Indian Constitution Mock Test Malayalam | Indian Constitution Previous Question Answers

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Indian Constitution mock test in Malayalam. This mock test contains 20 major questions and answers about the Indian Constitution. In upcoming LDC exam carries 5 marks in the Indian constitution section. So you practice this mock test. You will get full marks in the Indian Constitution section. Indian Constitution Malayalam mock test is given below.

Indian Constitution Mock Test  Malayalam | Indian Constitution Previous Question Answers
1/20
ഇന്ത്യൻ പാർലമെൻ്റിൽ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?
ഒന്നാം വായന
രണ്ടാം വായന
മൂന്നാം വായന
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോൾ
Explanation:
  • ഒരു ബില്ല് നിയമമാകുന്നതിന് മൂന്ന് തവണ ഒരു സഭയിൽ വായിക്കണം.
  • ഒരു ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഓരോ വകുപ്പും പ്രത്യേകം ചർച്ച ചെയ്ത് പാസാക്കുകയോ മാറ്റം വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്നത് രണ്ടാം വായനയിലാണ്.
  • ഒരു ബില്ല് നിയമമാകണമെങ്കിൽ അതിൽ ഒപ്പു വെക്കേണ്ടത് രാഷ്ട്രപതിയാണ്.
2/20
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ വസ്‌തുതകൾ ഏവ?
i. യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് മാത്രമേ അധികാരം ഉള്ളൂ.
ii. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും നിയമനിർമ്മാണം നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ നിയമമാണ് നിലനിൽക്കുക.
iii. യൂണിയൻ ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ് എന്നിവയിൽ ഉൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം ഉണ്ടാവും.
iv. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.
i, iv മാത്രം
iv മാത്രം
iii മാത്രം
i, ii മാത്രം
Explanation:
  • ഇന്ത്യൻ ഭരണഘടനയിലെ ഏഴാം പട്ടികയിൽ ഫെഡറൽ ലെജിസ്ലേറ്റീവ് ലിസ്റ്റിൽ കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, സ്റ്റേറ്റിനു നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, കേന്ദ്രത്തിനും സ്റ്റേറ്റിനും നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ കാണാം.
  • കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ 254-ആം വകുപ്പനുസരിച്ച് കേന്ദ്ര നിയമത്തിനാണ് പ്രാബല്യം ഉണ്ടാവുക. 248-ആം വകുപ്പ്, അവശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിനു നല്കിയിരിക്കുന്നു.
  • ദേശീയ താത്പര്യത്തെ മുൻനിർത്തി കേന്ദ്ര ഗവൺമെന്റിന്, സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട സംഗതികളിൽ നിയമനിർമ്മാണം നടത്താൻ 249-ഉം 250-ഉം വകുപ്പുകളിലാണ് അധികാരം നല്കുന്നത്.
3/20
അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടുന്ന തെറ്റായ വസ്‌തുതകൾ ഏതെല്ലാം ആണ്?
i. സംസ്ഥാന ഗവൺമെൻ്റിന് നിയമോപദേശം നൽകുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ അടിസ്ഥാന ചുമതല
ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ്
iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ആണ്
iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.
i, iv മാത്രം
i, ii മാത്രം
ii, iii മാത്രം
ഇവയൊന്നുമല്ല
Explanation:
  • അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം 165 ആണ്.
  • അഡ്വക്കേറ്റ് ജനറലിന്റെ കാലാവധി ഗവർണർ നിശ്ചയിക്കുന്ന കാലാവധിയാണ്.
  • സംസ്ഥാനത്തെ പരമോന്നത നിയമ ഉദ്യോഗസ്ഥൻ അഡ്വക്കേറ്റ് ജനറലാണ്.
  • ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള ഒരു വ്യക്തിയെ ആണ് ഗവർണർ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി നിയമിക്കുനിയമിക്കുന്നത്.
4/20
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത് :
അനുഛേദം 14 - നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി
അനുഛേദം 15 - ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയും ജന്മസ്ഥലത്തിൻ്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ
അനുഛേദം 16 - അവസരസമത്വ നിഷേധത്തിനെതിരെ
അനുഛേദം 17 - അയ്ത്താചരണത്തിനെതിരെ
Explanation:
  • അനുഛേദം 14-ൽ ഉൾക്കൊള്ളിച്ചിട്ടുള്ള 'നിയമവാഴ്ച' ഭരണഘടനയുടെ 'അടിസ്ഥാന സവിശേഷത'യാണ്.
  • ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം, യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - കാനഡ
  • കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഓസ്‌ട്രേലിയ
  • മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - അയർലൻഡ്
  • റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഫ്രാൻസ്
5/20
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആര്?
ജസ്റ്റിസ് അരുൺകുമാർ മിശ്ര
കിഷോർ മക്വാന
ഇക്ബാൽ സിങ്ങ് ലാൽപുരാ
ഡോ. അരവിന്ദ് പനഗാരിയ
Explanation: കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ് അലക്സാണ്ടർ തോമസ്

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  • നിലവിൽ വന്നത് - 1993 ഒക്ടോബർ 12 .
  • ആസ്ഥാനം - ന്യൂ ഡൽഹി .
  • ഇന്ത്യൻ രാഷ്‌ട്രപതി ആയിരിക്കും കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് . പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതിയാണ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാൻ രാഷ്ട്രപതിയെ സഹായിക്കുന്നത്
6/20
പഞ്ചായത്തുകൾക്ക് ടാക്സുകൾ ഏർപ്പെടുത്താനും പിരിച്ചെടുക്കാനും അധികാരം നൽകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ്?
അനുച്ഛേദം - 243 (H)
അനുച്ഛേദം - 243 (E)
അനുച്ഛേദം - 243 (B)
അനുച്ഛേദം - 243 (A)
Explanation: ആർട്ടിക്കിൾ 243H പറയുന്നത് ഓരോ പഞ്ചായത്തിനും അതിൻ്റെ അധികാരപരിധിയിലുള്ള വിവിധ ഇനങ്ങളിൽ നികുതി, ടോൾ, ഫീസ് എന്നിവ നികുതി, തീരുവ, ടോളുകൾ, ഫീസ് എന്നിവ ഈടാക്കാനും പിരിക്കാനും ഉചിതമായിരിക്കാനും പഞ്ചായത്തുകൾക്ക് നിയമപ്രകാരം അധികാരം നൽകാം.
7/20
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി?
രാഷ്ട്രപതി
പ്രധാനമന്ത്രി
മുഖ്യമന്ത്രി
ഗവർണ്ണർ
Explanation: ഗവര്‍ണറുടെ സ്ഥാനവും അദ്ദേഹത്തിന്റെ അധികാര ഉപയോഗവും പലപ്പോഴും വിവാദവിഷയമായിട്ടുണ്ട്. ഭരണപരമായ വിഷയങ്ങളില്‍ മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍ എന്ന് സുപ്രീംകോടതി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്. എന്നാല്‍, ഭരണഘടന നല്‍കുന്ന സവിശേഷമായ വിവേചനാധികാരം ഉപയോഗിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട തത്ത്വങ്ങളും നിയമങ്ങളും സംബന്ധിച്ച് അവ്യക്തത തുടര്‍ന്നു. ഭരണഘടനയാണ് അവസാനവാക്കെന്നു പറയുമ്പോഴും അതിലെ പിഴവുകള്‍ ഗവര്‍ണര്‍മാര്‍ സമര്‍ത്ഥമായി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു.
8/20
ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിയ്ക്കുന്നതെന്ന് കണ്ടെത്തുക?
തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യൻ പാർലമെന്റ്
അതിർത്തി നിർണ്ണയ കമ്മീഷൻ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
Explanation: 1951-ലെ ഉത്തരവ് പ്രകാരമാണ് 1952-ല്‍ അതിർത്തി നിർണ്ണയ കമ്മീഷന്‍ ( ഡീലിമിറ്റേഷൻ കമ്മീഷന്‍) രൂപീകരിച്ചത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എൻ ചന്ദ്രശേഖര അയ്യർ 1953-ൽ അതിന്‍റെ ആദ്യ ചെയർമാനായിരുന്നു. ഡീലിമിറ്റേഷൻ കമ്മീഷനെ ഇന്ത്യൻ രാഷ്ട്രപതി നിയമിക്കുകയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
9/20
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :
അശോക് മേത്താ കമ്മറ്റി
പി.കെ. തുംഗൻ കമ്മറ്റി
ബൽവന്തറായി കമ്മറ്റി
മോത്തിലാൽ നെഹ്റു കമ്മറ്റി
Explanation:
  • പഞ്ചായത്തീരാജുമായി ബന്ധപ്പെട്ടതാണ് P. K. തുംഗൻ കമ്മറ്റി.
  • 1989-ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകാൻ P. K. തുംഗൻ കമ്മറ്റി ശുപാർശ ചെയ്തു.
  • 1957-ൽ ബൽവന്ത്റായി കമ്മീഷൻ നിലവിൽ വന്നു. കമ്മിറ്റി തലവൻ ബൽവന്ത്റായ അറിയപ്പെടുന്നത് പഞ്ചായത്തീരാജിൻ്റെ പിതാവ് എന്നാണ് .
  • അശോക്മേത്താ കമ്മറ്റി ഇന്ത്യയിൽ ക്ഷയിച്ചുകൊണ്ടിരുന്ന പഞ്ചായത്തീരാജ് സംവിധാനം പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള നടപടികൾ നിർദ്ദേശിക്കാൻ 1977-ൽ നിലവിൽ വന്നു .
  • 1928 ലെ നെഹ്രു റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ ഭരണഘടന സംബന്ധിച്ച് വിവരിക്കുന്ന ഒരു മെമ്മോറാണ്ടം ആയിരുന്നു. മോത്തലാൽ നെഹ്രു ചെയർമാനായ ഈ കമ്മിറ്റിഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറി ലോർഡ് ബിർക്കൻഹെഡ് ആവശ്യപ്പെട്ടപ്പോഴാണ് രൂപീകരിച്ചത്.
10/20
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ്?
ഗോലക് നാഥ് കേസ്സ്
മിനർവ മിൽ കേസ്സ്
കേശവാനന്ദ ഭാരതി കേസ്സ്
ബിരുബാറി കേസ്സ്
Explanation: സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദ ഭാരതി കേസ് . മൗലികാവകാശവുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു ഇത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ പരിശോധിച്ചു. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം , പക്ഷെ അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തിച്ചേരുകയും ചെയ്തു.
11/20
1.ബി.എൻ. ഭട്നാഗർ - ഡോ. രാജാരാമണ്ണ - ലക്ഷ്മണസ്വാമി മുതലിയാർ
2.വി.പി. മേനോൻ - ഫസൽ അലി - കെ.എം. പണിക്കർ
3. ഗുൽസരിലാൽ നന്ദ - ടി.ടി. കൃഷ്‌ണമാചാരി - സി.ഡി. ദേശ്‌മുഖ്

ഇവയിൽ ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ പുനഃസംഘടന നടത്താൻവേണ്ടി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
1 മാത്രം
2 മാത്രം
3 മാത്രം
ഇവയൊന്നുമല്ല
Explanation: നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ഒന്നും തന്നെ സ്റ്റേറ്റ് റീഓർഗനൈസേഷൻ കമ്മിഷന്റെ കൃത്യമായ അംഗങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട് ശരിയായ ഉത്തരം D) ഇവയൊന്നുമല്ല എന്നതാണ്.
1953 ഡിസംബറില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസല്‍ അലി ആയിരുന്നു കമ്മീഷന്റെ തലവന്‍.
സ്റ്റേറ്റ് റീഓർഗനൈസേഷൻ കമ്മിഷനിലെ യഥാർത്ഥ അംഗങ്ങൾ:
  • ജസ്റ്റിസ് ഫസൽ അലി (അധ്യക്ഷൻ)
  • കെ.എം. പണിക്കർ
  • ഹൃദയനാഥ് കുൻസ്രു
നൽകിയിരിക്കുന്ന ഓപ്ഷനുകളിലെ പ്രശ്നങ്ങൾ: ഓപ്ഷൻ 2-ൽ വി.പി. മേനോൻ ഉൾപ്പെടുത്തിയിരിക്കുന്നു, എന്നാൽ അദ്ദേഹം ഈ കമ്മിഷനിലെ അംഗമായിരുന്നില്ല.
12/20
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(a) മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിനുള്ള നിയമത്തിൽ "രണ്ടാനച്ഛനെയും രണ്ടാനമ്മയെയും" അച്ഛനമ്മമാർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുന്നില്ല.
(b) മുതിർന്ന പൗരൻമാരുടെ സംരക്ഷണചുമതല അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും മാത്രമാണ്.
(c) പൗരാവകാശനിയമപ്രകാരം അസ്പശ്യതകാരണമാക്കിയുള്ളള മതപരമായ അവശതകൾ നിരോധിക്കുന്നില്ല.
(d) ദേശീയ മനുഷ്യാവകാശകമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതിന് ശുപാർശ നൽകുന്ന കമ്മിറ്റിയുടെ അധ്യക്ഷൻ രാഷ്ട്രപതി ആണ്.
എല്ലാ പ്രസ്താവനകളും ശരിയാണ്
പ്രസ്താവന (b), (d) ശരിയാണ്
പ്രസ്താവന (a), (b), (d) ശരിയാണ്
എല്ലാ പ്രസ്താവനകളും തെറ്റാണ്
Explanation:
  • ദേശീയ മനുഷ്യാവകാശകമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതിന് ശുപാർശ നൽകുന്ന കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രി ആണ് അതിനാൽ പ്രസ്താവന d തെറ്റാണ്.
  • പൗരാവകാശ സംരക്ഷണ നിയമപ്രകാരം മതപരമായ തൊട്ടുകൂടായ്മ നടപ്പിലാക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പാണ് വകുപ്പ് 3, അതിനാൽ പ്രസ്താവന c തെറ്റാണ്.
  • മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 4 ആണ്.
13/20
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് മനുഷ്യജീവന് അപകടമാവുന്ന രീതിയിൽ പൊതുവഴിയിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാവുന്നത്
വകുപ്പ് 279
വകുപ്പ് 300
വകുപ്പ് 302
വകുപ്പ് 311
Explanation: IPC സെക്ഷൻ 279 - മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായോ ഏതെങ്കിലും വാഹനമോടിക്കുകയോ ചെയ്താൽ, അയാൾക്ക് ഒരു നിശ്ചിത കാലത്തേക്ക് ഒന്നുകിൽ തടവ് ശിക്ഷ, അല്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും. IPC സെക്ഷൻ 279 പ്രകാരം ആറ് മാസം വരെ നീട്ടിയേക്കാവുന്ന തടവോ, അല്ലെങ്കിൽ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
14/20
ബാലവേല നിയന്ത്രിക്കുന്നത് ഭരണഘടനയിലെ ഏത് അനുഛേദമാണ്?
അനുഛേദം 22
അനുഛേദം 23
അനുഛേദം 24
24 (D) അനുഛേദം
Explanation: ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ് ആണ് 24-ാം വകുപ്പ്.ആർട്ടിക്കിൾ 24 പറയുന്നത് "പതിന്നാലു വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെയും ഏതെങ്കിലും ഫാക്ടറിയിലോ ഖനിയിലോ ജോലി ചെയ്യാനോ മറ്റേതെങ്കിലും അപകടകരമായ തൊഴിലിൽ ഏർപ്പെടാനോ പാടില്ല."
15/20
ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾക്ക് സമഗ്രമായ മാറ്റം വരുത്തിയത് എന്നാണ്?
1986
2019
2017
2018
Explanation: ഉപഭോക്തൃ സംരക്ഷണ നിയമം 2019' പഴയ നിയമമായ ഉപഭോക്തൃ സംരക്ഷണ നിയമം 1986-ന് പകരമായി വന്നതാണ്.ജൂലൈ 20, 2020 മുതൽ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നു.
പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ 8 അധ്യായങ്ങളും 107 വകുപ്പുകളും ഉൾക്കൊള്ളുന്നു.
16/20
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്
1946 ഡിസംബർ 9ന് ഡൽഹിയിൽ വെച്ച്
1949 ഡിസംബർ 9ന് കൽക്കട്ടയിൽ വെച്ച്
1949 ഡിസംബർ 6ന് ബോംബെയിൽവെച്ച്
1946 ഡിസംബർ 6ന് അമൃത്സറിൽ വെച്ച്
17/20
തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് 1989-ൽ ശുപാർശ ചെയ്തത്.
അശോക് മേത്ത കമ്മിറ്റി
ഹനുമന്തറാവു കമ്മിറ്റി
പി. കെ. തുംഗൻ കമ്മിറ്റി
ജസ്റ്റിസ് വെങ്കിടചലയ്യ കമ്മിറ്റി
18/20
താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക് നൽകാൻ കഴിയുന്ന ഉത്തരവ്
i) ഹേബിയസ് കോർപ്പസ്
ii) ക്വോ വാറൻ്റോ
iii) സെർഷ്യോററി
(i) ഉം (iii) ഉം
(ii) ഉം (i) ഉം
(i) ഉം (ii) ഉം (iii) ഉം
(i)
Explanation:
  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു
  • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
  • ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്.
  • ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് ഹൈക്കോടതിയോ സുപ്രീംകോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവാണ് ക്വോ വാറൻ്റോ.
  • സെർഷ്യോററി - ഒരു കീഴ്‌ക്കോടതി തീരുമാനിച്ച ഒരു കേസ് ഉയർന്ന കോടതി പരിഗണിക്കുന്ന ഒരു റിട്ട് അല്ലെങ്കിൽ ഉത്തരവ്.
19/20
താഴെ കൊടുത്തതിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നത്.

i) രാജ്യത്തിന്റെ പ്രതിരോധം.
ii) അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും.
iii) ചൂഷണത്തിനെതിരെയുള്ള അവകാശം.
iv) പരിസ്ഥിതി സംരക്ഷണം.
(iv)
(i) ഉം (ii) ഉം
(ii) ഉം (iii) ഉം
(ii) ഉം (iv) ഉം
Explanation: ചൂഷണത്തിനെതിരെയുള്ള അവകാശമാണ് നിർദ്ദേശക തത്വങ്ങളിൽ ഉൾപെടാത്തത് .അവ മൗലികാവകാശങ്ങളിൽ ഉൾപ്പെട്ടതാണ് .
20/20
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഭരണഘടന ഭേദഗതി
39
52
44
42
Explanation:
  • 44-ാം ഭേദഗതി നിയമം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തിനുള്ള അവകാശത്തെ ഇല്ലാതാക്കുകയും അതിനെ നിയമപരമായ അവകാശമാക്കി മാറ്റുകയും ചെയ്തു.
  • 1978-ലെ 44-ാം ഭേദഗതി നിയമം, ഭാഗം III-ലെ ആർട്ടിക്കിൾ 19 (f), ആർട്ടിക്കിൾ 31 എന്നിവ റദ്ദാക്കിക്കൊണ്ട് സ്വത്തവകാശം എന്നത് മൗലികാവകാശമല്ലാതാക്കി.
  • നിലവിൽ ആർട്ടിക്കിൾ 300 A-ൽ ഭാഗം XII-ലാണ് ഇത് പ്രതിപാദിക്കുന്നത്.
Result:

We expect this Indian Constitution mock test is valuable. This mock test is important for the Kerala PSC exams. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now