Sree Narayana Guru Malayalam

Sree Narayana Guru Malayalam

Sree Narayana Guru Malayalam question answers

Here we give all information about Sree Narayana Guru in Malayalam. You can read all things about Sree Naryana Guru in Malayalam. And you can download notes about Sree Narayana Guru.



These questions and answers about Sree Narayana Guru are useful to Kerala PSC exams. The most valuable thing you can download note here.



ശ്രീനാരായണഗുരു (1856-1928)



1.ശ്രീനാരായണ ഗുരു ജനിച്ചത്.

1856 ആഗസ്റ്റ് 20 (ചെമ്പഴന്തി,തിരുവനന്തപുരം)

2.ശ്രീനാരായണഗുരുവിന്റെ പിതാവ്.

മാടൻ ആശാൻ

3.ശ്രീനാരായണഗുരുവിന്റെ മാതാവ്.

കുട്ടിയമ്മ

4.ശ്രീനാരായണഗുരുവിന്റെ ഭവനം.

വയൽവാരം വീട്

5.‘നാണു ആശാൻ'എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.

ശ്രീനാരായണ ഗുരു

6.ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ.

രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ

7.ശ്രീനാരായണഗുരുവിന്റെ ആദ്യ രചന.

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

8.ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി.

ജി. ശങ്കരക്കുറുപ്പ്

9.അർധനാരീശ്വര സ്തോത്രം എഴുതിയത്.

ശ്രീനാരായണ ഗുരു

10.ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം.

1897

11.1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ചത്.

അഞ്ചുതെങ്ങ്

12.ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം.

1887

13.ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം.

1888 (നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)

14.അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.

അരുവിപ്പുറം ശിവപ്രതിഷ്ഠ

15.ശ്രീനാരായണഗുരു രചിച്ച തമിഴ്‍ കൃതി.

തേവാരപ്പതികങ്ങൾ

16.ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം.

1913

17.ശ്രീനാരായണ ധർമ്മപരിപാലനയോഗം(എസ്.എൻ.ഡി.പി) സ്ഥാപിച്ചത്.

1903 മെയ് 15

18.ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത്.

ഡോ.പൽപ്പു

19.എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം.

അരുവിപ്പുറം ക്ഷേത്രയോഗം

20.സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്.

എസ്.എൻ.ഡി.പി

21.എസ് .എൻ.ഡി.പി യുടെ ആജീവനാന്ത അധ്യക്ഷൻ. 

ശ്രീനാരായണ ഗുരു 

22.എസ് .എൻ.ഡി.പി യുടെ ആദ്യ ഉപാധ്യക്ഷൻ. 

ഡോ.പൽപ്പു 

23.എസ്.എൻ.ഡി.പി യുടെ ആദ്യ സെക്രട്ടറി. 

കുമാരനാശാൻ 

24.എസ് .എൻ.ഡി.പി യുടെ മുഖപത്രം. 

വിവേകാദയം 

25.വിവേകാദയം ആരംഭിച്ച വർഷം. 

1904 

26.എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം. 

യോഗനാദം 

27.എസ് .എൻ.ഡി.പി യുടെ ആസ്ഥാനം. 

കൊല്ലം 

28.ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം. 

വിവേകാദയം 

29.'ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം 

ജാതിമീമാംസ 

30.“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ്. 

ആത്മോപദേശശതകം 

31."സംഘടിച്ചു ശക്തരാകുവിൻ”,"വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന് പ്രസ്ഥാപിച്ചത്. 

ശ്രീനാരായണ ഗുരു 

32."മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന് പറഞ്ഞത്. 

ശ്രീനാരായണ ഗുരു 
 33."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് പറഞ്ഞത്.

ശ്രീനാരായണ ഗുരു

34.'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്.

ശ്രീനാരായണ ഗുരു

35.ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം.

1924

36.ശ്രീനാരായണ ഗുരു കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം.

1916

37.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി.

സി.എഫ്. ആൻഡ്രൂസ്

38.ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്.

1925 മാർച്ച് 12 ( ശിവഗിരി)

39.ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം.

1882

40.കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം.

1891

41.ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പു സന്ദർശിച്ച വർഷം.

1895 (ബാംഗ്ലൂര്‍)

42.ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം.

1912 (ബാലരാമപുരം)

43.ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം.

1914

44.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത്.

1922 നവംബർ 22

45.ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്.

ആലുവ സമ്മേളനം

46.ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ.

സദാശിവ അയ്യർ

47.ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം

ശ്രീലങ്ക

48.ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം.

1918

49.ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം.

1926

50.1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് 'നൂറ്റാണ്ടിലെ മലയാളി’ എന്ന വിശേഷണം നൽകിയ ദിനപത്രം.

മലയാള മനോരമ

51.കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകർ.

ശ്രീനാരായണ ഗുരു

52.ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്.

കോട്ടയത്ത് വച്ച നടന്ന എസ്.എൻ.ഡി.പി യോഗം(1927)

53.ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ.

ഏണസ്റ്റ് കിർക്

54.ശ്രീനാരായണ ഗുരു സമാധിയായത്.

ശിവഗിരി (1928 സെപ്റ്റംബർ 20)

55.ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ.

കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

56.ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്.

നവിമുംബൈ(മഹാരാഷ്ട്ര)

57.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.

ശ്രീനാരായണ ഗുരു

58.ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം.

1967 ആഗസ്റ്റ് 21

59.മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.

ശ്രീനാരായണ ഗുരു (2009)

60.നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.

ശ്രീനാരായണ ഗുരു

61.ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്.

2006 സെപ്റ്റംബർ

62.ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്.

കളവൻകോടം ക്ഷേത്രത്തിൽ

63.ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം.

കാവി വസ്ത്രം

64.ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം.

വെള്ള

65.ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

ആർ. സുകുമാരൻ

ശ്രീനാരായണ ഗുരുവിന്റെ പ്രധാന രചനകൾ

  • ആത്മോപദേശശതകം
  • നിർവ്യതി പഞ്ചകം
  • ദർശനമാല
  • ദൈവദശകം
  • ജാതിലക്ഷണം
  • നവമഞ്ജരി
  • അദ്വൈത ദ്വീപിക
  • ജീവകാരുണ്യപഞ്ചകം
  • അനുകമ്പാദശകം
  • ചിജ്ജഡചിന്തകം
  • ശിവശതകം
  • ശ്രീകൃഷ്ണ ദർശനം
  • കുണ്ഡലിനിപ്പാട്ട്
  • തിരുക്കുറൽ വിവർത്തനം
  • ജ്ഞാന ദർശനം
  • കാളീനാടകം
  • ചിദംബരാഷ്ടകം

  • Download Note

    We believe these questions about Sree Narayana Guru is useful to you. Have a nice day.


    Recommended For You

    Ayyankali Quiz

    Swami Vivekananda Quiz

    Kerala Renaissance Quiz