Indian Constitution Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for an Indian Consitution mock test for the 10th Level Preliminary exam? Here we give the Indian Constitution mock test in Malayalam. This mock test is helpful to upcoming Kerala PSC 10th Level Preliminary exams. This mock test contains 60 questions answers. This mock test is really helpful to you. Indian Constitution mock test is given below.

Indian Constitution Mock Test For 10th Level Prelims 2022
1/60
"ഇന്ത്യയെ എല്ലാ അടിമത്തത്തിൽ നിന്നും മേൽക്കോയ്മയിൽ നിന്നും വിമുക്തം ആക്കുന്നതിനും ഇനി വേണ്ടിവന്നാൽ പാപം ചെയ്യാൻ പോലും ഉള്ള അവകാശം ഉറപ്പിക്കുന്നതുമായ ഒരു ഭരണഘടനയ്ക്ക് വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത് " - ഇത് ആരുടെ വാക്കുകൾ?
സി.രാജഗോപാലാചാരി
ജവഹർലാൽ നെഹ്റു
രാജേന്ദ്ര പ്രസാദ്
ഗാന്ധിജി
2/60
ഭരണഘടനാ ദിനം എന്ന്?
നവംബർ 26
നവംബർ 28
നവംബർ 60
നവംബർ 24
3/60
ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു?
3
19
17
10
4/60
ഭരണഘടന നിർമ്മാണം പൂർത്തിയാക്കുവാൻ എടുത്ത സമയം?
2 വർഷം 9 മാസം 10 ദിവസം
2 വർഷം 11 മാസം 18 ദിവസം
2 വർഷം 10 മാസം 18 ദിവസം
2 വർഷം 11 മാസം 16 ദിവസം
5/60
ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമനിർമാണസഭ ആയത് എന്നാണ്?
1947 ആഗസ്റ്റ് 16
1947 ആഗസ്റ്റ് 10
1947 ആഗസ്റ്റ് 14
1947 ആഗസ്റ്റ് 15
6/60
ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?
ജെ.ബി കൃപാലിനി
ഡോ.സച്ചിദാനന്ദ സിൻഹ
ബി.എൻ റാവു
ഡോ.രാജേന്ദ്രപ്രസാദ്
7/60
ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്നാണ്?
1946 ഡിസംബർ 10
1945 ഡിസംബർ 10
1946 ഡിസംബർ 13
1944 ഡിസംബർ 13
8/60
1950 ജനുവരി 24 എന്ന ദിവസത്തിൻറെ പ്രത്യേകത ?
ദേശീയ നിയമ ദിനം ആയി ആചരിക്കുന്നു.
ഇന്ത്യ ഭരണഘടന നിലവിൽവന്നു
ദേശീയഗാനം , ദേശീയഗീതം എന്നിവ അംഗീകരിച്ചു
ഭരണഘടന അംഗീകരിച്ചുകൊണ്ട് ഡോ. രാജേന്ദ്ര പ്രസാദ് ഒപ്പുവെച്ചു.
9/60
ആധുനിക മനു, ഭരണഘടനയുടെ പിതാവ് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത്?
ജെ.ബി കൃപലാനി
രാജേന്ദ്ര പ്രസാദ്
ഡോ. ബി.ആർ അംബേദ്കർ
എസ്.എൻ മുഖർജി
10/60
ഭരണഘടന നിയമനിർമ്മാണ സഭയുടെ പ്രസിഡൻറ് താഴെപ്പറയുന്ന അവരിൽ ആരാണ്?
സർദാർ വല്ലഭായി പട്ടേൽ
പട്ടാഭി സീതാരാമയ്യ
നന്ദലാൽ ബോസ്
രാജേന്ദ്ര പ്രസാദ്
11/60
മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്നത് അരെ?
രാജേന്ദ്ര പ്രസാദ്
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
ബി ആർ അംബേദ്കർ
12/60
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?
നീലം സഞ്ജീവ റെഡ്ഡി
വി.വി ഗിരി
ഫക്രുദ്ദീൻ അലി അഹമ്മദ്
ഗ്യാനി സെയിൽ സിംഗ്
13/60
ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം ആദ്യമായി ഉന്നയിച്ച വ്യക്തി?
ബി.എൻ റാവു
സർദാർ വല്ലഭായി പട്ടേൽ
ജവഹർലാൽ നെഹ്റു
ഇവയൊന്നുമല്ല
14/60
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്ത് നിന്ന്?
റഷ്യ
ബ്രിട്ടൻ
അമേരിക്ക
അയർലൻഡ്
15/60
താഴെ പറയുന്നവയിൽ തെറ്റായി പ്രസ്താവന ഏത്?
ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് താക്കൂർ ദാസ് ഭാർഗവ് ആണ്
ലക്ഷ്യ പ്രമേയത്തെ ഭരണഘടനയുടെ ആമുഖം ആയി അംഗീകരിച്ചത് 1947 ജനുവരി 22നാണ്.
ഭരണഘടന ആമുഖം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചത് രാജേന്ദ്രപ്രസാദ് ആണ്.
ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചത് ഏണസ്റ്റ് ബോക്കർ ആണ്.
16/60
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്?
ജവഹർലാൽ നെഹ്റു
കെ.എം മുൻഷി
രാജേന്ദ്ര പ്രസാദ്
എൻ.എ പാൽക്കിവാല
17/60
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ _____ മുതൽ _____ വരെ?
5 മുതൽ 12 വരെ
6 മുതൽ 12 വരെ
4 മുതൽ 10 വരെ
5 മുതൽ 11 വരെ
18/60
ഇന്ത്യ ഏക പൗരത്വം എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
റഷ്യ
അമേരിക്ക
ബ്രിട്ടൻ
ഫ്രാൻസ്
19/60
ഇന്ത്യൻ പാർലമെൻറ് പൗരത്വ നിയമം പാസാക്കിയത് എന്ന്?
1949
1950
1955
1952
20/60
ഒരു വിദേശിക്ക് എത്ര വർഷം ഇന്ത്യയിൽ താമസിച്ച ശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?
3 വർഷം
8 വർഷം
10 വർഷം
5 വർഷം
21/60
ഇന്ത്യ മൗലിക അവകാശങ്ങൾ കടം കൊണ്ട രാജ്യം?
ദക്ഷിണാഫ്രിക്ക
കാനഡ
അമേരിക്ക
അയർലൻഡ്
22/60
മൗലികാവകാശം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം?
ഭാഗം 2
ഭാഗം 3
ഭാഗം 4
ഇവയൊന്നുമല്ല
23/60
ഇന്ത്യൻ ഭരണഘടന പ്രകാരം എത്ര മൗലികാവകാശങ്ങൾ ആണുള്ളത്?
4
8
5
6
24/60
സമത്വത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന അനുച്ഛേദം?
അനുഛേദം 14 -18
അനുഛേദം 19-22
അനുഛേദം 25-28
അനുഛേദം 29-30
25/60
"മൗലികാവകാശങ്ങളുടെ അടിത്തറ" എന്നറിയപ്പെടുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏത്?
അനുച്ഛേദം 23
അനുച്ഛേദം 60
അനുച്ഛേദം 19
അനുച്ഛേദം 21
26/60
അടിയന്തരാവസ്ഥക്കാലത്ത് എടുത്തുകളയാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ പ്രീതിപാദിക്കുന്ന ഭരണഘടന വകുപ്പുകൾ?
അനുച്ഛേദം 2, 21
അനുച്ഛേദം 20, 21
അനുച്ഛേദം 21, 22
ഇവയൊന്നുമല്ല
27/60
പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ______ അനുച്ഛേദപ്രകാരമാണ്.
അനുച്ഛേദം 60
അനുച്ഛേദം 19
അനുച്ഛേദം 21
അനുച്ഛേദം 22
28/60
"ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് ________ നെ യാണ്?
ആർട്ടിക്കിൾ 35
ആർട്ടിക്കിൾ 22
ആർട്ടിക്കിൾ 30
ആർട്ടിക്കിൾ 32
29/60
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച റിട്ട് താഴെ പറയുന്നവയിൽ ഏത്?
കൊവാറൻ്റോ
പ്രൊഹിബിഷൻ
മാൻഡമസ്
സെർഷ്യോററി
30/60
അജ്ഞത കൽപ്പന എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
മാൻഡമസ്
പ്രൊഹിബിഷൻ
സെർഷ്യോററി
31/60
"നിങ്ങളുടെ ശരീരം ഏറ്റെടുക്കാം" എന്ന അർത്ഥം വരുന്ന റിട്ട് താഴെപ്പറയുന്നവയിൽ ഏത്?
പ്രൊഹിബിഷൻ
മാൻഡമസ്
ഹേബിയസ് കോർപ്പസ്
സെർഷ്യോററി
32/60
കീഴ്ക്കോടതിയിൽ നിന്ന് ഒരു കേസ് മേൽ കോടതിയിലേക്ക് മാറ്റുവാനുള്ള റിട്ട്?
കൊവാറൻ്റോ
പ്രൊഹിബിഷൻ
ഹേബിയസ് കോർപ്പസ്
സെർഷ്യോററി
33/60
നിർദേശക തത്വങ്ങൾ ഭരണഘടനയിൽ ആദ്യം ഉൾപ്പെടുത്തിയ രാജ്യം താഴെപ്പറയുന്നവയിൽ ഏത്?
ബ്രിട്ടൻ
അയർലൻഡ്
സ്പെയിൻ
റഷ്യ
34/60
കൂട്ടത്തിൽ പെടാത്തത് ഏത്?
കുടിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.
ഗ്രാമീണ സ്വയംഭരണത്തിന് ഗ്രാമപഞ്ചായത്തിലെ രൂപീകരിക്കണം.
ഒരു വ്യക്തിയുടെ ജീവനും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുക.
സ്വന്തമായി ജീവിതമാർഗം കണ്ടെത്താൻ ഉള്ള അവകാശം ഉറപ്പിക്കുക.
35/60
"ആറുവയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകേണ്ടത് സംസ്ഥാനത്തിൻറെ കടമയാണ്" എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏത്?
അനുഛേദം 32
അനുഛേദം 45
അനുഛേദം 25
അനുഛേദം 30
36/60
മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി ആരാണ്?
രാജീവ് ഗാന്ധി
വി.പി സിംഗ്
മൊറാർജി ദേശായി
ഇന്ദിരാഗാന്ധി
37/60
"ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല " എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
അനുച്ഛേദം 30
അനുച്ഛേദം 25
അനുച്ഛേദം 20
അനുച്ഛേദം 22
38/60
അനുഛേദം 19 നെ ഇന്ത്യൻ ഭരണ ഘടനയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ചത് ആര്?
ബി.എൻ റാവു
ജവഹർലാൽ നെഹ്റു
ബി.ആർ അംബേദ്കർ
ഡോ.രാജേന്ദ്രപ്രസാദ്
39/60
മൂന്നു സംരക്ഷകർ എന്നറിയപ്പെടുന്ന അനുച്ഛേദം ഏത്?
അനുച്ഛേദം 25
അനുച്ഛേദം 30
അനുച്ഛേദം 20
അനുച്ഛേദം 22
40/60
അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏതാണ്?
അനുച്ഛേദം 28
അനുച്ഛേദം 60
അനുച്ഛേദം 23
അനുച്ഛേദം 35
41/60
പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
രാജേന്ദ്ര പ്രസാദ്
ഗാന്ധിജി
ജവഹർലാൽ നെഹ്റു
ഗോപാലകൃഷ്ണ ഗോഖലെ
42/60
ഇന്ത്യയിലെ ആധുനിക തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഡഫറിൻ പ്രഭു
റിപ്പൺ പ്രഭു
വെല്ലിങ്ടൺ പ്രഭു
മൗണ്ട് ബാറ്റൻ
43/60
ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
സരോജിനി നായിഡു
രവീന്ദ്രനാഥ ടാഗോർ
സർദാർ വല്ലഭായി പട്ടേൽ
ഗാന്ധിജി
44/60
പഞ്ചായത്തീരാജ് ഏത് ലിസ്റ്റിൽ ആണ് ഉൾപ്പെടുന്നത്?
യൂണിയൻ ലിസ്റ്റ്
കൺകറൻറ് ലിസ്റ്റ്
സംസ്ഥാന ലിസ്റ്റ്
ഇവയൊന്നുമല്ല
45/60
പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ഏത്?
തമിഴ്നാട്
ആന്ധ്രപ്രദേശ്
കേരളം
കർണാടക
46/60
പഞ്ചായത്തീരാജിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?
വി.കെ റാവു
ബൽവന്ത്റായ്‌ മേത്ത
അശോക് മേത്ത
ഇവയൊന്നുമല്ല
47/60
അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
ഇ.എം.എസ്
കരുണാകരൻ
കെ.ആർ നാരായണൻ
അക്കാമ്മ ചെറിയാൻ
48/60
പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഭരണഘടന അനുച്ഛേദം (ആർട്ടിക്കിൾ) ഏതാണ്?
അനുച്ഛേദം 45
അനുച്ഛേദം 40
അനുച്ഛേദം 42
അനുച്ഛേദം 48
49/60
നരസിംഹറാവു ഗവൺമെൻ്റിൻ്റെ കാലത്താണ് പഞ്ചായത്ത് രാജ് നിയമം പാസ്സാകുന്നത്. ഏത് ഭരണഘടന ഭേദഗതി പ്രകാരമാണ് ഇത് ഉൾപ്പെടുത്തിയത്?
അമ്പത്തിരണ്ടാം ഭരണഘടനാഭേദഗതി
നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതി
എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി
എൺപത്തി ആറാം ഭരണഘടന ഭേദഗതി
50/60
പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് എന്നാണ്?
1996 ജൂൺ 22
1999 ജനുവരി 1
1994 മെയ് 30
1993 ഏപ്രിൽ 24
51/60
പഞ്ചായത്ത് രാജ് ദിനം എന്ന്?
ജനുവരി 1
മെയ് 2
ഏപ്രിൽ 24
മാർച്ച് 10
52/60
താഴെ നൽകിയിരിക്കുന്ന പ്രസ്ഥാന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക?
തനത് ഫ്രണ്ട് ഇല്ലാത്ത സ്ഥാപനങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ.
21 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാം.
കേരള നിയമസഭ പഞ്ചായത്ത് രാജ് നിയമം പാസാക്കിയത് 1994 ഏപ്രിൽ 23 നാണ്
ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ മേൽനോട്ടം ജില്ലാ പഞ്ചായത്തിൽ ആണ്.
53/60
കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്ത് ഉള്ള ജില്ല ഏതാണ്?
ഇടുക്കി
വയനാട്
മലപ്പുറം
കാസർഗോഡ്
54/60
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ഏത്?
കുമളി
ചെറുകുളത്തൂർ
വെങ്ങാനൂർ
ചമ്രവട്ടം
55/60
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
നീതിന്യായതട്ടിപ്പ്, വിവാഹം, പത്രം, ജനന മരണ രജിസ്ട്രേഷൻ, വനങ്ങൾ,വന്യമൃഗങ്ങളുടെ സംരക്ഷണം, വിലനിയന്ത്രണം, അളവുകൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്നു.
പോസ്റ്റ് ഓഫീസ്, പ്രതിരോധം,വിദേശകാര്യം,സെൻസസ് റെയിൽവേ, ഇൻഷുറൻസ്, ലോട്ടറി,ബാങ്കിംഗ് തുടങ്ങിയ വകുപ്പുകൾ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.
പോലീസ്, ജയിലിൽ, പൊതുജനാരോഗ്യം,തദ്ദേശ സ്വയംഭരണ സ്ഥാപനം, മദ്യം, ഗതാഗതം, കൃഷി എന്നിവ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഭരണഘടനയുടെ 11 ഭാഗത്തിൽ 244 മുതൽ 263 വരെയുള്ള ആർട്ടിക്കിളുകൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്.
56/60
ഏത് ഭരണഘടന ഭേദഗതി പ്രകാരമാണ് സ്വത്തവകാശം മൗലിക അവകാശം അല്ലാതക്കി മാറ്റിയത്?
91- ഭേദഗതി
52- ഭേദഗതി
32 - ഭേദഗതി
44- ഭേദഗതി
57/60
കൂറുമാറ്റ നിരോധന ബില്ല് എന്നറിയപ്പെടുന്നത് ഏത് ഭേദഗതി?
86- ഭേദഗതി
40- ഭേദഗതി
52- ഭേദഗതി
44- ഭേദഗതി
58/60
വിദ്യാഭ്യാസം മൗലികാവകാശമായി മാറ്റിയത് ഏത് ഭരണഘടന ഭേദഗതി പ്രകാരം?
86- ഭേദഗതി
36 - ഭേദഗതി
76- ഭേദഗതി
91- ഭേദഗതി
59/60
ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് സ്‌റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലിക അവകാശവും ആക്കിമാറ്റിയത് ________ ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
ഭേദഗതി
65 - ഭേദഗതി
86 - ഭേദഗതി
69- ആം ഭേദഗതി
60/60
ജി എസ് ടി ഭരണഘടനയിൽ ഏർപ്പെടുത്തിയത് ഏത് ഭരണഘടന ഭേദഗതി പ്രകാരമാണ്?
97 - ഭേദഗതി
102 - ഭേദഗതി
101 - ഭേദഗതി
98 - ഭേദഗതി
Result:

We hope this Indian Constitution mock test is helpful to you. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now