3
Explanation:
  • ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ - പ്ലാസ്മ
  • ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ - ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
  • ദ്രവ്യത്തിൻറെ ആറാമത്തെ അവസ്ഥ - ഫെർമിയോണിക് കണ്ടൻസേറ്റ്
  • ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ - സൂപ്പർ കൂൾഡ്‌ ഫെർമി ഗ്യാസ്
  • ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്,ജാന്‍-ടെല്ലര്‍ എന്നിവ ദ്രവ്യത്തിന്റെ അവസ്ഥകൾ ആണ്.
79/100

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:

സ്ഥിതികോർജ്ജം
സ്ഥാനാന്തരം
ചലനം
കൊഹിഷൻ
Explanation:
  • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം ചലനം എന്ന് പറയുന്നു.
  • ഒരു വസ്തു ചുറ്റുപാടുകളെ അപേക്ഷിച്ച് അതിന്റെ സ്വന്തം അക്ഷത്തിൽ തിരിയുന്നതിനെ ഭ്രമണ ചലനം എന്നു പറയുന്നു.
  • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറാതിരിക്കുന്നുവെങ്കിൽ ആ വസ്തു സ്ഥിരാവസ്ഥയിലാണ് എന്നു പറയാം.
80/100

'കലാമിൻ' എന്നത് ഏത് ലോഹത്തിന്റെ അയിര് ആണ് ?

കാൽസ്യം
മെഗ്നീഷ്യം
മംഗനീസ്‌
സിങ്ക്
Explanation:
  • അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകം അഥവാ സിങ്ക് (Zinc).
  • മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ്‌ നാകം.
  • ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു.
  • ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു.
  • അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു.
  • സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു.
81/100

മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം :

കരൾ
പാൻക്രിയാസ്
വൃക്ക
ശ്വാസകോശം
Explanation:
  • മനുഷ്യ ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ് ശ്വാസകോശം.
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം - ശ്വാസകോശം
  • ശ്വാസകോശങ്ങളില്‍ 750 ദശലക്ഷത്തോളം വായു അറകള്‍ ഉണ്ട്‌. ശ്വാസകോശഭിത്തിയുടെ പ്രതലവിസ്തീര്‍ണം ഏതാണ്ട്‌ 100 ചതുരശ്ര മീറ്റര്‍.
  • പാറ്റ, പുല്‍ച്ചാടി എന്നിവയില്‍ ശ്വസനത്തിനു സഹായിക്കുന്ന ശ്വസനനാളികളാണ്‌ 'ട്രക്കിയ' (Trachea).
82/100

പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് \(\textit{____}\)

ദ്രവ്യം
ബലം
ഊർജ്ജം
പിണ്ഡം
Explanation:
  • പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം (Energy) എന്ന വാക്കിന്റെ നിർവ്വചനം.
  • താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്.
  • ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും കഴിയും.
  • പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
83/100

ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനുട്ട് എടുത്തു. ഇതേ വേഗതയിൽ മൂന്നര കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയം എത്ര ?

15.5 മിനുട്ട്
12.5 മിനുട്ട്
17.5 മിനുട്ട്
18.5 മിനുട്ട്
Explanation:

2.5 കിലോമീറ്റർ സഞ്ചരിക്കാൻ 12.5 മിനുട്ട്
1 കിലോമീറ്റർ സഞ്ചരിക്കാൻ 5 മിനുട്ട്
അതുകൊണ്ട് 3.5 കിലോമീറ്റർസഞ്ചരിക്കാൻ 17.5 മിനുട്ട്

84/100

20.009 നോട് എത്ര കുട്ടിയാൽ 50 കിട്ടും?

29.1
ഇതൊന്നുമല്ല
29.991
29.91
Explanation:

50-20.009=29.991

85/100

ഒരു വസ്തുവിന് തുടർച്ചയായി 20%, 10%, 25% എന്ന രീതിയിൽ ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?

54 ശതമാനം
46 ശതമാനം
42 ശതമാനം
55 ശതമാനം
Explanation:

തുടർച്ചയായ 20% & 10% എന്നീ ഡിസ്‌കൗണ്ടുകൾ \(\equiv 20+10 -\frac{20\times 10}{100} = 28\)%

അടുത്ത 25% ഡിസ്‌കൗണ്ട് \(\equiv 28 + 25 - \frac{28 \times 25}{100}\)
= \(53 - 7 = 46\) %

86/100

താഴെ കൊടുത്ത സംഖ്യകളിൽ 12-ന്റെ ഗുണിതം ഏത്?

3247
3649
3816
3347
Explanation:
  • 12 ന്റെ ഗുണിതമാണോ എന്ന് അറിയാൻ സംഖ്യ 3 ന്റെയും 4 ന്റെയും ഗണിതം ആണോ എന്ന് നോക്കിയാൽ മതി.

  • 3 ന്റെ ഗുണിതമാണോന്നറിയാൻ സംഖ്യയിലെ അക്കങ്ങൾ കൂട്ടിയാൽ കിട്ടുന്ന തുക 3 ന്റെ ഗുണിതമാണോന്ന് നോക്കിയാൽ മതി.

  • 4 ന്റെ ഗുണിതമാണെങ്കിൽ സംഖ്യയുടെ അവസാന രണ്ടക്കങ്ങൾ ചേർന്ന സംഖ്യ 4 ന്റെ ഗുണിതമാണോ എന്ന് നോക്കിയാൽ മതി.

    \(\frac{3816}{12}\) = 318

87/100

4 കുട്ടികളുടെ ശരാശരി വയസ് 7 ആണ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ശരാശരി വയസ് 6 ആകും. അഞ്ചാമത്തെ കുട്ടിയുടെ വയസ്സ് എത്ര ?

5
2
3
4
Explanation:

4 കുട്ടികളുടെ ആകെ വയസ്സ് = \(4\times 7\) = 28
5 കുട്ടികളുടെ ആകെ വയസ്സ് = \(5\times 6\) = 30
അഞ്ചാമത്തെ കുട്ടിയുടെ വയസ്സ് = 2

88/100

താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക?

13.07,21,0.3,1.25,0.137,26.546

ഇതൊന്നുമല്ല
61.303
62.303
61.203
Explanation:

13.070+ 21.000+ 00.300+ 01.250+ 00.137+ 26.546=62.303

89/100

4 കൊല്ലം മുൻപ് അമ്മക്ക് മകളുടെ മൂന്നിരട്ടി വയസ്സ് ആയിരുന്നു .6 കൊല്ലം കഴിഞ്ഞാൽ അമ്മക്ക് മകളുടെ ഇരട്ടി വയസ്സാകും .മകളുടെ ഇന്നത്തെ വയസ്സ് എത്ര?

12
14
16
18
Explanation:

അമ്മയുടെ വയസ്സ് = A

മകളുടെ വയസ്സ് =M

(A-4)=3(M-4)

A+6=2(M+6)

SOLVING , M=14 & A = 34

90/100

ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 12 ,6 ,24 , 12 ,48 ,24 ,..........

48
96
12
72
Explanation:

\(\frac{12}{2}\)=6

\(6\times4\)=24

\(\frac{24}{2}\)=12

\(12\times4\)=48

\(\frac{48}{2}\)=24

\(24\times4\)=96

91/100

ഏറ്റവും വലുത് ഏത്?

\(\frac{7}{11}\)
\(\frac{13}{17}\)
\(\frac{3}{7}\)
\(\frac{21}{25}\)
Explanation:

\(\frac{7}{11}\) = 0.6363

\(\frac{13}{17}\) = 0.764

\(\frac{3}{7}\) = 0.428

\(\frac{21}{25}\) = 0.84

92/100

\(+\) എന്നാൽ \(\times\) , - എന്നാൽ + ആയാൽ 14+3-4 എത്ര?

46
3
11
8
Explanation:

BODMAS റൂൾ പ്രകാരം ഗുണിച്ചതിനു ശേഷം കൂട്ടുക 14+3-4 = \(14\times3+4)=46

93/100

ശരിയായ ഗണിതചിഹ്നങ്ങൾ തിരഞ്ഞുഎടുത്തു സമവാഖ്യം പൂരിപ്പിക്കുക (6 6) 6=30

\(\times\) \(\times\)
+,+
\(\times\),-
\(\div\),\(\times\)
Explanation:

(6\(\times\)6)-6=36-6=30

94/100

400 നും 1100 നും ഇടയ്ക്കുള്ള 6 ന്റെ ഗുണിതങ്ങൾ എത്ര?

117
118
116
115
Explanation:

1 മുതൽ \(1100\) വരെയുള്ള സംഖ്യകളിലെ 6 ന്റെ ഗുണിതം കണ്ടുപിടിക്കാൻ \(\frac{1100}{6}\) ചെയ്താൽ മതി. അങ്ങനെ ചെയുമ്പോൾ \(183\) ലഭിക്കും

അതുപോലെ 1 മുതൽ \(400 \)വരെയുള്ള സംഖ്യകളിലെ 6 ന്റെ ഗുണിതം കണ്ടുപിടിക്കാൻ \(\frac{400}{6} = 66 \)

അപ്പോൾ 400 നും \(1100\) ഇടയിലുള്ള 6 ന്റെ ഗുണിതം കണ്ടുപിടിക്കാൻ ( 183 - 66 ) ചെയ്താൽ മതി അപ്പോൾ \(117\) ലഭിക്കും.

95/100

\(\frac{1}{2}\)- നും \(\frac{1}{3}\) - നും ഇടയിലുള്ള ഭിന്നസംഖ്യയാണ്:

\(\frac{1}{4}\)
\(\frac{2}{5}\)
\(\frac{3}{4}\)
\(\frac{4}{7}\)
Explanation:

\(\frac{1}{3}=0.33\)
\(\frac{1}{2}=0.5\)
\(\frac{1}{4}=0.25\); \(\frac{4}{7}=0.57\); \(\frac{3}{4}=0.75\); \(\frac{2}{5}=0.4\)
0.33 ക്കും 0.5 നും ഇടയിൽ വരുന്ന സംഖ്യ = 0.4 അതായത് \(\frac{2}{5}\)

എളുപ്പ വഴി

രണ്ടു ഭിന്നസംഖ്യകൾക്കിടയിലുള്ള ഭിന്നസംഖ്യ ലഭിക്കാൻ, അംശം = തന്നിരിക്കുന്ന ഭിന്നസംഖ്യകളുടെ അംശത്തിന്റെ തുക, ഛേദം = തന്നിരിക്കുന്ന ഭിന്നസംഖ്യകളുടെ ഛേദത്തിന്റെ തുക

= \(\frac{1+ 1}{3+2}\)= \(\frac{2}{5}\)

96/100

താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ ആദ്യം വരുന്ന വാക്കേത് ?

CLOUD
MIDDLE
CHAIN
GRUNT
Explanation:

അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ CHAIN, CLOUD, GRUNT, MIDDLE

97/100

40 കുട്ടികളുള്ള ക്ലാസ്സിൽ വിശ്വനാഥന്റെ റാങ്ക് മുന്നിൽ നിന്ന് 19 ആണ് .അവസാനത്തുനിന്നു വിശ്വനാഥന്റെ റാങ്ക് എത്ര ?

22
21
20
23
Explanation:

ആകെ കുട്ടികൾ =40

വിശ്വനാഥന്റെ മുന്നിൽ നിന്നുള്ള റാങ്ക് = 19

അപ്പോൾ വിശ്വനാഥന്റെ പിന്നിൽ നിന്നുള്ള സ്ഥാനം = 40-19 +1 =22

98/100

ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം ?

YKKLYP
KZCPPL
KYYKPL
YKKYLP
Explanation:

P -1 = O, L-1 = K

O-2= M, A-2=Y

L-3 = I, B-3=Y

I-4 = E, O-4=K

C-5=X, U-5=P

E-6=Y, R-6=L

99/100

റിട്ടുകൾ പുറപ്പെടുവിക്കുന്നതിന് ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുഛേദം

226
352
368
32
Explanation:
  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.

  • ഭരണഘടനാപരമായ പരിഹാരങ്ങൾ നേടിയെടുക്കാൻ ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത്.

  • ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് 226-ാം അനുച്ഛേദം അനുസരിച്ചാണ്.

100/100

ദേശീയ പതാകയുടെ രൂപകൽപന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത്

22 ജൂലൈ 1947
24 ജനുവരി 1950
27 ഡിസംബർ 1911
26 നവംബർ 1949
Explanation:
  • 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

  • ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്.

  • പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു.

  • ഇന്ത്യൻ ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2 : 3 ആണ്.

  • ത്രിവർണ പതാക രാജ്യത്തിന്റെ പതാകയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനമാണ് കറാച്ചി സമ്മേളനം.

10th Level Preliminary Exam Mock Test

You can practice more 10th Level Preliminary Mock Test. All mock tests are useful to you. This 10th Level Preliminary exam mock test we give in a syllabus wise so it's truthfully worthwhile to you.

We hope this 10th Level Preliminary Mock Test 2022 is helpful to you. If you have any doubts, just comment here. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now