Kerala Forests, Wildlife Sanctuaries and Forest Resources Mock Test - 10th Level Prelims Special

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for Kerala Forests, Wildlife Sanctuaries and Forest Resources (കേരളം - വനം, വന്യജീവി സങ്കേതങ്ങൾ, വനവിഭവങ്ങൾ) Mock Test? Here given the mock test of Kerala Forests, Wildlife Sanctuaries and Forest Resources mock test, this mock test contains 25 questions answers all question answers are helpful to Kerala PSC 10th level preliminary exam 2022. This is the most significant topic you will expect 1 to 3 marks on this topic. In this mock test, we add explanation so this mock test is truly worthwhile to you. Kerala Forests, Wildlife Sanctuaries and Forest Resources Mock test is below.

Kerala Forests, Wildlife Sanctuaries and Forest Resources Mock Test
1/25
കനോലി പ്ലോട്ട് എന്തുമായി ബന്ധപ്പെട്ടതാണ് ?
കാപ്പിതോട്ടം
തേയിലതോട്ടം
ഏലതോട്ടം
തേക്ക് തോട്ടം
Explanation: മനുഷ്യൻ വെച്ചുപിടിപ്പിച്ച ലോകത്തിലെ ഏറ്റവും പ്രായമുള്ള തേക്കുതോട്ടം സ്ഥിതിചെയ്യുന്ന പ്രത്യേക സംരക്ഷണവനമാണ് കനോലി പ്ലോട്ട്. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
2/25
വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ?
ഇടുക്കി
ആലപ്പുഴ
പത്തനംതിട്ട
വയനാട്
Explanation: ശതമാന അടിസ്ഥാനത്തിൽ വനം കൂടുതൽ ഉള്ള ജില്ല - വയനാട്
3/25
കേരളത്തിലെ ആദ്യത്തെ റിസർവ് വനം?
റാന്നി
കോന്നി
മണ്ണാർക്കാട്
സുൽത്താൻബത്തേരി
Explanation: കേരളത്തിലെ ഏറ്റവും വലിയ റിസർവ് വനം ഡിവിഷൻ റാന്നി
4/25
കേരളത്തിൽ 2019ഇൽ നിലവിൽ വന്ന വന്യജീവി സങ്കേതമായ കരിമ്പുഴയുടെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്റർ ആണ് ?
227.97
263.46
209.32
249.03
Explanation: കരിമ്പുഴ വന്യജീവി സങ്കേതം ആയി അതിർത്തി പങ്കുവെക്കുന്ന തമിഴ്നാട്ടിലെ ദേശീയഉദ്യാനം - മുക്കുറുത്തി ദേശീയോദ്യാനം
5/25
കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപറേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
പീച്ചി
വഴുതക്കാട്
അരിപ്പ
കോട്ടയം
Explanation: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് പീച്ചി (തൃശ്ശൂർ)
6/25
പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാൻ ഉള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ് ?
സഞ്ജീവനി വനം
പച്ചത്തുരുത്ത്
മണ്ണെഴുത്ത്
തണൽ
Explanation: ഔഷധ സസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യ ബോർഡ് ആരംഭിച്ച പദ്ധതിയാണ് സഞ്ജീവനി വനം
7/25
കൊട്ടിയൂർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
കോഴിക്കോട്
മലപ്പുറം
കണ്ണൂർ
പാലക്കാട്
Explanation: കൊട്ടിയൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 2011
8/25
തരിശുഭൂമിയിൽ വന വൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ പച്ചത്തുരുത്ത് ആവിഷ്കരിച്ചത് ?
ദേശീയ ഔഷധ സസ്യ ബോർഡ്
സംസ്ഥാന വനം വകുപ്പ്
വിദ്യാഭ്യാസ വകുപ്പ്
ഹരിത കേരളം മിഷൻ
9/25
വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം ?
ഹരിതശ്രീ
വനശ്രീ
ഉറവ
തെളിമ
10/25
കണ്ടൽ കാടുകൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ മ്യൂസിയം നിലവിൽ വന്നത് എവിടെയാണ് ?
ആറളം
കൊയിലാണ്ടി
ആയിരംതെങ്ങ്
അഞ്ചുതെങ്ങ്
Explanation: കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ജില്ല കണ്ണൂർ
11/25
സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വിദ്യാഭ്യാസ വനം വകുപ്പുകളുടെ സംയുക്ത പരിപാടി ?
എൻ്റെ മരം
നമ്മുടെ മരം
വഴിയോര തണൽ
സഞ്ജീവനി
Explanation: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പദ്ധതി എൻ്റെ മരം
12/25
കൂട്ടത്തിൽ തെറ്റായത് ഏത് ?
മുത്തങ്ങ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 1973
കരിമ്പുഴ വന്യജീവി സങ്കേതത്തിൻ്റെ മറ്റൊരു പേരാണ് ന്യൂ അമരമ്പലം വന്യ ജീവിസങ്കേതം
പീച്ചി-വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 1974
മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
Explanation: പീച്ചി-വാഴാനി ( തൃശ്ശൂർ) വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 1958
13/25
കേരളത്തിൽ വനവൽക്കരണ പ്രദേശത്തെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ഏതാണ്?
തേക്ക്
യൂക്കാലിപ്റ്റ്സ്
മഹാഗണി
അക്വേഷ്യ
14/25
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?
ആനമുടി ചോല
സൈലൻ്റ് വാലി
ഇരവികുളം
പാമ്പാടും ചോല
Explanation: ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലെ ദേവികുളം താലൂക്കിലാണ് (97 sq km )
15/25
മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം ?
ചൂലന്നൂർ
തട്ടേക്കാട്
കുമരകം
മംഗള വനം
16/25
സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം ?
1985
1984
1982
1978
Explanation: സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് രാജീവ് ഗാന്ധി (1985 സെപ്റ്റംബർ 7)
17/25
നീലക്കുറിഞ്ഞി പൂക്കുന്നത് ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
2004
2010
2008
2006
18/25
കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത് എവിടെയാണ് ?
ഗവി
കോടനാട്
ആനയിറങ്ങൽ - ചിന്നക്കനാൽ
കോട്ടൂർ
19/25
തന്നിട്ടുള്ളവയിൽ അഗസ്ത്യമല ബയോസ്ഫിയർ റിസർവിൻെറ ഭാഗമല്ലാത്ത വന്യജീവി സങ്കേതം ?
ചെന്തുരുണി
ചിന്നാർ
നെയ്യാർ
പേപ്പാറ
20/25
പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ?
തൂണക്കടവ്
മുതലമട
മലമ്പുഴ
മണ്ണാർക്കാട്
Explanation:
  • പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 1973
  • ഇന്ത്യയിലെ 38 മത്തെ ടൈഗർ റിസർവ് ആണ് പറമ്പിക്കുളം ടൈഗർ റിസർവ്
21/25
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
കാർത്തികതിരുനാൾ രാമവർമ്മ
മാർത്താണ്ഡവർമ്മ
റാണി ഗൗരി പാർവതി ഭായ്
ചിത്തിര തിരുനാൾ ബാലരാമവർമ്മ
Explanation: 1934 ലാണ് നെല്ലിക്കാംപെട്ടി സാങ്ച്വറി സ്ഥാപിതമായത്.
22/25
കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങൾ ഉണ്ട് ?
19
17
18
49
Explanation: ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല ഇടുക്കിയാണ്
23/25
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
കേരള വന നിയമം -1961
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം - 1994
കേരള വൃക്ഷ സംരക്ഷണ നിയമം - 1986
കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം - 1998
Explanation: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം 2005
24/25
തന്നിരിക്കുന്നവയിൽ ഉഷ്ണമേഖല ആർദ്ര നിത്യഹരിതവനമേത് ?
നെല്ലിയാമ്പതി
തെന്മല
പൂയംകുട്ടി
നിലമ്പൂർ
25/25
കൂട്ടത്തിൽ പെടാത്തത് ഏത്?
അഗസ്ത്യമല
മൂന്നാർ
സൈലൻ്റ് വാലി
നെല്ലിയാമ്പതി
Explanation:

തന്നിരിക്കുന്നവയിൽ സൈലൻറ് വാലി ഒഴികെയുള്ളവ ഉപോഷ്ണമേഖല ഗിരി വനങ്ങളാണ്.സൈലൻറ് വാലി ഉഷ്ണമേഖല ആർദ്ര നിത്യഹരിത വനമാണ്.

മോക്ക് ടെസ്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക.
Result:

We hope this Kerala Forests, Wildlife Sanctuaries and Forest Resources Mock Test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now