Chemistry Quiz In Malayalam

Chemistry Quiz In Malayalam: Here we give the quiz of Chemistry. We prepare this quiz base on class 9 "Structure Of Atom" chapter based. This quiz contains 22 questions and answers.

In this quiz, you can get full knowledge of Atom. The quiz is useful to all students of class 9 and it's also useful to all Kerala PSC exams. We are suggested you fulfil your knowledge you must practice class 10 chemistry quiz. The mock test is given below.

Chemistry Quiz In Malayalam
Go To Previous Mock Test

Result:
1/22
” പ്രപഞ്ചത്തിലെ സർവ്വതും നിർമ്മിച്ചിട്ടുള്ളത് പരമാണു എന്ന അതിസൂക്ഷ്മ കണങ്ങൾ കൊണ്ടാണ്" ഇങ്ങനെ അഭിപ്രായപ്പെട്ടത്?
കണാദൻ
ലൂസിപ്പസ്
അരിസ്റ്റോട്ടിൽ
റോജർ
2/22
ആധുനിക ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
റൂഥർഫോഡ്
ജെ.ജെ. തോംസൺ
ജോൺ ഡാൾട്ടൺ
ഡെമോക്രിറ്റസ്
3/22
ഒരു വസ്തുവിന്റെ ദ്രവ്യത്തിന്റെ അളവണ് ______ ?
ന്യൂക്ലിയസ്
ഇലക്ട്രോൺ
മാസ്/പിന്ധം
ആറ്റം
4/22
അറ്റങ്ങൾ അഭാജ്യമാണ് \" എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
ജോൺ ഡാൽട്ടൺ
ജെ.ജെ. തോംസൺ
ഏണസ്റ്റ് റൂഥർഫോഡ്
5/22
അറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണമാണ് _______?
പ്രോട്ടോണുകൾ
ന്യൂക്ലിയസ്
ഇലക്ട്രോണുകൾ
യൂക്ലിയസ്
6/22
അറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമാണ് ______?
ഇലക്ട്രോണുകൾ
ന്യൂട്രോണുകൾ
ന്യൂക്ലിയസ്
പ്രോട്ടോണുകൾ
7/22
അറ്റത്തിലെ ചാർജില്ലാത്ത കണമാണ് ________ ?
പ്രോട്ടോണുകൾ
ന്യൂട്രോണുകൾ
ഇലക്ട്രോണുകൾ
ന്യൂക്ലിയസ്
8/22
അറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങൾ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ.ജെ. തോംസൺ
ലാവോസിയ
നീൽസ് ബോർ
ഏണസ്റ്റ് റൂഥർഫോഡ്
9/22
പ്ലം പുഡിംഗ് മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ്?
നീൽസ് ബോർ
ജെ.ജെ. തോംസൺ
ഏണസ്റ്റ് റൂഥർഫോഡ്
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
10/22
ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ?
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
ജെ.ജെ. തോംസൺ
ഏണസ്റ്റ് റൂഥർഫോഡ്
നീൽസ് ബോർ
11/22
ഗോൾഡ്ഫോയിൽ പരിക്ഷണത്തിൽ റുഥർഫോഡ് ഉപയോഗിച്ച കണങ്ങൾ ഏവ?
ഗാമ കണങ്ങൾ
ബീറ്റ കണങ്ങൾ
ആൽഫാ കണങ്ങൾ
12/22
"അറ്റത്തിനുള്ളിലെ ഭൂരിഭാഗം സ്ഥലവും ശൂന്യമാണ് "എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ?
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
ഏണസ്റ്റ് റൂഥർഫോർഡ്
ജെ.ജെ. തോംസൺ
നീൽസ് ബോർ
13/22
അറ്റത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രഭാഗം ഉണ്ട് എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ?
ഡെമോക്രിറ്റസ്
ഏണസ്റ്റ് റൂഥർഫോർഡ്
നീൽസ് ബോർ
ജെയിംസ് ക്ലാർക്ക്
14/22
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
നീൽസ് ബോർ
ലാവോസിയ
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
ഏണസ്റ്റ് റൂഥർഫോർഡ്
15/22
നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും വൃത്താകാരമായ പാതയിൽ പ്രദക്ഷിണം ചെയ്യുന്നു എന്ന് കണ്ടെത്തിയത്?
ലാവോസിയ
ജോസഫ് പ്രൗസ്റ്റ്
ഏണസ്റ്റ് റൂഥർഫോർഡ്
നീൽസ് ബോർ
16/22
വൈദ്യുതകാന്തിക സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ലൂസിപ്പസ്
ഏണസ്റ്റ് റൂഥർഫോർഡ്
ജോൺ ഡാൾട്ടൺ
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
17/22
ന്യൂക്ലിയസിൽ നിന്ന് അകലും തോറും ഷേല്ലുകളുടെ ഊർജ്ജം കൂടിവരുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജെ.ജെ. തോംസൺ
നീൽസ് ബോർ
ജോൺ ഡാൽട്ടൺ
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
18/22
അറ്റത്തിന്റെ ആധുനിക മാതൃകയ്ക്ക് ഉദാഹരണം?
സൗരയൂഥ മാതൃക
വാട്ടർമെലൺ മോഡൽ
പ്ലം പുഡിംഗ് മോഡൽ
വേവ് മെക്കാനിക്സ് മാതൃക
19/22
ഒരു അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരു മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ _________ എന്ന് പറയുന്നു?
ഐസോബാറുകൾ
ഐസോടോപ്പുകൾ
20/22
മാസ് സംരക്ഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ജോൺ ഡാൽട്ടൺ
നീൽസ് ബോർ
ലാവോസിയ
ലൂസിപ്പസ്
21/22
സ്ഥിരാനുപാത നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
നീൽസ് ബോർ
ജോസഫ് പ്രൗസ്റ്റ്
ലാവോസിയ
ജോൺ ഡാൽട്ടൺ
22/22
അറ്റോമിക് റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ് ആണ് ________?
ഫോസ്ഫറസ്
ഡ്യൂട്ടിരിയ
കാർബൺ
അയഡിൻ
Suggestionഈ ക്വിസ് നിങ്ങക്ക് ഉപകാരപ്രദമായി എങ്കിൽ ഒരു കമന്റ്‌ രേഖപെടുത്തുക. അത് നമ്മുടെ വരുംകാല പ്രൊജക്റ്റുകൾക്ക് സഹായകരമാണ്. ഈ ക്വിസ്റ്റിന് നിങ്ങക്ക് ലഭിച്ച മാർക്ക്‌ കൂടി കമന്റ്‌ ചെയ്യൂ.
Go To Next Mock Test

അറ്റംഘടന - ചിലസിദ്ധാന്തങ്ങൾ

  1. കണാദൻ : പ്രപഞ്ചത്തിലെ സർവ്വ നിർമ്മിച്ചിട്ടുള്ളത് പരമാണു എന്ന അതിസൂക്ഷ്മ കണങ്ങൾ കൊണ്ടാണ് എന്ന് കണാദൻ പറഞ്ഞു. ഇതാണ് കണാദന്റെ പരമാണു സിദ്ധാന്തം എന്നറിയപ്പെടുന്നത്.
  2. ലൂസിപ്പസ് : അറ്റം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് പ്രപഞ്ചത്തിലെ എല്ലാ പാദർത്ഥങ്ങളും അതിക്സുഷമകണങ്ങളും വിഭജിക്കാനാവാത്തതുമായ ആറ്റങ്ങളാൽ നിർമ്മിതമാണ് എന്ന് പ്രസ്താവിച്ചു.
  3. ഡെമോക്രിറ്റസ് : എല്ലാ വസ്തുക്കളും അതിസൂക്ഷ്മങ്ങളായ കണികകൾ ഉണ്ടെന്ന് സിദ്ധാന്തിച്ചു. ഈ അതിസൂഷ്മകണികകൾ വിഭജിക്കുവാൻ സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.
  4. അരിസ്റ്റോട്ടിൽ : പ്രപഞ്ചസൃഷ്ടിച്ചിട്ടുള്ളത് മണ്ണ്, വായു, ജലം, അഗ്നി എന്നീ മൂലകങ്ങൾ കൊണ്ടാണ് എന്ന് അഭിപ്രായപ്പെട്ടു.
  5. റോജർ : അറ്റത്തിൽ ചെറിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടു. അറ്റത്തെ വിഭജിക്കുവാൻ കഴിയില്ല എന്ന എന്ന ഡെമോക്രിറ്റസിന്റെ അഭിപ്രായം തെറ്റാണ് എന്ന് പ്രസ്താവിച്ചു.
  6. ജോൺ ഡാൾട്ടൺ: ആധുനിക ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.വിഭാജിക്കാൻ കഴിയാത്ത അതിസൂക്ഷ്മ കണങ്ങൾക്ക് ആറ്റം എന്ന പേര് നൽകി.ഓരോ മുലകത്തിലും അടങ്ങിയിരിക്കുന്ന അറ്റങ്ങൾക്ക് വ്യത്യസ്ത സ്വഭാവമാണെന്ന് വാദിച്ചു.

ജോൺ ഡാൽട്ടൺ

  • എല്ലാ ദ്രവ്യവും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ എന്നു വിളിക്കുന്ന ചെറു കണങ്ങൾ കൊണ്ടാണ്.
  • ആറ്റങ്ങൾ നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല.
  • ഒരു മൂലകത്തിന്റെ എല്ലാ അറ്റങ്ങൾക്കും ഒരേ ഗുണമാണുള്ളത്.
  • വ്യത്യസ്ത മൂലകങ്ങളുടെ അറ്റങ്ങൾക്ക് വ്യത്യസ്ത സ്വഭാവമുള്ളതായിരിക്കും.
  • രാസപ്രവർത്തനത്തിൽ ഏറ്റവും ചെറിയ കണികയാണ് ആറ്റം.

ഏണസ്റ്റ് റൂഥർഫോഡ്

  • അറ്റത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രഭാഗം ഉണ്ട് എന്ന് കണ്ടെത്തി.
  • ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചു.
  • അറ്റത്തിനുള്ളിലെ ഭൂരിഭാഗം സ്ഥലവും ശൂന്യമാണ് എന്ന് കണ്ടെത്തി.
  • നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും വൃത്താകാരമായ പാതയിൽ പ്രദക്ഷിണം ചെയ്യുന്നു.

കൂടുതൽ അറിയുക

  • മാസ് നമ്പർ:മാസ് നമ്പർ എന്നത് ആറ്റത്തിലെ മാസുള്ള കണികകളുടെ എണ്ണം ആണെന്ന് പറയാം. അതുമല്ലെങ്കിൽ ആറ്റത്തിന്റെ ന്യൂക്ലിയസിലെ ന്യൂക്ലിയോണുകളുടെ എണ്ണം ആണ്.
  • അറ്റോമികനമ്പർ:ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തെ ആ അറ്റത്തിന്റെ അറ്റോമികനമ്പർ എന്ന് പറയുന്നു.
  • ഇലക്ട്രോൺ വിന്യസം:ആറ്റത്തിലെ ഇലക്ട്രോണുകൾ അവയുടെ ഊർജനിയ്ക്കനുസരിച്ച് വ്യത്യസ്ത ഷെല്ലുകളിലായി നിശ്ചിത എണ്ണം വീതം ക്രമീകരിച്ചിരിക്കുന്നു. ഈ ക്രമീകരണത്തെയാണ് ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യസം എന്ന് പറയുന്നത്.
  • ഐസോടോപ്പ്:ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരു മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്ന് ഐസോടോപ്പുകൾ പറയുന്നു.
  • ഐസോബാർ:ഒരേ മാസ് നമ്പറും വ്യത്യാസത അറ്റോമിക്നമ്പറും ഉള്ള ഒരു മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്ന് ഐസോടോപ്പുകൾ പറയുന്നു.
വളരെയധികം പ്രാധാന്യമുള്ള ഐസോട്ടോപ്പുകൾ
  1. ഡ്യൂട്ടീരിയം - ആണവനിലയങ്ങളിൽ ഉപയോഗിക്കുന്നു.
  2. യുറേനിയം - ആണവനിലയങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നു.
  3. കാർബൺ - ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു.
  4. ഫോസ്ഫറസ്- സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാനുള്ള ഡ്രെയ്സർ ആയി ഉപയോഗിക്കുന്നു.
  5. അയഡിൻ - ക്യാൻസർ, ട്യൂമർ എന്നിവയുടെ ചികിത്സയ്ക്കും രോഗനിർണയത്തിനും ഉപയോഗിക്കുന്നു.
  6. കോബാൾട്ട് - ക്യാൻസർ, ട്യൂമർ എന്നിവയുടെ ചികിത്സക്കും രോഗനിർണയത്തിനും ഉപയോഗിക്കുന്നു.

If you have any doubts add a comment below. Wish you a good day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance