Malayalam Grammar Vachanam വചനം
Malayalam Grammar Vachanam വചനം
ഒരു വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി നാമത്തിൽ വരുത്തുന്ന രൂപഭേദമാണ് വചനം.
സംസ്കൃതത്തിൽ വചനം മൂന്നുവിധമുണ്ട്; ഏകവചനം, ദ്വിവചനം, ബഹുവചനം എന്നാൽ ദ്രാവിഡ ഭാഷയിൽ ദ്വിവചനം ഇല്ല. ഒന്നിനെ കുറിക്കുന്നതാണ് ഏകവചനം. ഒന്നിലധികം എണ്ണത്തെ കുറിക്കുന്നതാണ് ബഹുവചനം. ശബ്ദത്തിനുമേൽ ബഹുമാന പ്രത്യയങ്ങൾ ചേർത്താണ് ബഹുവചനം ഉണ്ടാകുന്നത്. കൾ, മാർതുടങ്ങിയവയാണ് ബഹുവചന പ്രത്യയങ്ങൾ.
ഏകവചനം | ബഹുവചനം |
---|---|
പുസ്തകം | പുസ്തകങ്ങൾ |
കുട്ടി | കുട്ടികൾ |
അമ്മ | അമ്മമാർ |
മനുഷ്യൻ | മനുഷ്യന്മാർ |
ബഹുവചനത്തിൽ മൂന്ന് വിഭാഗങ്ങൾ ഉണ്ട്. സലിംഗബഹുവചനം ,അലിംഗ ബഹുവചനം ,പൂജകബഹുവചനം എന്നിവയാണ്.
സലിംഗബഹുവചനം
പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിവയിലേതെങ്കിലുമൊന്നിന്റെ ബഹുത്വത്തെ കാണിക്കുന്നു.
ഉദാഹരണങ്ങൾ :-
- ആൺകുട്ടികൾ
- പെൺകുട്ടികൾ
- ഭാര്യമാർ
- നദികൾ
- മലകൾ
അലിംഗ ബഹുവചനം
പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയുടെ പൊതുവേയുള്ള ബഹുത്വം കാണിക്കുന്നു.(ആൺ-പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കില്ല.
ഉദാഹരണങ്ങൾ:-
- കുട്ടികൾ
- മക്കൾ
- അധ്യാപകർ
- മൃഗങ്ങൾ
- പക്ഷികൾ
- ജനങ്ങൾ
പൂജക ബഹുവചനം
ആദരവ് സൂചിപ്പിക്കുന്ന അതിനായി ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ 'അർ, കൾ, മാർ' തുടങ്ങിയവ ഏതെങ്കിലും ചേർക്കുന്നു.
ഉദാഹരണങ്ങൾ:-
- നിങ്ങൾ
- താങ്കൾ
- സ്വാമികൾ
- തിരുവടികൾ
India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz