Diseases and Causative Organisms Mock Test - രോഗങ്ങൾ രോഗകാരികൾ

WhatsApp Group
Join Now
Telegram Channel
Join Now

Here we give the mock test about Diseases and Causative Organisms. What is the importance to study this topic for the Kerala PSC exams? Just check Kerala PSC LDC Main syllabus 2021 you will see " Communicable Diseases and Causative Organisms" and "Lifestyle Diseases" is on the syllabus. So it's important. So must hope one or more questions from this topic. Here we present this topic in a mock test manner that's surely helpful to your upcoming LDC exam 2021. In this mock test, we give 20 question answers. All the questions are taken from SCERT textbook Class 10 Biology chapter 4 ("Keeping Diseases Away") so it's much more effective. Here we also provide PDF notes for reference. Diseases and Causative Organisms quiz is given below.

Diseases and Causative Organisms Mock Test - രോഗങ്ങൾ രോഗകാരികൾ
Go To Previous Mock Test

1/30
എലിപ്പനി ഏതു തരം രോഗമാണ്?
പ്രോട്ടോസോവ
വൈറസ്
ബാക്ടീരിയ
ഇവയൊന്നുമല്ല
2/30
എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ താഴെപ്പറയുന്നവയിൽ ഏത്?
മൊറാക്സെല്ല
ലെപ്റ്റോസ്പൈറ
കൊറിനിബാക്ടീരിയം
സ്റ്റാഫൈലോകോക്കസ്
3/30
ഡിഫ്തീരിയ കാരണമാകുന്ന രോഗകാരി ഏത്?
നൈസേറിയ മെനിംഗിറ്റിഡിസ്
ലെപ്റ്റോസ്പൈറ
കൊറിനിബാക്ടീരിയം ഡിഫ്തീരിയെ
സ്റ്റാഫൈലോകോക്കസ്
4/30
താഴെ പറയുന്നവയിൽ മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ ശ്ലേഷ്മ സ് തരത്തെ ബാധിക്കുന്ന രോഗം ഏതാണ്?
മലമ്പനി
ഹെപ്പറ്റൈറ്റിസ്
എലിപ്പനി
ഡിഫ്തീരിയ
5/30
ക്ഷയം ഒരു __________ രോഗമാണ്?
ബാക്ടീരിയ
വൈറസ്
പ്രോട്ടോസോവ
ജനിതകരോഗം
6/30
ക്ഷയം പരത്തുന്ന രോഗകാരി താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ്?
സ്റ്റാഫൈലോകോക്കസ്
കൊറിനിബാക്ടീരിയം ഡിഫ്തീരിയെ
മൈക്കോബാക്ടീരിയം ട്യൂബർക്യൂലോസിസ്
ലെപ്റ്റോസ്പൈറ
Explanation:

A)എലിപ്പനി - പകരുന്ന വിധം- എലികളുടേയും നായ്ക്കളുടേയും മറ്റുചില മൃഗങ്ങളുടേയും മൂത്രത്തിലൂടെപുറത്തെത്തുന്ന ബാക്ടീരിയ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പത്തിലും നിലനില്‍ക്കും. ഈ ബാക്ടീരിയകള്‍ മുറിവിലൂടെ രക്തത്തിലെത്തി ശരീരകലകളെ ബാധിക്കുന്നു.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍- എലിനശീകരണം, കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക, അണുവിമുക്തമായ പരിസരം ഉറപ്പാക്കുക, പരിസരശുചിതവം പാലിക്കുക.

ഡിഫ്തീരിയ- പകരുന്ന വിധം- ചുമ, തുമ്മല്‍ എന്നിവയിലൂടെ രോഗബാധിതരില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരുന്നു.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍- ഡിഫ്തീരിയയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

ക്ഷയം- പകരുന്ന വിധം- രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ രോഗാണുക്കള്‍ വായുവിലേയ്ക്കും മറ്റുള്ളവരിലേയ്ക്കും ബാധിക്കും.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍- ബി.സി.ജി പ്രതിരോധവാക്സിന്‍ സ്വീകരിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

7/30
ക്ഷയരോഗത്തെ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏതാണ്?
റോട്ടറിക്സ്
ബിസിജി
കോ വാക്സിൻ
TRESIVAC
Explanation: എലിപ്പനി, ഡിഫ്തീരിയ ,ക്ഷയം ഇവ ബാക്ടീരിയ രോഗങ്ങൾ ആണ്.
8/30
പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയാണ് ________ ൻ്റെത് ?
ബാക്ടീരിയ
വൈറസ്
പ്രോട്ടോസോവ
ഇവയൊന്നുമല്ല
9/30
കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉള്ള ജില്ല ഏത്?
കോട്ടയം
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
10/30
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീര അവയവം ഏത്?
തലച്ചോറ്
വൃക്ക
നാഡീവ്യവസ്ഥ
കരൾ
Explanation: എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്,നിപ്പ, കൊവിഡ് 19 ഇവ വൈറസ് രോഗങ്ങൾ ആണ്. ഡെങ്കിപ്പനി,ചിക്കൻഗുനിയ എന്നിവ കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളാണ്.
11/30
രോഗം ഏത് എന്ന് തിരിച്ചറിയുക?
  1. കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ഫംഗസ് ഉണ്ടാകുന്ന രോഗമാണിത്.
  2. ചൊറിച്ചിലുണ്ടാകുന്ന ചുവന്ന ശല്കങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് മുഖ്യ രോഗലക്ഷണം.
  3. മലിനജലമോ മണ്ണുമായോ ഉള്ള സമ്പർക്കം വഴി കാൽവിരലുകൾക്കിടയിലൂടെയാണ് രോഗാണുക്കൾ പ്രവേശിക്കുന്നത്.
മന്ത്
വട്ടച്ചൊറി
അത്‌ലറ്റ് ഫുട്ട്
ഇവയൊന്നുമല്ല
12/30
പ്രോട്ടോസോവ മൂലമുണ്ടാകുന്ന ഒരു രോഗമാണ് __________
ഡെങ്കിപ്പനി
ചിക്കൻഗുനിയ
മലമ്പനി
ഇവയൊന്നുമല്ല
13/30
സിലിക്കോസിസ് ഏതുതരം രോഗത്തിന് ഉദാഹരണമാണ്?
ജീവിതശൈലി രോഗം
ജനിതകരോഗം
തൊഴിൽജന്യ രോഗം
വൈറസ് രോഗം
14/30
കൂട്ടത്തിൽ പെടാത്തത് ഏത്?
ജീവിതശൈലി രോഗം
തൊഴിൽജന്യ രോഗങ്ങൾ
പോഷകങ്ങളുടെ അപര്യാപ്തത
പ്രോട്ടോസോവ രോഗങ്ങൾ
Explanation: ജീവിതശൈലി രോഗം, തൊഴിൽജന്യ രോഗങ്ങൾ , പോഷകങ്ങളുടെ അപര്യാപ്തത , ജനിതകപരമായ രോഗം ഇവ പകരാത്ത രോഗങ്ങൾ ആണ്.
15/30
ചേരുംപടി ചേർക്കുക?

രോഗം - കാരണം

A) പ്രമേഹം - 1) ഇൻസുലിൻറ കുറവോ പ്രവർത്തനം വൈകല്യമോ.

B) ഫാറ്റി ലിവർ - 2) കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാക്കുന്നത്.

C) പക്ഷാഘാതം - 3) കൊഴുപ്പടിഞ്ഞ് രക്തധമനികൾ വ്യാസം കുറയുന്നത്.

D) അമിതരക്തസമ്മർദം - 4) ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത്.

E) ഹൃദയാഘാതം - 5) മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത്.

A-1,B-2,C-3,D-4,E-5
A-1,B-2,C-5,D-3,E-4
A-5,B-4,C-3,D-2,E-1
A-1,B-3,C-5,D-2,E-4
16/30
താഴെ നൽകിയിരിക്കുന്നവയിൽ ജനിതകരോഗം ഏത് എന്ന് കണ്ടെത്തുക?
ക്യാൻസർ
ഹീമോഫീലിയ
ഫാറ്റിലിവർ
പ്രമേഹം
17/30
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേയ്ക്ക് വ്യാപിക്കുന്ന രോഗാവസ്ഥ?
മന്ത്
ക്യാൻസർ
സിക്കിൾസെൽ അനീമിയ
ന്യൂമോണിയോസിസ്
18/30
ചേരുംപടി ചേർക്കുക?
രോഗം രോഗകാരി
A) നെൽച്ചെടിയിലെ ബ്ലൈക്ക് രോഗം, വഴുതനയിലെ വാട്ടരോഗം 1)വയറസ്
B) പയർ, മരിച്ചീനി എന്നിവയിലെ മോസൈക് ,വാഴയിലെ കുറുനാമ്പ് രോഗം 2)ബാക്ടീരിയ
C) തെങ്ങിൻറെ കൂമ്പുചീയൽ,കുരുമുളകിൻറെ ദ്രുതവാട്ടം 3)ഫംഗസ്
A-3,B-1,C-2
A-3,B-2,C-4
A-1,B-2,C-3
A-2,B-1,C-3
19/30
ജന്തുക്കളിൽ കണ്ടുവരുന്ന രോഗമാണ് ആന്ത്രാക്സ്, അകിടുവീക്കം ഇവയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
വൈറസ്
ബാക്ടീരിയ
ഫംഗസ്
ഇവയൊന്നുമല്ല
20/30
താഴെപ്പറയുന്നവയിൽ ജന്തുക്കൾ കണ്ടുവരുന്ന വൈറസ് രോഗം ഏത്?
അകിടുവീക്കം
ആന്ത്രാക്സ്
കുളമ്പുരോഗം
ദ്രുതവാട്ടം
Explanation: നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമൻറ് ചെയ്യൂ.ടെക്സ്റ്റ് ബുക്ക് വായിക്കുക.
21/30
രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക
  1. പനി
  2. തൊണ്ടവേദന
  3. കഴുത്തിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം
  4. തൊണ്ടയില്‍ ചാരനിറത്തിലുള്ള ആവരണം

രോഗത്തിന്റേയും രോഗാണുവിന്റേയും പേരെഴുതുക?

ക്ഷയം - മൈക്കോബാക്ടീരിയം ട്യൂബർക്യൂലോസിസ്
ഡിഫ്‍തീരിയ - കോറിനി ബാക്ടീരിയം ഡിഫ്‍തീരിയെ
എലിപ്പനി - ലെപ്റ്റോസ്പൈറ
ഇവയൊന്നുമല്ല
22/30
തന്നിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് രോഗങ്ങളേതെന്ന് തിരിച്ചറിഞ്ഞെഴുതുക?
  1. ശരീരത്തിലെ ലിംഫോസൈറ്റുകളുടെ എണ്ണം കുറഞ്ഞ് രോഗപ്രതിരോധശേഷി കുറയുന്നു.
  2. ലിംഫ് ഗ്രന്ഥികളില്‍ ലിംഫ് പ്രവാഹം തടസ്സപ്പെടുന്നു.
  3. ഹീമോഗ്ലോബിന്‍ ഘടനയിലെ വൈകല്യം മൂലം ഓക്സിജന്‍ സംവഹനശേഷി കുറയുന്നു.
ഡിഫ്‍തീരിയ,ക്ഷയം,സിക്കിള്‍ സെല്‍ അനീമിയ
എയിഡ്,ഡിഫ്‍തീരിയ, സിക്കിള്‍ സെല്‍ അനീമിയ
എയിഡ്സ്,മന്ത്,സിക്കിള്‍ സെല്‍ അനീമിയ
എയിഡ്, ക്ഷയം,സിക്കിള്‍ സെല്‍ അനീമിയ
23/30
ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നതുമൂലം ഉണ്ടാകുന്ന രോഗം?
എയ്ഡ്‌സ്
ഡിഫ്ത്തീരിയ
ഹെപ്പറ്റൈറ്റിസ്
ക്ഷയം
24/30
ഫൈലേറിയല്‍ വിരകള്‍ ഉണ്ടാക്കുന്ന രോഗം?
ഡെങ്കിപ്പനി
മന്ത്
മലമ്പനി
ക്ഷയം
25/30
ശരിയായ ജോഡി കണ്ടെത്തുക?
മലമ്പനി - ഫൈലേറിയല്‍ വിര
ഹീമോഫീലിയ - ജനിതകരോഗം
മന്ത് - പ്ലാസ്‌മോഡിയം
ഡിഫ്ത്തീരിയ - വൈറസ്
26/30
ഹെപ്പറ്റൈറ്റിസ് എന്ന രോഗമുണ്ടാകുമ്പോള്‍ കണ്ണിന്റെ വെളളയിലും നഖത്തിലും മഞ്ഞനിറമുണ്ടാകുന്നതിനു കാരണം?
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാപ്രോട്ടീനുകളുടെ തകരാറുമൂലം
ജീനുകളിലെ വൈകല്യം മൂലം
ലിംഫോസൈറ്റുുകളുടെ എണ്ണം കുറഞ്ഞ് രോഗപ്രതിരോധശേഷി തകരാറിലാകുന്നതുമൂലം
പിത്തരസത്തിലെ ബിലിറൂബിന്റെ അളവ് രക്തത്തില്‍ കൂടുന്നതുമൂലം
27/30
സസ്യങ്ങളില്‍ ഫംഗസ്മൂലമുണ്ടാകുന്ന രോഗങ്ങളില്‍ പെടാത്തത് ഏത്?
കുരുമുളകിന്റെ ദ്രുതവാട്ടം
ജീനുകളിലെ വൈകല്യം മൂലം
നെല്‍ച്ചെടിയിലെ ബ്ലൈറ്റ് രോഗം
ഇവയെല്ലാം
28/30
A, Bഎന്നീ ചിത്രങ്ങള്‍ നിരീക്ഷിക്കുക. sickle cell anemia

B എന്ന ചിത്രം ഏതുരോഗത്തെയാണ് സൂചിപ്പിക്കുന്നത്?

മന്ത്
എംഫിസിമ
സിക്കിള്‍ സെല്‍ അനീമിയ
ഡിഫ്ത്തീരിയ
29/30
വിറയലോടുകൂടിയ പനി, അമിത വിയർപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗമേത്?
ക്ഷയം
ജലദോഷം
മലമ്പനി
എലിപ്പനി
30/30
മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത്, രക്തപ്രവാഹം തടസപ്പെടുന്നത് തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്............................. .
പ്രമേഹം
ഹൃദയാഘാതം
പക്ഷാഘാതം
ഫാറ്റിലിവര്‍
Result:
Go To Next Mock Test

Diseases and Causative Organisms PDF Note

We give the note of Diseases and Causative Organisms. If you need more information download this PDF note too.

Diseases and Causative Organisms.pdf 6.85MB

We hope this mock test is helpful. If you have any doubts please comment below. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now