Republic Day Quiz In Malayalam - Top 25 Republic Day Quiz Malayalam

ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് രാജ്യം നാളെ കടക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിലെ ഉദാത്തതത്വങ്ങളും സ്വാംശീകരിച്ച ഭരണഘടന നിലവിൽ വന്ന് ഇന്ത്യ റിപ്പബ്ലിക്കായത് 1950 ജനുവരി 26നാണ്.ഡോ.ബി. ആ ർ അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന വൈവിദ്ധ്യമാർന്ന കലാപാരമ്പര്യങ്ങൾ സമന്വയിക്കുന്ന ഒരപൂർവ കലാസൃഷ്ടിയുമാണ്. അതിമനോഹര കാലിഗ്രാഫിയിൽ കൊണ്ട് എഴുതിയുണ്ടാക്കിയ ഭരണഘട നയുടെ രൂപകൽപ്പനയിൽ ബംഗാൾ, മുഗൾ, ചോള, ജാപ്പനീസ്, അജന്ത, ബുദ്ധ, ജെയിൻ കലാശൈലികൾ ഇഴചേരുന്നു.ഈ വർഷത്തെ പരേഡിൽ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങൾ പങ്കെടുക്കും. 144 പേര്‍ അടങ്ങുന്ന ഒരു സംഘത്തില്‍ വനിതാ സൈനികര്‍ ആയിരിക്കും അണിനിരക്കുക. ഇതിൽ 60 പേർ കരസേനയിൽ നിന്നും ബാക്കിയുള്ളവർ എയർഫോഴ്‌സ്, നേവി എന്നിവയിൽ നിന്നുള്ളവരുമായിരിക്കും.ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യാതിഥി.

Republic Day Quiz In Malayalam with engaging visuals including the Indian flag and traditional Kathakali clip art for a vibrant and informative experience.

Republic Day Quiz In Malayalam

ചുവടെ റിപ്പബ്ലിക് ദിന ക്വിസ് നൽകിയിട്ടുണ്ട് വളരെ ലളിതമായ ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയ ആദ്യ ഭാഗമാണ് ഈ ക്വിസ് പരിശീലിച്ച ശേഷം രണ്ടാം ഭാഗം കൂടി പരിശീലിക്കുവാൻ ശ്രമിക്കുക

Go To Previous Mock Test

Result:
1/25
ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്?
1947 ഓഗസ്റ്റ് 15
1948 ഓഗസ്റ്റ് 15
1956 ജനുവരി 26
1950 ജനുവരി 26
2/25
ആധുനിക മനു എന്നറിയപ്പെടുന്നതാര്?
അംബേദ്കർ
ജവഹർലാൽനെഹ്റു
മഹാത്മാഗാന്ധി
വല്ലഭായി പട്ടേൽ
3/25
അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം ഏത്?
രാജ്ഭൂമി
ചൈതന്യ ഭൂമി
ചൈതൃ ഭൂമി
വീർ ഭൂമി
4/25
അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 എന്തായാണ് ആചരിക്കുന്നത്?
യുവജന ദിനം
മഹാപരി നിർവാൺ ദിവസ്
നിയമദിനം
ജലദിനം
5/25
അംബേദ്കർ എത്ര വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു?
3
2
1
0
6/25
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
ഗ്രീസ്
ഇന്ത്യ
ബ്രസീൽ
കാനഡ
7/25
ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മാണം നടത്താൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?
സൈമൺ കമ്മീഷൻ
ക്രിപ്സ് കമ്മീഷൻ
വേവൽ പ്ലാൻ
വെൻ്റിക്പ്ലാൻ
8/25
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം?
1944
1942
1945
1946
9/25
ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യക്കാരൻ?
എം എൻ റോയ്
ജവഹർലാൽനെഹ്റു
ഗോപാലകൃഷ്ണഗോഖലെ
ബാലഗംഗാധരതിലക്
10/25
ഭരണഘടനാ നിർമ്മാണ സഭ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യൻ പാർട്ടി?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
സ്വരാജ് പാർട്ടി
നവജീവൻ
ഇന്ത്യൻ ഒപ്പീനിയൻ
11/25
ക്യാബിനറ്റ് മിഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
4
2
3
1
12/25
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
വില്ല്യം ബെനഡിക്
വിൻസ്റ്റൺ ചർച്ചിൽ
ജെയിംസ് ആൻഡേഴ്സൺ
ക്ലമൻറ് ആറ്റ്ലി
13/25
ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകൃതമായ വർഷം?
1947
1948
1949
1950
14/25
ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് എന്ന്?
1950 ജനുവരി 21
1950 ജനുവരി 22
1950 ജനുവരി 23
1950 ജനുവരി 24
15/25
ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ?
വല്ലഭായി പട്ടേൽ
ജി വി മാവ് ലങ്കാർ
രാജേന്ദ്രപ്രസാദ്
രാജഗോപാലാചാരി
16/25
ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ?
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
രാജേന്ദ്രപ്രസാദ്
രാജഗോപാലാചാരി
17/25
ഭരണഘടന നിർമാണ സഭയിൽ കൊച്ചി നാട് രാജ്യത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത് ആരാണ്?
മന്നത്ത് പത്മനാഭൻ
കെ കേളപ്പൻ
സർ സി പി രാമസ്വാമി അയ്യർ
പനമ്പള്ളി ഗോവിന്ദമേനോൻ
18/25
ഭരണഘടനയുടെ ആമുഖശില്പി ആരാണ്?
നെഹ്റു
ലാലാ ലജ്പത് റായ്
ലാൽ ബഹദൂർ ശാസ്ത്രി
ഗോപാലകൃഷ്ണഗോഖലെ
19/25
ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യം?
ഫ്രാൻസ്
അമേരിക്ക
റഷ്യ
കാനഡ
20/25
മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
40 ഭേദഗതി
41 ഭേദഗതി
42 ഭേദഗതി
39 ഭേദഗതി
21/25
ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
പൽക്കിവാല
നെഹ്റു
അംബേദ്കർ
ഏണസ്റ്റ് ബാർകർ
22/25
ഭരണഘടന നിർമ്മാണ സഭയിലെ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
നെഹ്റു
രാജേന്ദ്രപ്രസാദ്
അംബേദ്കർ
പട്ടാഭി സീതാരാമയ്യ
23/25
ഇന്ത്യയുടെ ഭരണ ഘടന "ഭരണഘടനാ ഭേദഗതി" എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്?
അമേരിക്ക
ദക്ഷിണാഫ്രിക്ക
അയർലാൻഡ്
കാനഡ
24/25
ദേശീയ ഭരണഘടനാ ദിനം?
ഏപ്രിൽ 16
ജനുവരി 26
ഓഗസ്റ്റ് 15
നവംബർ 26
25/25
ഇന്ത്യയുടെ ഭരണഘടനയുടെ സ്വഭാവം?
ഫെഡറൽ
സെമി ഫെഡറൽ
ക്വാസി ഫെഡറൽ
നോൺ ഫെഡറൽ
Republic Day Quiz Part 2
Join WhatsApp Channel