Heat And Warmth Mock Test താപവും ഊഷ്മവും

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for a Heat And Warmth (താപവും ഊഷ്മവും) Mock Test? Here we give Heat And Warmth Mock Test. This mock test is really helpful in all Kerala PSC examinations. This mock test contains 25 important question answers. The Heat And Warmth Mock Test is given below.

Heat And Warmth Mock Test താപവും ഊഷ്മവും
1/25
വൈദ്യുതിയെ ഏറ്റവും നന്നായി കടത്തി വിടുന്ന ലോഹം വെള്ളിയാണ് എന്നാൽ താപത്തെ ഏറ്റവും നന്നായി കടത്തി വിടുന്ന ലോഹം ഏതാണ് ?
ചെമ്പ്
വെള്ളി
അലൂമിനിയം
ഇരുമ്പ്
2/25
താപനിലയുടെ SI യൂണിറ്റ് ഏതാണ് ?
ഡിഗ്രി സെൽഷ്യസ്
കെൽവിൻ
ജൂൾ
കലോറി
3/25
താപോർജ്ജത്തെ നന്നായി ആഗിരണം ചെയ്യുന്ന നിറം ഏതാണ് ?
വെളുപ്പ്
മഞ്ഞ
കറുപ്പ്
ചുമപ്പ്
4/25
സെൻ്റിഗ്രേഡും , ഫാരൻഹീറ്റും ഒരുപോലെ ആകുന്നത താപനില ?
40 ഡിഗ്രി
-100 ഡിഗ്രി
100 ഡിഗ്രി
-40 ഡിഗ്രി
5/25
300 കെൽവിൻ താപനിലയിൽ സ്ഥിതി ചെയ്യുന്ന ഒരു കിലോഗ്രാം ജലത്തിനും ഒരുകിലോഗ്രാം വെളിച്ചെണ്ണയ്ക്കും 4200 ജൂൾ താപോർജ്ജo നൽകി ഇവയുടെ പുതിയ താപനില എത്രയായിരിക്കും ?
ജലം 301 k, വെളിച്ചെണ്ണ 301k
ജലം 302 k, വെളിച്ചെണ്ണ 302 k
ജലം 301 k, വെളിച്ചെണ്ണ 302 k
ഇവയൊന്നുമല്ല
6/25
ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏതു നിറത്തിലാണ് കാണപ്പെടുന്നത് ?
ചുമപ്പ്
മഞ്ഞ
വെള്ള
നീല
7/25
സൂര്യാസ്തമയത്തിനു ശേഷം അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത് എന്തു മൂലമാണ് ?
സൗരവികിരണം
സംവഹനം
ഭൗമവികിരണം
അഭിവഹനം
Explanation: ഭൗമവികിരണം- ദീർഘതരംഗരൂപത്തിൽ ഭൗമോപരിതലത്തിൽ നിന്നും ശൂന്യാകാശത്തേക്ക് താപം മടങ്ങിപ്പോകുന്നു.
8/25
കത്തുന്ന ബൾബിന് താഴെ നിൽക്കുന്ന ഒരാൾക്ക് ചൂട് അനുഭവപ്പെടാൻ കാരണം എന്തായിരിക്കും ?
വികിരണം
ചാലനം
സംവഹനം
ഇവയൊന്നുമല്ല
Explanation: വികിരണം വൈദ്യുത കാന്തിക തരംഗങ്ങളുടെ രൂപത്തിലുള്ള താപത്തിന്റെ ഈ കൈമാറ്റരീതിക്ക് ഒരു മാധ്യമത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. സൂര്യനിൽ നിന്നുമുള്ള താപവികിരണം ഈ രൂപത്തിലാണ് ഭൂമിയിൽ എത്തുന്നത്. വസ്തുക്കളിലെ കണങ്ങൾ കമ്പനം ചെയ്യുമ്പോഴുണ്ടാകുന്ന ത്വരണം മൂലമാണ് വൈദ്യുതകാന്തിക തരംഗങ്ങൾ ഉണ്ടാകുന്നത്. ഇൻഫ്രാറെഡ് തരംഗങ്ങളുടെ രൂപത്തിലാണ് താപം വികിരണം ചെയ്യപ്പെടുന്നത്.
9/25
സീറോ കെൽവിൻ എന്ന് പറയുന്നത് എത്ര ഡിഗ്രി സെൽഷ്യസാണ്?
100
50
-273
-50
10/25
സൂര്യനിൽ നടക്കുന്ന ഊർജ്ജ പ്രവർത്തനം ഏതാണ് ?
ന്യൂക്ലിയർ ഫിഷൻ
ന്യൂക്ലിയർ ഫ്യൂഷൻ
ചെയിൻ റിയാക്ഷൻ
ഇവയൊന്നുമല്ല
11/25
താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
പൈറോ മീറ്റർ
ക്രയോ മീറ്റർ
അൾട്ടിമീറ്റർ
ഇവയൊന്നുമല്ല
Explanation: ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
12/25
ഖര പദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?
സംവഹനം
ചാലനം
വികിരണം
വിസരണം
Explanation: ചാലനം

ഖരവസ്തുക്കളിൽ താപകൈമാറ്റം നടക്കുന്നത് ഈ രീതിയിലാണ്. താപം വസ്തുക്കളുടെ അടിസ്ഥാനകണങ്ങളായ അണുക്കളേയും, തന്മാത്രകളേയും മറ്റും കമ്പനം/vibration ചെയ്യിക്കുന്നു. ഇങ്ങനെ കമ്പനം ചെയ്യപ്പെടുന്ന കണങ്ങൾ തൊട്ടടുത്ത കണങ്ങളുമായി കൂട്ടിമുട്ടുകയും അതുവഴി ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇത്. ലോഹങ്ങളിൽ സ്വതന്ത്ര ഇലക്ട്രോണുകളാണ് താപത്തിനും വൈദ്യുതിക്കും ചാലകമായി വർത്തിക്കുന്നത്. അതിനാൽ ചെമ്പു പോലെയുള്ള നല്ല വൈദ്യുത ചാലകങ്ങൾ താപത്തിന്റേയും ഉത്തമ ചാലകങ്ങളാണ്.

താപോർജ്ജത്തിന്റെ ചാലനം ഓരോ വസ്തുക്കളിലും വ്യത്യസ്ത അളവിലാണ്. താപോർജ്ജം കൂടുതലായി കടത്തി വിടുന്ന വസ്തുക്കളെ താപ ചാലകങ്ങൾ (ആംഗലേയം: heat conductors) എന്നും വളരെ കുറവായി മാത്രം ചാലനം നടത്തുന്ന വസ്തുക്കളെ അചാലകങ്ങൾ (insulators) എന്നും അറിയപ്പെടുന്നു.

13/25
താപത്തിൻ്റെ യൂണിറ്റ് ഏതാണ്?
ജൂൾ
കെൽവിൻ
ഡിഗ്രി സെൽഷ്യസ്
വാട്ട്
14/25
ഡിഗ്രി സെൽഷ്യസ് സ്കെയിലിൽ 35 ഡിഗ്രി സെൽഷ്യസ് ന് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ് ആണ് ?
100
98
95
35
15/25
ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ലാക്ടോമീറ്റർ
ബാരോമീറ്റർ
തെർമോമീറ്റർ
മാനോ മീറ്റർ
16/25
Absolute zero എന്നത് താഴെക്കൊടുത്തിരിക്കുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രകാശം
ശബ്ദം
കാന്തികത
താപം
17/25
അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം ?
തെർമോളജി
ക്രയോജനിക്സ്
ന്യൂക്ലിയർ ഫിസിക്സ്
ഇവയൊന്നുമല്ല
18/25
തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?
തോമസ് ആൽബർട്ട്
ഗലീലിയോ ഗലീലി
റെനെ ലെനക്
ജെയിംസ് പ്രക്കൊട്ട് ജൂൾ
19/25
ഒരു കലോറി എത്ര ജൂൾ ആണ്?
13.6
4.2
4.6
4200
20/25
Edit Question here
ഫാരൻഹീറ്റ്
സെൽഷ്യസ്
കെൽവിൻ
ഇവയെല്ലാം
21/25
ഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?
120
100
130
110
22/25
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയത് ആരാണ് ?
തോമസ് ആൽബർട്ട്
എഡിസൺ
റെനെ ലെനക്
ഗലീലിയോ ഗലീലി
23/25
ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം ?
മെർക്കുറി
ടങ്സ്റ്റൺ
ഇരുമ്പ്
സ്വർണ്ണം
Explanation: ദ്രവണാങ്കം(melting point), സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഖരം ഊഷ്മാവു കൂടി ദ്രാവകമായി മാറുന്ന സ്ഥിരതാപനിലയാണ്‌. ദ്രവണാങ്കത്തിൽ ഖര-ദ്രാവകാവസ്ഥകൾ ഒരേപോലെ നിലനിൽക്കുന്നു. ഖരം ദ്രാവകമാകുമ്പോൾ ദ്രവണാങ്കമെന്നും ദ്രാവകാവസ്ഥയിൽ നിന്നും ഖരാവസ്ഥയിലെത്തുമ്പോൾ ഇതിന്‌ ഖരാങ്കമെന്നും പറയും.
24/25
മെർക്കുറിയുടെ ദ്രവണാങ്കം എത്രയാണ് ?
0 ഡിഗ്രി സെൽഷ്യസ്
-39 ഡിഗ്രി സെൽഷ്യസ്
-273 ഡിഗ്രി സെൽഷ്യസ്
- 40 ഡിഗ്രി സെൽഷ്യസ്
25/25
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനെകാൾ നീരാവി കൊണ്ടുള്ള പൊള്ളൽ മാരകം ആകുന്നതിനു കാരണം ?
നീരാവിയുടെ ദ്രവണാങ്കം
നീരവിയുടെ മർദ്ദം
നീരാവിയുടെ ലീനതാപം
നീരാവിയുടെ വിശിഷ്ടതാപധാരിത
Explanation: താപഗതിക വ്യവസ്ഥയുടെ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള പരിവർത്തനത്തിനു വേണ്ട ഊർജ്ജമാണു ലീനതാപം (Latent Heat ). ഉദാഹരണത്തിനു വെള്ളം നീരാവി ആകുമ്പോൾ ആഗിരണം ചെയ്യുന്ന ഊർജ്ജത്തിനെ ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എന്നു പറയുന്നു.
Result:

We hope this Heat And Warmth Mock Test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now